Knanaya Deepam

loading

കുർബ്ബാനവീഥിയിൽ

ഏവൻഗേലിയോൻ വായന-ഏവൻഗേലിയോൻ അഥവാ സുവിശേഷം വായ്ക്കുവാൻ ഉള്ള സ്ഥലമാണ് ഏവൻഗേലി യോൻ മേശ. ത്രോണോസിന്റെ വലതുവശത്തായിട്ടാണ് സാധാരണ ഏവൻഗേലിയോൻ മേശ വെയ്ക്കുന്നത്. പിതാ വായ ദൈവത്തിന്റെ വലതുഭാഗത്ത് പുത്രൻ തമ്പുരാൻ ഇരി ക്കുന്നതിനെ സൂചിപ്പിക്കുന്നു. ചിലപ്പോൾ സൗകര്യമർത്ഥം ത്രോണോസിന്റെ വടക്കുവശത്തും ഇടാറുണ്ട്. ഏവൻഗേലി യോൻ വായന വിശുദ്ധ കുർബ്ബാനയിലെ വചനശുശ്രൂഷ യുടെ ഭാഗമാണ്. ഏവൻഗേലിയോൻ മേശ ആഘോഷമായി പടിഞ്ഞാറോട്ട് കൊണ്ടുവരുന്നത്, പിതാവിന്റെ വലതുഭാഗത്ത് ഇരുന്ന മശിഹാ താഴേക്ക് ഇറങ്ങി വന്നതിന്റെ സാദൃശ്യമാണ്. വായനയ്ക്ക് മുമ്പ് ശുശ്രൂഷകന്റെ ആഹ്വാനം നാം അടക്ക ത്തോടെയും അതിപ്രാധാന്യത്തോടെയും ചെവി കൊടുക്കുക. രണ്ടു വശത്തും മെഴുകുതിരികൾ കത്തിച്ചുപിടിച്ചുകൊണ്ട് ശുശ്രൂ ഷകർ നിൽക്കുന്നു. 

യോഹ. 14:27
കർത്താവ് ശിഷ്യന്മാർക്ക് നൽകിയ സമാധാനം ആശംസിക്കുന്നു. സുവിശേഷം വായി കുന്നത് മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ എഴുതിയ പുസ്തകങ്ങളിൽ നിന്നുമാണ്. ആഹ്വാ നത്തിൽ വിശുദ്ധ കന്യകമറിയാമിൽ നിന്നുള്ള ജനന ത്തെയും ഓർമ്മിപ്പിച്ച് അറിയിക്കുന്നു. 

ഓരോ ആഴ്ചയിലും സഭ ക്രമീകരിച്ചിരിക്കുന്ന വായനകളിൽ നിന്ന് സുവിശേഷം അറിയിക്കുന്നു. സുവിശേഷം അറിയിച്ചതിനു ശേഷം ആ ദിവ സത്തിന്റെ പ്രത്യേക ഗീതമോ, വിശുദ്ധ കുർബ്ബാനക്രമത്തിൽ ക്രമീകരിച്ചിരിക്കുന്ന ഗീതങ്ങളിൽ ഏതെങ്കിലുമൊന്ന് ആല പിക്കുന്നു.

സാധാരണയായി ചൊല്ലുന്ന ഗീതങ്ങൾ

1. യജമാനൻ വരുമന്നേരത്ത്... ലൂക്കോ.12:37 (യജമാനനായ ദൈവം വരുമ്പോൾ ഉണർന്നും തന്റെ മുന്നിൽ തോട്ടത്തിൽ ജോലി ചെയ്യുന്നവരായി കാണപ്പെടുന്ന എല്ലാവരും അനുഗൃഹീതരാകുന്നു. പകൽ മുഴുവൻ തന്റെ കൂടെ ജോലി ചെയ്തവർക്ക് അവൻ അര കെട്ടി ശുശ്രൂഷ ചെയ്യും. പിതാവ് ഇരുത്തുന്ന വിഭവസമൃദ്ധമായ മേശയിൽ പുത്രൻ ശുശ്രൂഷിക്കും. ആശ്വാസപ്രദനായ റൂഹാ മണ ത്തെടുക്കുന്ന കിരീടം തലയിൽ അണിയിക്കും.)

2. നിബിയന്മാരും... മത്താ.10:40 (പ്രവാചകന്മാരും, ജാതികളോട് സുവിശേഷം അറിയിച്ച ശ്ലീഹന്മാരും, നീതിമാന്മാരും, പുണ്യവാന്മാരും, സഹോദരരും, മദ്ധ്യസ്ഥന്മാരും, ദൈവത്തിന്റെ മാതാവും വിശ്വാസികളായ മരിച്ചുപോയവരും ഓർക്കപ്പെടുന്നു. എല്ലാവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് എപ്പോഴും കോട്ടയായി തീരണമേ.

3. മുശേ അലോഹോ... പുറ.3:2 (ദൈവം മോശയെ മുൾപ്പടർപ്പിൽനിന്നും വിളിച്ച് അരുളി ചെയ്തു കൂടാരത്തിന്മേലും അതിന്റെ കൂടെ അതിനുള്ളിലും ആചാര്യവേല നടത്തുവാനുള്ള അധികാരം നീ കൈക്കൊ ള്ളുക.)

4. പരിശുദ്ധാലയം ഉള്ളിൽ... ലൂക്കോ. 1:10 (പരി. ദൈവാലയത്തിനകത്ത് സകറിയ പുരോഹിതൻ അണച്ച ധൂപത്തെ കൈക്കൊണ്ട കർത്താവേ നിന്റെ ദാസ ന്മാരെ ഓർത്ത് നിനക്ക് അണയ്ക്കുന്ന ഈ ധൂപവും കൈക്കൊണ്ട് ഈ ജനത്തോട് സ്നേഹമായിരിക്കണമേ).

5. കർത്താവ് അരുളിചെയ്തു... യോഹ.51 (ഞാൻ ജീവന്റെ അപ്പം ആകുന്നു എന്ന് കർത്താവ് അരുളി ചെയ്തു. ലോകത്തെ രക്ഷിക്കുന്നതിന് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന വചനം ആകുന്നു എന്നെ പിതാവ് അയ ച്ചു. കർഷകനെപ്പോലെ ഗബ്രിയേൽ എന്നെ വിതച്ചു. നല്ല നിലംപോലെ മറിയാം ഉദരത്തിൽ എന്നെ കൈക്കൊണ്ടു. ദൂത ന്മാരെപോലെ ത്രോണോസിന്മേൽ പട്ടക്കാർ കയ്യിലെടുത്ത് ആഘോഷിക്കുന്നു).

6. അഖിലം ഞാൻ ആരാഞ്ഞിട്ടും... സങ്കീ.19:9-11 ലോകത്തിലുള്ളവരെ എല്ലാം ഞാൻ പരിശോധിച്ചിട്ടും ദൈവഭയത്തേക്കാൾ മെച്ചമായ ഒന്നും ഞാൻ കണ്ടില്ല. ദൈവ സ്നേഹത്താൽ ധാർമ്മികനായ യൗസേഫ് മേസ്രേമിൽ രാജാവായി. ശ്രേഷ്ഠനായ മോശ വടിയാൽ സമുദ്രത്തെ വിഭാ ഗിച്ചു. ഹനനിയ സഹോദരന്മാർ അഗ്നികുണ്ഠത്തിൽ നിന്നും രക്ഷപ്പെട്ടു. തങ്കത്തേക്കാൾ ഇത് വിശിഷ്ടം. തേൻ കട്ടയേക്കാൾ ഇത് മധുരം. ദൈവത്തെ ആരാധിക്കുന്നവർ അനുഗൃഹീതരാകുന്നു.

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ