പ്രിയപ്പെട്ടവരെ,
സമുദായത്തിലെ വൈദികരുടെ കുറവ് എല്ലാവർക്കും അറിവുള്ളതാണല്ലോ . ഇങ്ങനെ ഉണ്ടാകുവാനുള്ള സാഹചര്യം, യാക്കോബായ സഭയിലെ വൈദികർ നമ്മുടെ ക്നാനായ സമുദായ ദൈവാലയങ്ങളിൽ വിശുദ്ധബലി അർപ്പിച്ചുകൊണ്ടിരുന്നുവെങ്കിലും, ഈ അടുത്ത സമയത്ത് യാക്കോബായ മെത്രാച്ചന്മാരുടെ ഇടപെടൽ മൂലം അവരെ തിരിച്ചുവിളിക്കുകയുണ്ടായി . കൂടാതെ, ക്നാനായ സമുദായത്തിലെ ചില വൈദികർ സമുദായ മെത്രാപ്പോലീത്തായുടെ കൽപ്പന അനുസരിക്കാതെ മാറി നിൽക്കുകയും ചെയ്യുന്നു . ഈ സാഹചര്യത്തിൽ പള്ളികൾ മുടങ്ങുന്ന അവസ്ഥ സാജാതമായിരിക്കുകയാണ് . ഈ അവസരത്തിൽ സമുദായത്തിലെ വൈദികരുടെ ആലോചനയോടുകൂടി ക്നാനായ കമ്മിറ്റി ഈ കാര്യത്തിന് ഒരു പരിഹാരം ഉണ്ടാക്കുന്നതിനുവേണ്ടി ആലോചിച്ചു . ഈ പ്രതിസന്ധിഘട്ടത്തിൽ ദൈവവിളിയുള്ളവരും വിദ്യാഭ്യാസമുള്ളവരുമായ മുതിർന്ന ആളുകളെ കണ്ടെത്തി, അവർക്ക് പട്ടം കൊടുത്ത് വൈദികരുടെ കുറവ് പരിഹരിക്കുന്നതിനുവേണ്ടി ആലോചിക്കുകയും, ആയതിന്റെ അടിസ്ഥാനത്തിൽ അതിനൊരു ബൈല തയ്യാറാക്കുന്നതിന് ക്നാനായ മാനേജിംഗ് കമ്മിറ്റിയിലെ മൂന്ന് വൈദികശ്രേഷ്ഠരെ ചുമതലപ്പെടുത്തുകയും ചെയ്തു . അവരുടെ നേതൃത്വത്തിൽ ഒരു ബൈലോ തയ്യാറാക്കി കമ്മിറ്റിയിൽ അവതരിപ്പിക്കുകയും, കമ്മിറ്റി അത് പാസ്സാക്കുകയും ചെയ്തു . അതിനുശേഷം സമുദായ മെത്രാപ്പോലീത്തായെ കാണിച്ച് അപ്രൂവൽ വാങ്ങിയ ശേഷമാണ് അസോസിയേഷനിൽ അവതരിപ്പിച്ചത് . എന്നാൽ ചിലർ ഇത് സമുദായ സെക്രട്ടറി സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുവന്നതാണെന്ന രീതിയിൽ കുറ്റപ്പെടുത്തുന്നത് വേദനാകരമാണ് . ഈ കാര്യം സമുദായ മെത്രാപ്പോലീത്താ കല്ലൂശ്ശേരി ദൈവാലയത്തിലും കുറിچی ദൈവാലയത്തിലും വിവരിച്ചതാണ് . എന്നിട്ടും കുറ്റപ്പെടുത്തുന്നവർ കുറ്റപ്പെടുത്തുന്നത് വേദനാകരമാണ് . ഇങ്ങനെ കുറ്റപ്പെടുത്തുന്നവർ വേറെ എന്താണ് ഇതിനൊരു പ്രതിവിധി എന്നുകൂടി പറഞ്ഞു തരുന്നതാണ് നല്ലതായിരുന്നു . ഉടനെ പരിഹരിക്കേണ്ട സാഹചര്യങ്ങളിൽ ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കേണ്ടിവരും . ഇത് സമുദായത്തിലെ ദൈവാലയങ്ങൾ അടഞ്ഞുകിടക്കാതിരിക്കാൻ വേണ്ടിയാണെന്ന് സമുദായ അംഗങ്ങൾ മനസ്സിലാക്കണം . ഇത് ഭരണഘടനാപരമായ കാര്യമാണ് . ഭരണഘടനയിൽ ഇല്ലാത്ത ഒരു സംഗതി അസോസിയേഷനിൽ പാസ്സാക്കുക മാത്രമാണ് കമ്മിറ്റി ചെയ്തത് . ഇനിയുള്ള കാര്യങ്ങളിൽ സമുദായ മെത്രാപ്പോലീത്തായും വൈദിക കൗൺസിലും വൈദികയോഗവും തീരുമാനമെടുക്കട്ടെ . കുറിچی പള്ളിയിലെ തോമസ് ജേക്കബ്, സമുദായ മെത്രാപ്പോലീത്തായ്ക്കെതിരെ ചങ്ങനാശ്ശേരി മുൻസിഫ്കോടതിയിൽ ഫയൽ ചെയ്ത O S നമ്പർ 28/2025 എന്ന കേസ് കോടതി തള്ളിക്കളഞ്ഞ ഉത്തരവായിരിക്കുന്ന വിവരം അറിയിക്കട്ടെ . “അതുപോലെതന്നെ സമുദായ മെത്രാപ്പോലീത്തായുടെ നടപടിക്ക് എതിരെയുള്ളതും കല്ലൂശ്ശേരി പള്ളിക്കെതിരെയുള്ളതുമായ ചങ്ങണ്ണൂർ മുൻസിഫ് കോടതിയിലെ CMA 2/2026 എന്ന കേസ് കോടതി തള്ളിക്കളഞ്ഞ ഉത്തരവായ വിവരവും അറിയിക്കുന്നു .” കഴിഞ്ഞ ക്നാനായ അസോസിയേഷന് മുമ്പ് സമാധാന ശ്രമങ്ങൾക്കുവേണ്ടി നിയോഗിച്ച സമുദായത്തിലെ 10 വൈദികർ, സഹായമെത്രാപ്പോലീത്തായുടെ വിഷയങ്ങൾ തീർക്കുന്നതിനുവേണ്ടി ക്നാനായ കമ്മിറ്റിയുമായി ചർച്ചകൾ നടത്തുകയുണ്ടായി . വീണ്ടും വൈദികരുടെ യോഗം കൂടി, സമുദായ മെത്രാപ്പോലീത്തായുമായി ചർച്ചകൾ നടത്തിയതിനു ശേഷം കമ്മിറ്റിയുമായി ചർച്ച നടത്താം എന്നാണ് അന്ന് അറിയിച്ചിരുന്നത് . സമുദായത്തിലെ വിഷയങ്ങൾ തീരുന്നതിൽ കമ്മിറ്റിക്ക് സന്തോഷമേയുള്ളൂ . അത് ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടും സമുദായത്തിന്റെ നിലനിൽപ്പിനെ ബാധിക്കാതെയും വേണം എന്ന് മാത്രമാണ് ഞങ്ങളുടെ അഭിപ്രായം . എന്നാൽ ക്നാനായ കമ്മിറ്റിയും സമുദായ സെക്രട്ടറിയും സമാധാന ചർച്ചകൾക്ക് എതിരാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചിലർ കുപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ് . അത് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതിനനാൽ അതിനെ ഞങ്ങൾ തള്ളിക്കളയുന്നു എന്ന് അറിയിക്കട്ടെ . ക്നാനായ സമുദായത്തിലെ വിഷയങ്ങൾ തീരുന്നതിന് ക്നാനായ കമ്മിറ്റി എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു എന്ന് സമുദായ അംഗങ്ങളെ അറിയിക്കട്ടെ . “ക്നാനായ സമുദായത്തിലെ ഭവനരഹിതർക്കുവേണ്ടി റാന്നി മോന്തെവയലിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ‘ഏഴില്ലം’ പ്രോജക്ടിലെ അഞ്ച് ഭവനങ്ങളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ് . ഭവനരഹിതർക്ക് അവ കൈമാറുന്നതിനുള്ള അവസാനഘട്ട ശ്രമങ്ങളിലാണ് ക്നാനായ സമുദായം . ഇതുമായി ബന്ധപ്പെട്ട് ഭവന നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ക്നാനായ സമുദായ വികാരി ജനറാൾ റവ.ഫാ.വി.എ. ഏബ്രഹാം ഇളയേശൂരിൽ, സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം തോട്ടത്തിൽ, ട്രസ്റ്റി ടി.സി. തോമസ് തോപ്പിൽ, ക്നാനായ കമ്മിറ്റി അംഗങ്ങളായ ലിനു വറൂത, ജോബി കാരിക്കോട്, ഫാർമസി കോളേജ് മാനേജർ സണ്ണി ഇടയാടിയിൽ, ആശ്രമം സെക്രട്ടറി ബാബു തേക്കോടിൽ, ആശ്രമം കമ്മിറ്റി അംഗം മോനായി ചെറുകരത്ത്, അസ്സോസിയേഷൻ അംഗം അജു വളഞ്ഞന്തുരുത്തി എന്നിവർ പ്രോജക്ട് പ്രദേശം സന്ദർശിച്ചു . എത്രയും പെട്ടെന്ന് ചുറ്റുമതിലുകൾ കെട്ടി ഭംഗിയാക്കി ഭവനങ്ങൾ ഉടൻ തന്നെ അർഹരായവർക്ക് കൈമാറുന്നതിനുള്ള തയ്യാറെടുപ്പിലാണ് കമ്മിറ്റി . അമേരിക്കയിലെ ലോങ് ഐലൻഡ് സെന്റ് ജോസഫ് ദൈവാലയത്തിലെ ഒരു വ്യക്തി, സേവേറിയോസ് ഹൗസിങ് പ്രോജക്ടിനുവേണ്ടി ഒരു ലക്ഷം രൂപ, സമുദായ മെത്രാപ്പോലീത്തായും സമുദായ സെക്രട്ടറിയും അമേരിക്ക സന്ദർശിച്ച അവസരത്തിൽ സംഭാവന ചെയ്തിരുന്നു . വീണ്ടും, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സമുദായ സ്നേഹി ഒരു ലക്ഷം രൂപ കൂടി ഭവനരഹിതരായി നിർമ്മിക്കുന്ന ഹൗസിങ് പ്രോജക്ടിന് സംഭാവന നൽകിയെന്ന സന്തോഷം കൂടി അറിയിക്കുന്നു . എന്ന് വ്യക്തിവൈരാഗ്യം ഉണ്ടെങ്കിലും ക്നാനായ സമുദായത്തിന്റെ വികസന പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കരുത്; അത് തലമുറകളോട് ചെയ്യുന്ന അപരാധമാണ് . കഴിഞ്ഞ അസ്സോസിയേഷനിൽ സമുദായത്തിനെതിരെ പ്രവർത്തിക്കുന്നവരെ വ്യക്തമായി തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് . സമുദായത്തിന്റെ പുരോഗതി ആഗ്രഹിക്കാത്ത ചിലരുടെ ഇടപെടലുകൾ താഴെപ്പറയുന്ന ഉദാഹരണങ്ങളിൽ വ്യക്തമാണ് .
എഡേസ്സോ തോട്ടം: അവിടെ പതിനായിരം മരം നടുന്നതിന് 50 ലക്ഷം രൂപ ആകുന്ന സ്ഥാനത്ത്, 15 ലക്ഷം രൂപയ്ക്ക് റബ്ബർ തൈ നട്ട് വളർത്തുന്നു . എന്നാൽ, “വളർന്നു നിൽക്കുന്ന റബ്ബർ മരങ്ങൾ വെച്ചത് ശരിയല്ല, അത് പിഴുതു മാറ്റി പുതിയ റബ്ബർ തൈകൾ നടണം” എന്ന് വാദിക്കുന്നവർ സമുദായത്തിന്റെ നയമാണോ ലക്ഷ്യമിടുന്നത്?
കുളപ്പുര തോട്ടം: മുൻ ഭരണസമിതിക്കാർ കുളപ്പുര തോട്ടത്തിലെ തരിശുസ്ഥലത്തുനിന്ന് വെട്ടുകല്ല് വെട്ടി വിട്ട് പണം വാങ്ങി, പിന്നീട് അത് അസോസിയേഷനിൽ പാസ്സുകിബിറ്റിലും ഉൾപ്പെടുത്തി . എന്നാൽ ഇപ്പോൾത്തെ കമ്മിറ്റി സമുദായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി തരിശുസ്ഥലത്തുനിന്ന് വെട്ടുകല്ല് വെട്ടുന്നത് വലിയൊരു അപരാധമാക്കി മാറ്റി, കോടതി ഒബ്സർവരെ വരെ കൊണ്ടുവന്ന് ആ പ്രവർത്തനം തടയുകയാണ് ചെയ്തത്!
തോട്ടയ്ക്കാട്ട് കോളേജ്: കോളേജ് നിർമ്മിക്കുന്നതിനുവേണ്ടിയാണ് സ്ഥലവും വാങ്ങിയും കെട്ടിടം പണിതിരിക്കുന്നത് എന്നയാൾ, അവിടെ കോളേജ്തുടങ്ങിയികാൻ സർവ്വ സന്നാഹങ്ങളുമായി ചിലർ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ടു . സമുദായ അംഗങ്ങളെയും മറ്റുള്ളവരെയും തെറ്റിധരിപ്പിച്ച് കമ്മിറ്റിയെ നിർജ്ജീവമാക്കാനും, വലിയൊരു വിദ്യാഭ്യാസ സംരംഭത്തെ ഇല്ലാതാക്കാനുമാണ് ഇവർ ശ്രമിക്കുന്നത് .
വൈദികരുടെ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങൾ: സമുദായത്തിൽ വൈദികരുടെ കുറവുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . അത് പരിഹരിക്കാൻ സമുദായ മെത്രാപ്പോലീത്തായുടെ നിർദ്ദേശ പ്രകാരം കൊണ്ടുവന്ന പദ്ധതിയെ തകർക്കാൻ ഇവർ വ്യാജപ്രചാരണങ്ങൾ നടത്തി . സമുദായത്തിലെ ദൈവാലയങ്ങളിൽ കുർബാന മുടക്കാനുള്ള സാഹചര്യങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയാണ് ചിലർ ചെയ്യുന്നത് .
കേസുകൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ: നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളെക്കുറിച്ച് ദുഷ്പ്രചരണങ്ങൾ നടത്തി കേസ് നടത്തുന്നവരുടെ മനോവീര്യം തകർത്ത് അവരെ പിന്തിരിപ്പിക്കാൻ നോക്കുന്നു . ഉദ്ദേശം വ്യക്തം, ഒരേയൊരു ലക്ഷ്യം, സമുദായം നല്ല രീതിയിൽ മുന്നോട്ടു പോകരുത് എന്നത് മാത്രമാണ് . വികസന പ്രവർത്തനങ്ങളെ പിന്നോട്ട് വലിച്ച്, സമുദായത്തെ വലിയ പ്രതിസന്ധിയിലാക്കി, സ്വന്തം കാര്യസാധ്യത്തിനായി കുപ്രചരണങ്ങൾ നടത്തുന്ന ഇത്തരക്കാരെ സമുദായ അംഗങ്ങൾ തിരിച്ചറിയണം . എന്തു വികസനപ്രവർത്തനം നടത്തുന്നതും സ്വത്തുക്കൾ സംരക്ഷിക്കുന്നതും സമുദായത്തിനുവേണ്ടി മാത്രമാണ്; അത് ഭാവി തലമുറയ്ക്കുവേണ്ടിയാണെന്ന് എല്ലാവരും മനസ്സിലാക്കണം . അല്ലാതെ ക്നാനായ കമ്മിറ്റിക്കാർക്കോ സമുദായ സെക്രട്ടറിയുടെ പേരിലോ അല്ല എന്ന് ഈ കൂട്ടർ മനസ്സിലാക്കണം . പരിശുദ്ധ പാത്രിയർക്കീസ് ബാവാ മലങ്കരയിൽ വരുന്നുവെന്നോ, എന്നു വരുന്നുവെന്നോ ക്നാനായ സമുദായത്തെ ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല . അങ്ങനെ അറിയിക്കാത്ത സാഹചര്യത്തിൽ, നമ്മെ ക്ഷണിക്കാത്തിടത്ത് പോയി അവിടെ ഒരു നാണക്കേട് ഉണ്ടാകേണ്ട സാഹചര്യം ഇന്ന് സമുദായത്തിന് ഉണ്ടോ എന്നുള്ളത് നമ്മൾ ആലോചിക്കണം . നമ്മുടെ ഇടയിലെ തർക്കങ്ങൾ തീർന്നാൽ, അത് നമുക്ക് ബാവായെ നേരിട്ട് അറിയിച്ച് പരിഹരിക്കുവാൻ സാധിക്കും . ക്നാനായ സമുദായത്തിൽ കുർബാന അർപ്പിക്കുന്ന യാക്കോബായ വൈദികരെ, യാക്കോബായ സഭയിലെ മെത്രാച്ചന്മാർ തിരിച്ചുവിളിക്കുകയും, ക്നാനായ സമുദായ മെത്രാപ്പോലീത്തായെ യാക്കോബായ സഭയിൽ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ക്ഷണിക്കാത്ത സ്ഥലത്ത് പോകേണ്ട കാര്യമുണ്ടോ എന്ന് നാം ഗൗരവമായി ചിന്തിക്കണം . ക്നാനായ സമുദായ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന, കല്ലൂശ്ശേരി വലിയപള്ളി ഇടവകാംഗമായ വാങ്ങിപ്പോയ ശ്രീ. ഉതുപ്പാൻ ജോസഫ് ചരിവുപറമ്പിലിന്റെ ക്നാനായ കമ്മിറ്റി അംഗം ഒഴിവിലേക്ക്, കല്ലൂശ്ശേരി വലിയപള്ളി ഇടവകാംഗമായ അഡ്വ. സതീഷ് താമരപ്പള്ളിയെ ഭരണഘടന 126-ാം വകുപ്പ് അനുസരിച്ച് ക്നാനായ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു . കൂടാതെ, ക്നാനായ പ്രസ് മാനേജരുടെ ഒഴിവിലേക്ക് റവ.ഫാ. ശൈനൊ മർക്കോസ് കൊച്ചുമംഗരയെ ഭരണഘടന 125 (5) അനുസരിച്ച് ക്നാനായ പ്രസ്സ് മാനേജരായി ക്നാനായ കമ്മിറ്റി തെരഞ്ഞെടുത്തു . ക്നാനായ സമുദായത്തിന്റെ മുൻ സെക്രട്ടറിയായിരുന്ന ശ്രീ. ഏലിയാസ് സ്കറിയ പാരയലിന്റെ നിര്യാണത്തിൽ ക്നാനായ സമുദായത്തിന്റെ അനുശോചനം അറിയിക്കുന്നു . അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു .
ടി. ഒ. ഏബ്രഹാം തോട്ടത്തിൽ
സമുദായ സെക്രട്ടറി