ക്നാനായ ദീപം — ഞങ്ങളേക്കുറിച്ച്
ക്നാനായ സമുദായത്തിന് ഒരു ഔദ്യോഗിക പ്രസിദ്ധീകരണം ആവശ്യമാണെന്ന് ക്നാനായ അസ്സോസിയേഷൻ ചർച്ച ചെയ്ത് ഒരു മാസിക പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. അതിനായി അതു സംബന്ധിച്ച് സർക്കാർ വകുപ്പിന് അപേക്ഷ സമർപ്പിച്ച് ക്നാനായ ദീപം മാസിക ആരംഭിക്കാൻ അനുമതി ലഭിച്ചു. വെരി. റവ. പി.എം. മാത്യു കോർ എപ്പിസ്കോപ്പ പുളിക്കാവിൽ ഈ പ്രസിദ്ധീകരണത്തിന്റെ മുഖ്യ എഡിറ്ററായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശ്രമത്താൽ 1989 മെയ് 5 ന് തുരുത്തിക്കാട് നടന്ന ക്നാനായ കോൺഗ്രസ്സിന്റെ വാർഷികസമ്മേളനത്തിൽ ക്നാനായ ദീപത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങി. 1989 മുതൽ 2002 വരെ വെരി. റവ. പി.എം. മാത്യു കോർ എപ്പിസ്കോപ്പ പുളിക്കാവിൽ മുഖ്യ എഡിറ്ററായിരുന്നു.
ഫാ. സി.ടി. ജേക്കബ് ചെട്ടിയാകുളത്ത് (പ്രിന്റർ & പബ്ലീഷർ), ഫാ. കെ.ടി. മാത്യൂസ് ആലഞ്ചേരിൽ, ശ്രീ അബ്രഹാം മാത്യു, ശ്രീ. ഇ.ടി. ലൂക്കോസ്, ശ്രീ. സി.എ. ജോർജ്, ശ്രീ. ടി.ഒ. ഏലിയാസ് എന്നിവർ ആ സമയത്തെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായിരുന്നു. ആദ്യ രണ്ടു ലക്കങ്ങൾക്ക് വെറും പതിനെട്ടു പേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ചെറിയ പാഠപുസ്തകത്തിന്റെ വലിപ്പത്തിലായിരുന്നു ഇവ പ്രസിദ്ധീകരിച്ചിരുന്നത്. മൂന്നാം ലക്കം മുതൽ സാധാരണ മാസികയുടെ വലിപ്പത്തിൽ പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.
റവ. ഫാ. സി.കെ. മാത്യൂസ് ചെറുമഠക്കാലാ മാനേജിംഗ് എഡിറ്ററായിരുന്ന കാലത്ത് (1989–91) ക്നാനായ സമുദായത്തിന് ഒരു ട്രെഡൽ പ്രസ്സ് സ്വന്തമായി ലഭിക്കുകയും ക്നാനായ പ്രിന്റേഴ്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എട്ടാം ലക്കം മുതൽ ക്നാനായ ദീപം ഈ പ്രസ്സിൽ അച്ചടിക്കാൻ തുടങ്ങി. സെന്റ് ജോൺസ് ദയറാ പള്ളിയുടെ കിഴക്ക് വശത്തുള്ള ഒരു ചെറിയ വീട്ടിലായിരുന്നു ഓഫീസും പ്രസ്സും പ്രവർത്തിച്ചിരുന്നത്.
ഫാ. കുറിയാക്കോസ് ഇടവഴിയ്ക്കൽ (മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത) മാനേജിംഗ് എഡിറ്ററായി (1991–1994) ചുമതലയേറ്റപ്പോൾ മാസികയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചു. പ്രസ്സിന് ആവശ്യമായ ടൈപ്പുകളും സ്പെയറുകളും വാങ്ങുകയും, ശ്രീ. സി.എ. സ്കറിയാക്കുട്ടി പുതിയമഠം മാനേജിംഗ് എഡിറ്ററായിരുന്ന കാലത്ത് (1994–2002) ക്നാനായ പ്രിന്റേഴ്സിന് സിലിണ്ടർ പ്രസ്സ് വാങ്ങുകയും ചെയ്തു. 2000 ജനുവരിയിൽ മിനി ഓഫ്സെറ്റ് പ്രസ്സ് വാങ്ങി. തുടർന്ന് ക്ളീമീസ് സെന്ററിന്റെ കെട്ടിടത്തിൽ ക്ളീമീസ് പ്രസ്സ് സ്ഥാപിച്ച് ക്നാനായ ദീപം അവിടെനിന്ന് അച്ചടിക്കാൻ തുടങ്ങി. 2005–2009 കാലഘട്ടത്തിൽ ഫാ. ജേക്കബ് കല്ലുകുളം പ്രസ്സ് മാനേജരായിരുന്ന സമയത്ത് ഓഫ്സെറ്റ് പ്രസ്സ് വാങ്ങി.
ശ്രീ. ഇ.പി. പോത്തൻ ഇളപ്പുങ്കൽ (2002–2005), ശ്രീ എം.എം. ഏലിയാസ് മടുക്കമൂട്ടിൽ (2005–2009), അഡ്വ. ടിനോ കെ. തോമസ് കൊണ്ടൂർ (2009–2012), ഫാ. ബിനോ ഫിലിപ്പ് മൂഴിപ്പറമ്പിൽ (2013) എന്നിവർ മാനേജിംഗ് എഡിറ്റർമാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ഫാ. ജേക്കബ് കല്ലുകുളം മാനേജിംഗ് എഡിറ്ററാണ്.
നിലവിൽ വെരി. റവ. റോയി മാത്യൂസ് കോർ എപ്പിസ്കോപ്പാ മുളമൂട്ടിൽ മുഖ്യ എഡിറ്ററായി പ്രവർത്തിക്കുന്നു. വെരി. റവ. പി.എം. മാത്യു കോർ എപ്പിസ്കോപ്പ പുളിക്കാവിൽ കോർ എപ്പിസ്കോപ്പായുടെ മരണത്തിനുശേഷം വെരി. റവ. സി.കെ. മാത്യൂസ് കോർ എപ്പിസ്കോപ്പാ ചെറുമഠക്കാലാ (2002–2003), ഫാ. വി.എ. അബ്രഹാം ഇളയശ്ശേരിൽ (2003–2005), ഫാ. ഡോ. എ.ടി. ഏബ്രഹാം ആലുമ്മൂട്ടിൽ (2009–2012), ഫാ. പ്രൊ. കെ.ഒ. ജോസഫ് കുളത്തറമണ്ണിൽ എന്നിവർ മുഖ്യ എഡിറ്റർമാരായി പ്രവർത്തിച്ചു.
ഫാ. സി.ടി. ജേക്കബ് ചെട്ടിയാകുളത്ത് 1995-ൽ പ്രിന്റർ & പബ്ലീഷർ സ്ഥാനം വിട്ടു. അതിനുശേഷം ഫാ. ജോൺ മാത്യു മൂലംകുളം (1995–2005), ഫാ. ജേക്കബ് കല്ലുകുളം (2005–2009), ഫാ. ബിനോജ് കുറിയാക്കോസ് തുണ്ടിയിൽ (2009–2012), ഫാ. ബിനോ ഫിലിപ്പ് മൂഴിപ്പറമ്പിൽ (2012–2023) എന്നിവർ പ്രിന്റർ & പബ്ലീഷർ ആയി. നിലവിൽ ഫാ. ജേക്കബ് കല്ലുകുളം പബ്ലീഷറായി സേവനം നിർവഹിക്കുന്നു. കൂടാതെ, ഫാ. ഷെറിൻ കൊല്ലംപറമ്പിൽ ക്ളിമ്മീസ് മാനേജരായി സേവനം ചെയ്യുന്നു.
2013–2015 ലെ എഡിറ്റോറിയൽ കാലത്ത് ക്നാനായ ദീപത്തിന് ഔപചാരിക വെബ്സൈറ്റ് ആരംഭിക്കുന്നതിന്റെ ആദ്യപടികൾ നടന്നു. 2015–2018 കാലത്ത് ക്നാനായ ദീപം മൊബൈൽ ആപ്പ് പ്രവർത്തനം ആരംഭിച്ചു.
നിലവിലെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ:
- മുഖ്യ എഡിറ്റർ: വെരി. റവ. റോയ് മാത്യൂസ് മുളംമൂട്ടിൽ കോർ എപ്പിസ്കോപ്പാ
- മാനേജിംഗ് എഡിറ്റർ: ഫാ. ജേക്കബ് കല്ലുകുളം
- എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ: ബെന്നി മാത്യു കരിയിൽ, ബിജു ആൻഡ്രൂസ് ഇടശ്ശേരിൽ, രൂപേഷ് ബേബി പെരുമ്പള്ളിപ്പറമ്പിൽ, സോണി കുന്നുംപുറത്ത്, തോമസുകുട്ടി എ. കുര്യൻ ആപ്പീസിൽ
2026 മെയ് മാസത്തിൽ ക്നാനായ ദീപത്തിന്റെ ഓഫീസ് നിലവിലുണ്ടായിരുന്ന സ്ഥലത്തുനിന്ന് മാറ്റി ക്ളിമ്മീസ് സെന്ററിന്റെ മുൻവശത്ത് എം.സി. റോഡിന് അഭിമുഖമായി പ്രവർത്തനം ആരംഭിച്ചു.
എഡിറ്റോറിയൽ ബോർഡ് 2023–2028