Knanaya Deepam

loading

സ്വന്തം ജനതയ്ക്ക് മിസ്രയീമിൽ ദൈവം കഷ്ടതകൾ നൽകിയതിന്റെ കാരണം

കല്ദായരുടെ ഊരിൽനിന്നും അബ്രാഹാമിനെ തിരഞ്ഞെ ടുത്ത് സന്തതികളെ നൽകി, സ്വന്തം ജനതയാക്കി, അവർക്ക് പാലും തേനും ഒഴുകുന്ന കനാൻദേശം അവകാശമായി നൽകുന്ന ദൈവം, അബ്രാഹാമിന്റെ സന്തതികൾക്ക് കനാൻ നാട്ടിൽ ക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കുന്നില്ല? കനാൻ നാട്ടിൽ ക്ഷാമം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്ന ദൈവം കനാൻ നാട്ടിലെ ക്ഷാമം ഒഴിവാക്കുകയല്ല യാക്കോബിനെയും കുടുംബത്തെയും ക്ഷാമം ഇല്ലാത്ത മിസ്രയീമിലേക്ക് അയ ക്കുന്നു. ദൈവം എല്ലാ പ്രകൃതി ദുരന്തങ്ങളെയും തടഞ്ഞേ ക്കില്ല എങ്കിലും അത്തരം ദുരന്തങ്ങളിൽനിന്ന് ആശ്വാസവും ശക്തിയും നന്മവരാനുള്ള സാധ്യതയും വാഗ്ദാനം ചെയ്യു ന്നു. കനാൻ നാട്ടിലെ ക്ഷാമത്തിൽനിന്നും വിടുതൽ ലഭി ക്കുന്ന യാക്കോബിനും കുടുംബത്തിനും, ജോസഫ് എന്ന യാക്കോബിന്റെ മകനിലൂടെ മിസ്രയീമിൽ വലിയ സൗഭാഗ്യം ലഭിക്കുന്നു.

വേദപുസ്തക പ്രകാരം ജോസഫിനെ അടിമയായി സഹോദരന്മാർ മിസ്രയീമർക്ക് വിൽക്കുന്നത് ദൈവനിശ്ചയം ആയിരുന്നു (ഉൽ. 50:20). അപ്പോൾ ഒരുവന്റെ കഷ്ടത അനേ കർക്ക് നന്മയ്ക്കായി ഭവിച്ചു. ജോസഫ് മിസ്രയീമിൽ ഫറ വോന്റെ മന്ത്രി ആയി കഴിവ് തെളിയിച്ചു. തന്റെ കുടുംബ ത്തിന് രക്ഷ ആയിതീർന്നു. ജോസഫിനെ അടിമയാക്കി താഴ്ത്തിയതും മന്ത്രിയായി ഉയർത്തിയതും ദൈവം തന്നെ. ഉയർച്ചയിലും താഴ്ചയിലും ജോസഫ് അതിയായി സങ്കട പ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്നില്ല എന്നത് ജോസഫിന്റെ സ്വഭാവത്തിലെ മേന്മ. കനാൻനാട് ക്ഷാമത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ യാക്കോബിന്റെ കുടുംബം മിസ്രയീമിൽ സമ്പന്നത അനുഭവിക്കുന്നു.

കനാൻ നാട്ടിൽ ക്ഷാമം മാറി എങ്കിലും സാമ്പത്തിക ഉയർച്ചയിൽ ആയിരുന്ന യിസ്രായേൽ ജനം തിരികെ തങ്ങ ളുടെ നാട്ടിലേക്ക് പോകുന്നില്ല. യാക്കോബിന്റെ സന്തതികൾ വളർന്ന് ഒരു വലിയ സമൂഹമായി മിസ്രയീമിൽ കഴിഞ്ഞു വരുമ്പോൾ ഫറവോനും, ഭരണകർത്താക്കളും യിസ്രായേൽ ജനത്തോട് പഴയ ഫറവോന്റെ കാലത്തെ സൗഹൃദം കാണി ക്കുന്നില്ല. മറിച്ച് അവരിൽനിന്നും അകലുന്നതായാണ് കാണു ന്നത്. അതിന് കാരണമായത്: ദ്രുതഗതിയിലുള്ള യിസ്രാ യേൽ ജനതയുടെ ജനസംഖ്യാ വളർച്ച. രാഷ്ട്രീയ വിദേ ശീയ വിദ്വേഷം (മിസ്രയീം ജനത എന്നും ഇസ്രായേൽ ജന തയെ വൈദേശികരായി മാത്രം കരുതിയിരുന്നു). ഒരു വിദേശ അധിനിവേശത്തെ എതിർക്കുവാൻ യിസ്രായേൽ ജനതയുടെ സഹായം ഉണ്ടാകുമോ എന്ന് ഫറവോൻ യിസ്രായേല്യരെ പറ്റി ഭയപ്പെട്ടിരുന്നു. അന്യമത വിദ്വേഷം: അതായത് യിസ്രാ യേൽ ജനത മിസ്രയീമിൽ അവരുടെ തനിമ എന്നും നില നിർത്തിയിരുന്നു (Endogamy). യിസ്രായേൽ ജനത ഒരി ക്കലും മിസ്രയീമരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടി രുന്നില്ല. മാനസികമായി ഇത് മിസ്രയീമരുടെയും യിസ്രാ യേല്യരുടെയും ഇടയിൽ ഒരു അകൽച്ച ഉണ്ടാക്കിയിരുന്നു. അങ്ങനെ യിസ്രായേല്യരെ ഫറവോൻ രണ്ടാം തരം പൗര ന്മാരു എന്ന നിലയിലേക്ക് തരം താഴ്ത്തി. ഊഴിയ വേലക്കാർ എന്ന നിലയിലേക്ക് യിസ്രായേൽ ജനം താഴ്ത്തപ്പെട്ട് അവർ അടിമകൾക്ക് തുല്യർ ആയി.

അവരുടെ കഷ്ടതയിൽ അവർ അവരുടെ ദൈവത്തോട് നിലവിളിച്ചു: അവർ അവരുടെ ദൈവത്തെ ഓർത്തു. അവ രുടെ ദൈവം അവർക്ക് നൽകിയ വാഗ്ദത്ത ദേശത്തെ ഓർത്തു. അവർ അവരുടെ സ്വന്തംനാട്ടിലേക്ക് തിരിച്ചുപോകു വാൻ ആഗ്രഹിച്ചു. പക്ഷെ അത് അത്ര എളുപ്പം ആയിരുന്നി ല്ല. കാരണം അവരുടെ നാട് അവർക്ക് അന്യധീനപ്പെട്ടു കഴി ഞ്ഞിരുന്നു. ആത്യന്തികമായി മിസ്രയീമിൽ ഇസ്രായേൽ ജനത അടിച്ചമർത്തപ്പെടുന്നത് യിസ്രായേൽ ജനതയുടെ ചരി ത്രത്തിലെ ഒരു വഴിത്തിരിവായി കരുതാം. യിസ്രായേൽ ജന തയെ സ്വന്തദേശത്തേക്ക് തിരിച്ചുപോകാൻ നിർബ ന്ധിതരാക്കുക അബ്രാഹാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി വാഗ്ദാനം നിറവേറ്റുക എന്ന ലക്ഷ്യം നേടുക എന്നതും ആയിരുന്നു. ഒരു പക്ഷേ ഇസ്രായേൽ ജനതയ്ക്ക് മിസ്രയീ മിൽ കഷ്ടതകൾ ഉണ്ടായിരുന്നില്ല എങ്കിൽ അവർ തിരികെ സ്വന്തദേശത്തേക്ക് പോകും എന്ന് ഉറപ്പ് പറയുവാൻ സാധി ക്കുന്നില്ല.

എങ്കിലും ദൈവം അവരെ കൈവിടുന്നില്ല അവർക്ക് നായ കനെ ദൈവം കണ്ടെത്തി, അവരുടെ ഇടയിൽനിന്നുതന്നെ ഇതുവരെയും ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സമർത്ഥനായ ഒരുവനെ രാജ്യം ഇല്ലാത്ത രാജാവ്, സമർത്ഥ നായവൻ നാൽപതുവർഷം യിസ്രായേൽ ജനതയെ നയിച്ച സാക്ഷാൽ മോശ തന്നെ. യിസ്രായേൽ ജനത്തെ ഫറവോന്റെ അടിമത്തത്തിൽനിന്നും രക്ഷിച്ച് അവരുടെ സ്വന്തദേശത്തേ യ്ക്ക് നടത്തി. മോശയുടെ മുൻപോ മോശയ്ക്ക് ശേഷമോ മോശയെപ്പോലെ ഒരു ഭരണാധികാരി ലോകത്ത് ഉണ്ടായി ട്ടില്ല.

ദൈവം യിസ്രായേൽ ജനത്തെ സ്വന്ത ജനമായി തെര ഞ്ഞെടുക്കുമ്പോൾ മറ്റുള്ള സകല ജനത്തെയും നിരസി ക്കുന്നു എന്നല്ല. യിസ്രായേൽ ജനത്തെ ദൈവം തെരഞ്ഞെ ടുത്തു എന്നതിൻ ഉപരിയായി വേർതിരിച്ചെടുത്തു എന്നത് കൂടുതൽ ശരിയാകും. തെരഞ്ഞെടുക്കുക: ഒരു വലിയ കൂട്ട ത്തിൽ നിന്നും നിർദ്ദിഷ്ടമായവരെ തെരഞ്ഞെടുക്കുക. വേർതിരിച്ചെടുക്കുക: ഒരു വലിയ കൂട്ടത്തിൽ നിന്നും ആവശ്യം ഉള്ളവരെ മാത്രം തെരഞ്ഞെടുക്കുക. യിസ്രായേൽ ജനത്തെ വേർതിരിച്ചെടുത്തത് അവരിലുകൂടി സകല മനു ഷ്യരാശിയുടെയും രക്ഷ എന്ന മഹത്തായ ദൈവപദ്ധതിയുടെ ആവിഷ്ക്കാരം ആയിരുന്നു. സകലജനവും, ദൈവജനമാകുമ്പോൾ അബ്രാഹാമിന് ദൈവം നൽകുന്ന നിയമം നിറ വേറ്റപ്പെടും. നീ ബഹുജാതികൾക്ക് പിതാവാകും. അബ്രാഹാ മിന്റെ സന്തതികൾ; യിസ്രായേൽ ജനത്തിന് എത്രകണ്ട് ഉട മ്പടി നിയമം പാലിക്കുവാൻ സാധിച്ചു? യിസ്രായേൽ ജന ത്തിന് അവരുടെ തനിമ കാത്തു സൂക്ഷിക്കുവാൻ നാളിതുവെ രെയും സാധിച്ചു എന്നത് ശരിയാണ്. എന്നാൽ യേശു കർത്താവ് ഒഴികെ ആർക്കെങ്കിലും ഉടമ്പടി നിയമം പാലി ക്കുവാൻ സാധിച്ചു എന്നത് സംശയം ആണ്. ക്നാനായക്കാ രുടെ സിറിയൻ കുടിയേറ്റം സുവിശേഷഘോഷണം എന്ന് പറയുന്നു. ക്നാനായക്കാർ തനിമ കാത്തുസൂക്ഷിക്കുന്നു, എന്നാൽ ഈ ഉടമ്പടിയെപ്പറ്റി അറിവുണ്ടോ?

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ