Knanaya Deepam

loading

ബധിരനെ പോലെ ദൈവത്തിൽ വേരൂന്നി നിലനിൽക്കാം

മരുഭൂമിയുടെ വരണ്ട ഭൂപ്രകൃതിയിൽ, കഠിനമായ ചൂടിനെയും വരൾച്ചയെയും അതിജീവിച്ച് നിൽക്കുന്ന ബധിരമരം ഒരു സാധാരണ വൃക്ഷം മാത്രമല്ല; പ്രതികൂലതകളെയും വകഞ്ഞു നിലനിൽക്കുന്ന ജീവിതത്തിന്റെ ഒരു ചിത്രം കൂടിയാണ്. പഴയ നിയമത്തിൽ ദൈവത്തിന്റെ വിശുദ്ധ കാര്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട മരമായിരുന്നു ബധിരമരം. നിയമപെട്ടകം, സമാഗമകൂടാരത്തിന്റെ പലകകൾ, ധുപപീഠം എന്നിവ നിർമ്മിക്കാൻ അതിന്റെ മരം ഉപയോഗിച്ചു. “ബധിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം” (പുറ.25:10) ദൈവകൽപ്പനയിൽനിന്ന് ഒരു വലിയ സത്യം നമുക്ക് തിരിച്ചറിയാം. ലോകത്തിന്റെ കണ്ണിൽ സാധാരണമായതിനെ പോലും ദൈവം തന്റെ ഉദ്ദേശ്യത്തിനായി തിരഞ്ഞെടുക്കുന്നു. പ്രത്യേകതകളൊന്നുമില്ലെന്ന് നാം കരുതുന്ന ഒരു ജീവി തത്തെപ്പോലും ദൈവത്തിന് മഹത്തായ ദാമ്പത്യത്തിനുള്ള ഉപകരണമാക്കാൻ കഴിയും. അതിനാവശ്യം കഴിയുള്ളവരായിടത്ത്, ദൈവത്തിൽ ലഭ്യമായ ഒരു ഹൃദയമാണ്.

ബധിരമരത്തിന് കാതലുണ്ട്; അതുകൊണ്ടുതന്നെ അത് ഉറപ്പുള്ള മരമായി നിലനിൽക്കുന്നു. അതുപോലെ ഒരു വിശ്വാസിയുടെ ശക്തിപുറമേ കാണുന്നില്ലെങ്കിലും, ഉള്ളിലെ ആത്മീയ കാലെയിലാണ്. വചനത്തിൽ ആഴ്ന്നിടുന്ന ജീവിതം, പ്രാർത്ഥനയിൽ ദൈവത്തോട് ചേർന്നുനിൽക്കുന്ന ഹൃദയം, വിശ്വാസത്തിൽ വളരുന്ന മനസ്സ്, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന് കീഴടങ്ങുന്ന ജീവിതം ഇവയാണ് ആത്മീയ കാലെine രൂപപ്പെടുത്തുന്നത്. കാറ്റ് വീശുമ്പോൾ മാത്രമാണ് ഒരു മരത്തിന്റെ വേരുകളുടെ ആഴം മനസ്സിലാകുന്നത്. അതുപോലെ ജീവിതത്തിൽ പരീക്ഷകൾ വരുമ്പോഴാണ് വിശ്വാസപ്രകടനങ്ങളേക്കാൾ ഉള്ളിൽ ദൈവത്തോടുള്ള ബന്ധത്തിൽ ശക്തമാകേണ്ടത്. വേരുകൾ ആഴത്തിലായാൽ കൊടുങ്കാറ്റുകൾ നമ്മെ എളുപ്പത്തിൽ പിഴുതെറിയാനാവില്ല.

മരുഭൂമിയിലെ ചൂടും വരൾച്ചയും അതിജീവിച്ച് വളരുന്ന ബധിരമരം നമ്മോട് പറയുന്ന ഏറ്റവും വലിയ സന്ദേശം “സാചര്യങ്ങൾ മാറിയാലും വിശ്വാസം ഉണർന്നിടുകയെന്നതാണ്. ജീവിതത്തിലെ ചില കാലങ്ങൾ മരുഭൂമിപോലെയാകാം. പ്രാർത്ഥനകൾക്ക് മറുപടി വൈകാം. പ്രതികൂല വാതിലുകൾ അടഞ്ഞേക്കാം; കണ്ണുനീർ നമ്മുടെ നിത്യസഹചാരിയാകാം. എന്നാൽ ദൈവത്തിൽ വേരൂന്നിയ ഒരാൾക്ക് മരുഭൂമിയും വളർച്ചയുടെ ഇടമാകാം. “അവൻ വെള്ളത്തിനതീക്കെ നട്ടിരിക്കുന്നതും തക്കാലത്തു ഫലം കായിക്കുന്നതുമായ വൃക്ഷംപോലെയാകുന്നു” (സങ്കീ. 1:3). മഴയില്ലാത്ത കാലത്തും വേരുകൾ വെള്ളം തേടുന്നത്പോലെ, ദൈവത്തിന്റെ മക്കൾ പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിൽ നിധി തേടണം.

കഷ്ടതകൾ നമ്മെ ഉണങ്ങിക്കളയുന്നതിന് പകരം ദൈവത്തിലേക്ക് കൂടുതൽ ആഴത്തിൽ വേരൂന്നാൻ ഇടയാക്കട്ടെ.

ബധിരമരത്തിന്റെ ശക്തിയും നിലനിൽപ്പും മറ്റൊരു വലിയ പാഠം നൽകുന്നു. കാലം മാറിയാലും സാഹചര്യങ്ങൾ മാറിയാലും അതിന് അതിജീവിക്കാനുള്ള കരുത്തുണ്ട്. അതുപോലെ ദൈവത്തിൽ വേരൂന്നിയ ജീവിതത്തിന്റെ മൂല്യം അതിന്റെ താൽക്കാലിക തിളക്കത്തിലല്ല, നിലനിൽക്കുന്ന വിശ്വസ്തതയിലാണ്. ലോകത്തിന്റെ പ്രസ്മതി മങ്ങിപ്പോകാം; ഇന്നലെ നമ്മെ ചുറ്റിയிருந்தവർ നാളെ നമ്മെ മറന്നുമാകാം. എന്നാൽ ദൈവത്തിനായി വിശ്വസ്തമായി ജീവിച്ച ജീവിതം ഒരിക്കലും വ്യർത്ഥമാകുകയില്ല. നാം എത്ര വലിയ കാര്യങ്ങൾ ചെയ്തു എന്നതിനേക്കാൾ, ഏൽപ്പിക്കപ്പെട്ട കാര്യങ്ങളിൽ എത്ര വിശ്വസ്തനായിരുന്നു എന്നതാണ് ദൈവമുന്നിയിൽ വിലയേറിയത്. കാലത്തെ അതിജീവിക്കുന്ന ഒരു സാക്ഷ്യമായി നമ്മുടെ ജീവിതം മാറട്ടെ.

പുറമേ നോക്കുമ്പോൾ ബധിരമരം പരുക്കനും സാധാരണവുമാണ്; എന്നാൽ അതിന്റെ ഉള്ളിലെ തടി മനോഹരവും വിലയേറിയതുമാണ്. അതുപോലെ ദൈവത്തിന്റെ മകളുടെ ജീവിതത്തിലും പുറമേ കാണാത്ത ഒരു സൗന്ദര്യമുണ്ട്. പോരാട്ടങ്ങൾ നമ്മെ ക്ഷീണിപ്പിച്ചിടേക്കാം. വർഷങ്ങൾ ശരീരത്തെ തളർത്തിടേക്കാം; എന്നാൽ ദൈവത്തിൽ വവസിക്കുന്ന ഒരാളുടെ അകത്തെ മനുഷ്യൻ നാൾക്കുനാൾ പുതുക്കപ്പെടുന്നു. അതുകൊണ്ട് പൗലോസ് അപ്പസ്തോലൻ പറയുന്നത്: “ഞങ്ങളുടെ പുറമേയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു” (2 കൊരി. 4:16). ദൈവത്തിന്റെ കൈകളിൽ സമർപ്പിക്കപ്പെട്ട ഒരു സാധാരണ ജീവിതം, അവന്റെ ഉദ്ദേശ്യത്തിൽ വിശുദ്ധമായിത്തീടേത്; മരുഭൂമിയിലും വേരൂന്നി, കൊടുങ്കാറ്റിലും ഉറപ്പനിന്ന്, കാലം കഴിഞ്ഞാലും സാക്ഷ്യമായി നിലനിൽക്കുന്ന ഒരു ബധിരമരമായി നമുക്കും വളരാം.