Knanaya Deepam

loading

ഭൂമിയിൽ കല്യാണം... സ്വർഗ്ഗത്തിൽ കല്യാണോ?

“മത്തായി 22:30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.”

ക്രിസ്തീയ ദൈവശാസ്ത്ര പ്രകാരം ഒരു മനുഷ്യൻ ദേഹം, ദേഹി, ആത്മാവ് എന്ന മൂന്ന് ഘടകങ്ങൾ ഉണ്ട്. ദേഹം സ്ഥൂലം ആയത്, ദേഹി സൂക്ഷ്മമായത്, ആത്മാവ് നൈതികമായത് (The body is gross the embodied is subtle; the soul is non-material) ശരീരം : ഭൗതികമായ മനുഷ്യപ്രകടനം, മനസ്സ്: ചിന്ത, ബോധം, ഓർമ്മ, വികാരം, തീരുമാനം എടുക്കുവാനുള്ള കഴിവ് എന്നിവയുടെ പ്രവർത്തനം എത്തിവയാകുന്നു. ആത്മാവ് മനുഷ്യൻ ജീവൻ നൽകുകയും ദൈവവുമായി ബന്ധപ്പെടാൻ കഴിവ് നൽകുകയും ചെയ്യുന്നു. മരണത്തിൽ ആത്മാവും ശരീരവും വേർപെടുന്നു. മനുഷ്യന്റെ വ്യക്തിത്വം നശിക്കുന്നില്ല. ഉദാഹരണണം ദാവീദിന്റെ ലാസറിന്റെയും ഉപമയിൽ സ്വർഗ്ഗത്തിൽ ഇരിക്കുന്ന ലാസറുന്നും നരകത്തിൽ ഇരിക്കുന്ന ധനവാനും തമ്മിൽ തിരിച്ചറിയുവാൻ തിനസിന് സാധിക്കുന്നു. കൂടാതെ തങ്ങളുടെ പ്രവൃത്തി ഫലമാണ് ഇപ്പോൾ തങ്ങൾ അനുഭവിക്കുന്നത് എന്നും തിരിച്ചറിഞ്ഞിരുന്നു.

ക്രിസ്തീയ വിശ്വാസം അനുശാസിക്കുന്നത് പവിത്രമായ വിവാഹകൂദാശയിൽകൂടി അംഗീകരിക്കപ്പെട്ടവർക്ക് മാത്രമേ സ്ത്രീ പുരുഷ ശാരീരിക ബന്ധം പാടുള്ളൂ എന്നാണ്. സ്ത്രീ പുരുഷ ശാരീരിക ബന്ധത്തിൽ സ്ത്രീ ഗർഭിണിയായി മനുഷ്യൻ സന്താന പരമ്പര സൃഷ്ടിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിൽ മരണാനന്തര ജീവിതം (നിത്യ ജീവിതം) എന്നത് ആത്മാവിന് ഉള്ളതാണ്. അങ്ങനെയാണെങ്കിൽ ഭൂമിയിലെ ജനസംഖ്യ വർദ്ധന; നിത്യ ജീവിതത്തിന്റെ അനുഭവത്തിൽ എത്തുന്ന നിത്യ സമൂഹത്തിന്റെ ജനസംഖ്യയും വർദ്ധിപ്പിക്കും. ഗർഭധാരണത്തിൽ ഓരോ വ്യക്തിക്കും ദൈവം നേരിട്ട് വ്യക്തിപരമായ ഒരു പുതിയ മനുഷ്യ ആത്മാവിനെ സൃഷ്ടിക്കുന്നു. ദൈവം നിരന്തരമായ സൃഷ്ടി പ്രവർത്തനം തുടരുന്നു എന്നതുകൊണ്ട് ജനസംഖ്യ വർദ്ധിക്കുന്നു. ഹൈന്ദവ ദൈവശാസ്ത്രത്തിൽ ജീമാതാവ് പുനർജനം പ്രാപിക്കുന്നു എന്ന് പറുവാൻ സാധിക്കുന്നില്ല.

ദൈവത്താൽ സൃഷ്ടിച്ച ശരീരത്തോട് ചേർക്കുന്നതിന് മുമ്പുള്ള അവസ്ഥയിൽ; ആത്മാവിന് വർഗ്ഗം, ജാതി, നിറം, ലിംഗം, ഒന്നും ഇല്ല. മരണംശേഷം വാങ്ങിയപോയ ആത്മാവിന് വർഗ്ഗം, ജാതി, നിറം, ലിംഗം ഒന്നും ഇല്ല. ആത്മാവിന് മനുഷ്യവർഗ്ഗം, മൂഗ വർഗ്ഗം ഇങ്ങനെ വർഗ്ഗമോ ഇല്ല. ആൺ, പെണ്ണ് ജാതിഭേദം ഇല്ല. ആത്മാവ് വെളുത്ത ആത്മാവ്, ഡോക്ടർ, എൻജിനീയർ അങ്ങനെ ഒന്നും ആകുന്നുമില്ല. ഇവയെല്ലാം ആത്മാവ്, ശരീരം, മനസ്സ് കുടിചേർന്ന ഭൗതിദത്തിൽ നിന്നും വാങ്ങിപ്പോയ മനുഷ്യ ആത്മാവ് ദൈവ ആത്മാവിനോട് യോജിച്ച് നിത്യമായ ദൈവിക പരമാനന്ദവും, സന്തോഷവും, സമാധാനവും അനുഭവിക്കുന്നു. അവിടെ ആത്മാവ് വിവാഹം കഴിക്കുന്നില്ല വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല.

ശാസ്ത്രത്തിന്റെ ഒരു മനുഷ്യന്റെ ഹൃദയം അമ്മയുടെ ഗർഭപാത്രത്തിൽ എപ്പോഴാണ് തുടിച്ചുതുടങ്ങുന്നത് എന്നും എപ്പോഴാണ് അത് നിലേക്കും എന്നും പറയാവാൻ സാധിക്കില്ല. അതുപോലെ മനുഷ്യന്റെ ജനനത്തിന് മുമ്പുള്ള അവസ്ഥയും അവ്യക്തമാണ്. മേഡ്യുള്ള ജീവിതകാലം മാത്രം വ്യക്തമാണ്. ശരീരത്തിന് രൂപം ഉണ്ട്, ശരീരത്തിൽ നാശവും ഉണ്ട്. ശരീരത്തോട് ചേർന്നിട്ടുള്ള മനസ്സിന് സ്വഭാവ വിശേഷങ്ങൾ ഉണ്ട്. മനസ്സ് മനസ്സിലാക്കുന്നു, മനസ്സ് ചിന്തിക്കുന്നു, മനസ്സ് ബുദ്ധിയോട് ചേർന്ന് ഇന്ദ്രിയങ്ങളെ പ്രവർത്തിപ്പിക്കുന്നു. ചുറ്റുപാടുകളെ അറിയുന്നു, അല്ലെങ്കിൽ അറിവ് നേടുന്നു. (ഇന്ദ്രിയങ്ങളെ മനസ്സിന്റെ ഭാഗമായിടട്ട് കണക്കാക്കാം). മനസ്സിന് ഭൗതികതയോട് ഒട്ടി നിൽക്കുന്ന പ്രവർത്തനം ഉള്ളതിനാൽ, മനസ്സ് ഉയർന്നു താഴെർക്കുവാനും, മാന അവസ്ഥകളും അനുഭവിക്കുന്നു. മനസ്സിന് സൂക്ഷ്മ ശരീരം സാധ്യമല്ല അതൊരു ചിത്രത്തെപോലെ താഴെതലമല്ലാതെ പ്രവർത്തിക്കില്ല ഏതൊരു വിഷയവും ചിന്തയും മനസ്സിലാണ് വരുന്നത് എന്നതിനാൽ മനസ്സിന്റെ നിലനിൽപ്പിനെ സംശയിക്കാൻ സാധിക്കില്ല, മനസ്സ് അനുഭവത്തിൽ ഉണ്ട് താനും. സകല മനുഷ്യർക്കും ശരീരം മനസ്സുകൾ ഉണ്ട്. എന്നാൽ ഈ ശരീര മനസ്ക്കുകളുടെ നിലനിൽപ്പിന് ആധാരമായി ഇതിനോട് ചേർന്നുളള ആത്മാവ് ആകുന്നു.

ശാസ്ത്രീയമായി ഈ ആത്മാവിനെ തെളിയിക്കാൻ സാധിക്കില്ല പക്ഷേ മനസ്സ് തന്നെ നിലനിൽക്കുന്നത് ആത്മാവിന്റെ അനുഭവത്തിൽ ആണ്. ആത്മാവ് മനസ്സിനോട് ചേർന്നിരിക്കുന്ന കാലത്തോളം മനസ്സിന് ചിന്തിക്കാൻ കഴിയും, പ്രവർത്തിക്കാൻ കഴിയും, ഉറങ്ങാൻ കഴിയും, സ്വപ്നം കാണാനും, ഗാഢനിദ്രയിൽ ആകാനും കഴിയും. ആത്മാവുമായുള്ള ശരീരബന്ധം വിട്ടുപിരിഞ്ഞാൽ, ശരീരത്തിന് നാശവും ഉണ്ടാകും, ആത്മാവ് നിലനിൽക്കും. ഗീവർഗ്ഗീതയിൽ പറയുന്നതുപോലെ, ആത്മാവിനെ ആയുധങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുവാൻ സാധിക്കുകയില്ല, അഗ്നിയിൽ ദഹിപ്പിക്കുന്നതിന് സാധിക്കുകയില്ല, വെള്ളംകൊണ്ട് നനക്കുന്നതിന് സാധിക്കുകയില്ല, കാട്ടുകൊണ്ട് ഉണക്കുന്നതിനും കഴിയുകയില്ല. ഈ ആത്മാവിനെ പരിചയപ്പെടുത്തുമ്പോൾ ചിലർ അത്ഭുതമായി കാണുന്നു. ചിലർ അത്ഭുതമായി കേൾക്കുന്നു. അത്ഭുതമായി പറയുന്നു. ആരും തന്നെ ആത്മാവിനെ യഥാർത്ഥത്തിൽ വേണ്ടതുപോലെ അറിയുന്നില്ല എന്നതാണ് സത്യം.

സകല മനുഷ്യരിലുമുള്ള ഈ ആത്മാവിനെ എവിടെ നിന്ന് കിട്ടി. സകല മനുഷ്യരിലും ആത്മാവിന്റെ സ്വഭാവം സമാനം. ആകുമ്പോൾ ഈ ആത്മാവ് ഒരു ഉയർന്ന ആത്മീയ സൃഷ്ടി കേന്ദ്രത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ട് സ്വാതന്ത്ര്യമാക്കി നൽകപ്പെടാനാണ്. സകല ആത്മാവിന്റെയും ഭതാവായി ഉയർന്ന ആത്മീയ സൃഷ്ടാവ് ദൈവം ആകുന്നു. പ്രപഞ്ചവും അതിലുള്ള സകലത്തിന്റെയും എല്ലാ കാര്യങ്ങളും മുൻകൂട്ടി തിരുമാനിച്ച സംവിധാനം നിർമ്മിക്കുന്ന സംവിധാനകൻ ആയ ദൈവം. ഈ ഉയർന്ന ദൈവിക ചിന്തയാണ് ആത്മീയത. ആധ്യാത്മികം എന്നാൽ സത്യത്തെ സംബന്ധിക്കുന്നത്. തന്നെ സംബന്ധിക്കുന്നത്, തന്നെ ബന്ധിപ്പിക്കുന്നതാണ്. താനെന്ന ബോധം തന്നിൽ ഉണ്ടാകുക. നിരന്തരമായ സത്യ വിചാരം മനസ്സിൽ ഉണ്ടാകുക, അതിൽ കൂടി ബുദ്ധിയുടെ പ്രവൃത്തിയെ സത്യത്തിൽ സ്ഥിരപ്പെടുത്തുക, അതുമൂലം മനസ്സാക്ഷി പറയുന്നത് ചെയ്യാതിരിക്കുക. ആധ്യാത്മികത എന്നത് ഭൗതികതയുടെ പരിമിതികളെ മറികടന്ന് ആന്തരികമായ അന്വേഷണത്തിലൂടെ ജീവിതത്തെ അനുഭവിക്കുന്നതാണ്. ഭൗതിക ലോകത്തിന്റെ പരിമിതികൾക്ക് അപ്പുറത്തേക്ക് ചിന്തിക്കുകയും, അനുഭവിക്കുകയും ചെയ്യുക എന്നതാണ്. ഈ ലോകത്തിൽ ഞാൻ മനുഷ്യനാണ്. എനിക്ക് ആത്മീയ അനുഭവം ഉണ്ട്, എനിക്ക് ദാമ്പത്യ ജീവിതവും ഉണ്ട്. സ്വർഗ്ഗത്തിൽ അതിസുന്ദരമായ ഒരു ദാമ്പത്യജീവിതം ആഗ്രഹിക്കുന്നു എന്നത്, ഭൗതിക അഭിമോഹത്തിൽ നിന്നും മനസ്സ് വിട്ടു മാറിടീയിടളള എന്താണ് ഞാൻ കരുതുന്നത്. പരലോകം ഞാൻ കേവലം ആത്മാവ് മാത്രമാണ്. ദൈവ ആത്മീയതയുടെ സാന്നിധ്യത്തിലും അനുഭവത്തിലും ആണ്. പരലോകത്ത് എനിക്കൊരു ദാമ്പത്യ ജീവിതം സാധ്യമല്ല. ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അതിന്റെ ആവശ്യകതയും ഇല്ല.