യിരെമ്യാവ് 17:8-9-10 അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും നദിക്കരികെ വേരൂന്നതുമായ വൃക്ഷംപോലെയാകും. ചൂടു തട്ടുമ്പോൾ അത് ഭയപ്പെടുകയില്ല. അതിന്റെ ഇല പച്ചയായിരിക്കും. വറൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ച്ചുകൊണ്ടിരിക്കും. ഹൃദയം എല്ലാറ്റിനെക്കാൾ കാപട്യവും ദുഷ്ടതയും ഉള്ളതാകുന്നു. അത് ആരാണ് അറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുന്നു. ഞാൻ അന്തരംഗങ്ങളെ പരിശോധിച്ച് അവനവന്റെ വഴികൾക്കും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കും.
ശരീരശാസ്ത്രപ്രകാരം മനുഷ്യന്റെ ഒരു സുപ്രധാന അവയവമാണ് ഹൃദയം. അതിനെ ദൈവം കാണുന്നത് വിചാരവികാരവീക്ഷണങ്ങളുടെ ആസ്ഥാനമായിട്ടാണ്. മനുഷ്യഹൃദയത്തെ ബാഹ്യനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തതുപോലെ, ഹൃദയത്തിന്റെ നിരൂപണങ്ങളും നിരീക്ഷണങ്ങളും മനസ്സിലാക്കുവാനും അവന് സാധ്യമല്ല. അത്യുന്നതനായ ദൈവത്തിന്നാകട്ടെ മനുഷ്യഹൃദയത്തെ അറിഞ്ഞുതിരുവാനും ശോധനചെയ്യുവാനും കഴിയും. ഹൃദയം എല്ലാറ്റിനെക്കാളും കാപട്യവും ദുഷ്ടതയും ഉള്ളതാകുന്നു. അത് ആരാണ് അറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുന്നു. ഞാൻ അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തനും അവന്റെ വഴികൾക്കും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു. (യിരെമ്യ 17-8-10) ശൗലിന് പകരം യിസ്രായേലിൽ മറ്റൊരു രാജാവിനെ തിരഞ്ഞെടുക്കുവാനായി ശമൂവേൽ പ്രവാചകനെ ദൈവം അയച്ചപ്പോൾ യിശ്ശായിയുടെ ആദ്യജാതനായിരിക്കും യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവനെന്ന് ശമൂവേൽ കരുതിയത്. അപ്പോൾ യഹോവ ശമൂവേലിനോട് "അവന്റെ മുഖമോ പൊക്കമോ നോക്കരുത്. ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതു പോലെയല്ല യഹോവ നോക്കുന്നത് എന്ന് അരുളിച്ചെയ്തു. (1 ശമൂവേൽ 16:7) അത്യുന്നതനായ ദൈവം ശമൂവേലിനോട് അരുളിച്ചെയ്യുന്ന ഈ സത്യം ദൈവജനത്തിനു മാർഗ്ഗദീപമാകണം. തങ്ങൾ ദൈവത്തിന്നു സമർപ്പിച്ചിട്ടും നിരന്തരമായി പ്രാർത്ഥിച്ചിട്ടും ദിവസങ്ങളോളം ഉപവസിച്ചിട്ടും ദാനധർമ്മങ്ങൾ ചെയ്തിട്ടും ദൈവം ഉത്തരം തരുന്നില്ല എന്ന് അനേക സഹോദരങ്ങൾ പരാതി പറയാറുണ്ട്. മനുഷ്യന്റെ ആചാരാനുഷ്ഠാനങ്ങളേക്കാൾ ഉപരി ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ ദൈവസഭാവത്തിൽ ആയിത്തീരുവാനാണ്. നമ്മുടെ പ്രാർത്ഥനകളും ഉപവാസങ്ങളുമെല്ലാം നമ്മുടെ ജീവിത വീക്ഷണങ്ങൾക്ക് മാറ്റം വരുത്തുന്നതും നമ്മെ ദൈവസഭാവത്തോട് കൂടിയ പുതിയ സൃഷ്ടികളാക്കുന്നതുമാകണം. അസൂയയും അത്യാഗ്രഹങ്ങളും പകയും പ്രതികാരങ്ങളും ദുർഗ്രഹങ്ങളും ദുഷ്പ്രവൃത്തികളും നിറഞ്ഞ ഹൃദയത്തിൽനിന്ന് ഉയരുന്ന പ്രാർത്ഥനകൾ ദൈവത്തിന് സ്വീകാര്യമാവുകയില്ല. എന്തെന്നാൽ ദൈവം ഹൃദയത്തെയാണ് നോക്കുന്നത് അതുകൊണ്ടാണ് ദൈവജനമെന്ന് അഭിമാനിച്ചിരുന്ന ഒന്നാം യിസ്രായേലിനോട് അവരുടെ ഹൃദയത്തിന്റെ അഗ്രചർമ്മം പരിഛേദന ചെയ്യുവാൻ ദൈവം ആവശ്യപ്പെടുന്നത് (ആവ: 10:16;20:6)
424 വർഷം 3 മാസം 8 ദിവസം ഇന്ന് ഭൂമുഖത്ത് ലക്ഷക്കണക്കിന് ദേവാലയങ്ങൾ ക്രൈസ്തവർ പടുത്തുയർത്തുന്നുണ്ട്. പഴയതിന്റെയും പുതിയതിന്റെയും സമ്മിശ്രങ്ങളായ ശില്പകലയുടേയും കരകൗശലപ്പണികളുടേയും കേദാരങ്ങളുടേയും ആധുനിക സാങ്കേതികവൈദഗ്ധ്യങ്ങളുടേയും കണ്ണിനേയും കരളിനേയും കവർന്നെടുക്കുന്ന വിസ്മയങ്ങളുമായി അവ നിലകൊള്ളുന്നു. ഈ ഭൂമിയുടെ വിവിധ സഭകളിൽ വിവിധസഭകളുടെയും ക്രൈസ്തവ സമൂഹങ്ങളുടെയും ഭൂമിയിലെ അഭിമാന സ്തംഭങ്ങളായി അവ തല ഉയർത്തി നിൽക്കുമ്പോൾ അവയിൽ ഉറ്റുനോക്കുന്ന ക്രൈസ്തവ നേതാക്കന്മാർ മറന്നു കളഞ്ഞ ഒരു ചരിത്രസത്യം ഉണ്ട്. സർവ്വശക്തനായ ദൈവം രൂപകല്പന ചെയ്തതും. (1 ദിന-28:19) ദാവീദിന് വെളിപ്പെടുത്തിതിയതും ശലോമോൻ പടുത്തുയർത്തിയതുമായ ഒന്നാമത്തെ യരുശലേം ദേവാലയത്തോളം മനോഹരവും മഹത്വവും ഏറ്റവുമധികം നിർമ്മാണച്ചെലവ് വഹിക്കേണ്ടി വന്നതുമായ ഒരു ദേവാലയം ക്രൈസ്തവർക്കല്ല. ഭൂലോകത്ത് മറ്റാർക്കും പടുത്തുയർത്തുവാൻ ഇന്നലെയോളം കഴിഞ്ഞിട്ടില്ല. വലിപ്പത്തേക്കാൾ ഉപരി സ്വർണ്ണംകൊണ്ടും തൂക്കം നിർണ്ണയിക്കാൻ കഴിയാത്തത്ര പിച്ചളകൊണ്ടും അലങ്കൃതമായ ഒന്നാമത്തെ യരുശലേം ദേവാലയം അത്യുന്നതനായ ദൈവത്തിന്റെ മഹിമയുടേയും മഹത്വത്തിന്റെയും പ്രതീകമാകുന്നു. അതുകൊണ്ട് ദൈവം അതിനെ ഒരിക്കലും നശിപ്പിക്കുകയില്ലയെന്ന് യിസ്രായേൽ മക്കൾ കരുതി അവർ ദൈവത്തെ മറന്ന് അന്യദൈവത്തെ ആരാധിക്കാൻ തുടങ്ങിയപ്പോൾ യെരുശലേമിനേയും ദേവാലയത്തേയും താൻ നശിപ്പിക്കുമെന്ന് ദൈവം തന്റെ പ്രവാചകൻമാരിലൂടെ മുന്നറിയിപ്പ് നൽകിയിട്ടും അവർ ദൈവസന്നിധിയിലേക്ക് മടങ്ങിവരുന്നതിന് തയ്യാറായില്ല. തന്റെ പ്രവാചകൻമാരെ കാരാഗൃഹത്തിൽ അടയ്ക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും തന്റെ വചനങ്ങൾ നിസ്സാരമാക്കി പരിഹാസങ്ങളോളം പുറംതള്ളുകയും ചെയ്തപ്പോൾ ദൈവം തന്റെ പ്രഭോദനമായി പടുത്തുയർത്തിയ യെരുശലേം ദേവാലയത്തെ അഗ്നിക്ക് ഇരയാക്കി അങ്ങനെ എഴുപതുവർഷംകൊണ്ട് നിർമ്മിച്ച് ദൈവത്തിന്റെ സാന്നിധ്യം കൊണ്ടും പ്രതിഷ്ഠാവേളയിൽ അനുഗ്രഹിച്ചതുമായ യെരുശലേം ദേവാലയത്തെ 424 വർഷം, 3-ാം മാസം, 8 ദിവസം കഴിഞ്ഞപ്പോൾ ദൈവം ബാബിലോണിയ സൈന്യത്തെ നിയോഗിച്ച് ചുട്ടുചാമ്പലാക്കി (യിരെമ്യ-52 -13) സർവ്വശക്തനായ ദൈവത്തിൽ ആശ്രയിച്ച് അവന്റെ ഹിതം മനസ്സിലാക്കി നമ്മുടെ ഹൃദയത്തെ മാറ്റിയെടുക്കുന്നതിന് നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ലോകയിമ്പങ്ങളിൽ ഞാൻ ഭ്രമിച്ചു, ലോകമോഹങ്ങളിൽ ഞാൻ മുഴുകി, ...... സ്വർഗ്ഗതാതൻ ഹൃത്തിൽ മൂഢമായി ഞാനുറച്ചു സർവ്വന്മയ്ക്കും സർവ്വദാനങ്ങൾക്കും ഉറവിടമാമെന്നേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനേ നന്ദിയാൽ ആഴി ആഴത്തിൽ ഞാൻ കിടന്നു
കുരിരുൾ എന്നെ പിടിച്ചു താതൻ തിരുക്കരം തേടി എത്തി തന്റെ മാറോടു ചേർത്തുണച്ചു പരിശുദ്ധാത്മാവാൽ നിറയ്ക്ക (സർവ്വന്മ) അനുദിനമെന്നെ പരനേ തിരുവേലയെ തികച്ചീടുവാൻ നൽവരങ്ങളെ നൽകീടുക (സർവ്വന്മ) ലോക ഇമ്പങ്ങളിൽ ഞാൻ ശ്രമിച്ചു ലോകമോഹങ്ങളിൽ ഞാൻ മുഴുകി കാണില്ലൊരുനാളും സ്വർഗ്ഗതാതൻ ഹൃത്തിൽ മൂഢമായി ഞാനുറച്ചു
സർവ്വന്മകൾക്കും സർവ്വദാനങ്ങൾക്കും ഉറവിടമാമെന്നേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനേ നന്ദിയാൽ ആഴി ആഴത്തിൽ ഞാൻ കിടന്നു കുരിരുൾ എന്നെ മറപിടിച്ചു. താതൻ തിരുക്കരം തേടിയെത്തി തന്റെ മാറോടു ചേർത്തണച്ചു(സർവ്വന്മ) പരിശുദ്ധാത്മാവാൽ നിറയ്ക്ക അനുദിനമെന്നെ പരനേ തിരുവേലയെ തികച്ചീടുവാൻ നൽവരങ്ങളെ നൽകീടുക(സർവ്വന്മ)