ദൈവത്തിന്റെ മഹാവലിയ കരുണയാൽ ഒന്നും ഇല്ലാത്തായിൽനിന്നും ഉന്നത്യത്തിന്റെ ഉന്നത പടവുകൾ കയറി സമ്പത്തിന്റെയും അധികാരത്തിന്റെയും, പ്രശസ്തിയുടെയും സിംഹാസനങ്ങളിൽ വിരാജിക്കുന്നവർ പലരും ദൈവകൃപ എന്ന വാക്ക് എപ്പോൾ എങ്കിലും ഒന്ന് ഉച്ചരിക്കുവാൻപോലും മറന്നു പോകുന്നതായി നാം കാണുന്നു. പലപ്പോഴും ദൈവീക നീതിയെക്കുറിച്ചും, നാം ചെയ്യേണ്ട നന്മ പ്രവൃത്തികളെപ്പറ്റിയും ഇവർ ഷോരഫോരം പ്രസംഗിക്കുന്നത് നാം കാണാറും, കേൾക്കാറും ഉണ്ട്. ഈ അടുത്ത കാലത്ത് ഒരു ആഡംബരകാറിൽ ആത്യാഡംബരത്തോടെ ഒരു പ്രാർത്ഥനാ സ്ഥലത്ത് വന്നിറങ്ങിയ ഒരു സഭാമേലധ്യക്ഷൻ ലളിതജീവിതത്തെപ്പറ്റി തന്റെ വിശ്വാസികളെ പ്രബോധിപ്പക്കുന്നത് കേൾക്കുവാൻ ഇടയായി. എന്നാൽ ഇങ്ങനെയുള്ളവരുടെ ജീവിതത്തിൽ ഒരിക്കൽപോലും "ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു" എന്ന് മറ്റുള്ളവരോടു പ്രസംഗിക്കുകയോ പറയുകയോ ചെയ്യുന്നതായി കേട്ടിട്ടില്ല. അറവാ അങ്ങനെ പ്രസംഗിച്ചാൽപോലും താൻ വളരെ എളിമയുള്ളവനാകുന്നു എന്ന് മറ്റുള്ളവർ ധരിക്കണം എന്നുള്ള സ്വാർത്ഥ താല്പര്യത്തിൽ നിന്നാകുന്നു പലരും അപ്രകാരം ചെയ്യുന്നത്.
ഇവിടെയാകുന്നു അപ്പോസ്തോലനായ പൗലോസിന്റെ ജീവിതം നമുക്ക് മാതൃക ആകുന്നത്. തന്റെ ധനമോ, പരമ്പരാഗത വിദ്യാഭ്യാസമോ, തനിക്ക് ലഭിച്ചതായ കൃപാവരങ്ങളെക്കുറിച്ചോ വിളംബരം ചെയ്യുവാനാണെങ്കിൽ വളരെ യുണ്ടെങ്കിലും അദ്ദേഹം പറയുന്നത് "ഞാൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാൽ ആകുന്നു" എന്നത്രെ. (1. കോരി. 15:10). തന്റെ മുൻകാല പ്രവൃത്തി ആയിരുന്ന ദൈവസഭയെ ഉപദ്രവിക്കൽ, എപ്പോഴും തന്റെ മനസ്സിലുണ്ടായിരുന്നുകൊണ്ടാണ് അതു താൻ ഓർത്തെടുത്തു തന്റെ ലേഖനത്തിൽ എഴുതുന്നതായും നാം കാണുന്നു. അതുകൊണ്ടുതന്നെ താൻ എളിയവനാണെന്നും ഏതെല്ലാം ഭൗതിക പദവികൾ പറയുുവാനുണ്ടെങ്കിലും അപ്പോസ്തോലൻ എന്നു വിളിക്കപ്പെടുവാൻ താൻ യോഗ്യനല്ല എന്നും, താൻ ഇപ്പോൾ എന്ന് ആയിരിക്കുന്നുവോ അത് ദൈവകൃപയാൽ ആകുന്നു എന്നും പറയുവാനുള്ള എളിമയാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. ഇവിടെയാകുന്നു നാം ഓരോരുത്തരും നമ്മുടെ കഴിഞ്ഞകാല ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി വിലയിരുത്തേണ്ടത്. പരോക്ഷമായിട്ടെങ്കിലും നാം ദൈവത്തിനും,ദൈവസഭയ്ക്കും, ദൈവമക്കൾക്കും, പൗരോഹിത്യ ശ്രേണിയിലുള്ളവർക്കും, എതിരായി എന്തെങ്കിലും പറയുകയും, പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്നു (പലപ്പോഴും അവർ അർഹകാരമുള്ള വിമർശനങ്ങൾ അർഹരാണെന്ന കാര്യം വിസ്മരിക്കുന്നില്ല) നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അതെല്ലാം മറന്നും ക്ഷമിച്ചും കർത്താവ് നമ്മോട് കാണിച്ച കരുണയും മനസ്സാന്നിധ്യവുമല്ലേ ഇന്ന് നാം ആയിരിക്കുന്ന അവസ്ഥ. സർവ്വശക്തനായ ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനായി വിവിധ മേഖലകളിൽ വിവിധ അധികാരങ്ങൾ നൽകി ഓരോരുത്തരെയും നിയമിക്കുമ്പോൾ തങ്ങൾ അവിടെ ആയിരിക്കുന്നത് 'ദൈവകൃപയാൽ ആകുന്നു' എന്ന് പലരും മറന്നുപോകുന്നതായി കാണുന്നു. ആ ബോധ്യം വിട്ട് അവർ ജീവിക്കുമ്പോൾ അവരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശങ്ങൾ പൂർത്തീകരിക്കുവാനുള്ള ഉദ്യമത്തിൽ അവർ പരാജയമായി തീരും. അങ്ങനെ ഉള്ളവർ മുന്നോട്ടു ചേരുമ്പോൾ ഭൂമിയിലെ അവരുടെ മഹിമയും മഹത്വവും എന്നന്നേക്കുമായി അവസാനിക്കും എന്നാൽ വർ മറന്നു പോകുന്നു. ആയതിനാൽ ദൈവത്തിന്റെ പരിശുദ്ധാത്മാ നിറവ് പ്രാപിച്ച്, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോരുത്തരും പൗലോസിനെപ്പോലെ തങ്ങൾ ആയിരിക്കുന്നത് ദൈവകൃപയാലാകുന്നു എന്ന ബോധ്യത്തോടെ ലാഭമോതു മെന്മയെന്നോക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ദൈവം അവരെ പുതിയ കൃപകളാൽ വീണ്ടും നിറച്ചു തന്റെ സമുന്നതമായ ദൗത്യങ്ങൾക്കായി ഉപയുക്തമാക്കുന്നത്.
താൻ അത്യന്തം അധ്വാനിച്ചിട്ടുണ്ടെങ്കിലും അതു താനല്ല തന്നോടൊപ്പമുള്ള "ദൈവകൃപ ആകുന്നു" എന്ന് പ്രഖ്യാപിക്കുന്ന അപ്പോസ്തോലൻ നമുക്ക് മാതൃകയാകണം. ദൈവം തന്നിരിക്കുന്ന കൃപകളെ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ അവഗണിക്കുകയോ ചെയ്താൽ അത് നഷ്ടപ്പെട്ടുപോകുമെന്ന മുന്നറിയിപ്പും പൗലോസ് നൽകുന്നതിന്റെ കാരണം, ദൈവത്തിന്റെ ദാനമായ ഈ നിക്ഷേപങ്ങൾ തങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നത് 'മൺപാത്രങ്ങളിലാകുന്നു' എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ് (2:4:7). നാം അധ്വാനിച്ചു എന്ന് ചിലപ്പോൾ നാം മേനി പറഞ്ഞേക്കാം. എന്നാൽ അപ്പോസ്തോലൻ പറയുന്നത് നമ്മൾ ശ്രദ്ധിക്കാം. "ഞാൻ അധ്വാനിച്ചു. പക്ഷേ ദൈവകൃപയത്രെ എന്നെ ശക്തികരിച്ചത്." (2.കോരി. 11:16-28) വരെ യുള്ള ഭാഗങ്ങളിൽ കഷ്ടങ്ങളുടെ മധ്യത്തിലും തന്നെ ശക്തികരിക്കുന്നത് 'ദൈവകൃപയാകുന്നു' എന്ന് പറയുവാനുള്ള ആർജ്ജവം പൗലോസ് കാണിക്കുന്നതായി കാണാം. പ്രശംസിക്കുവാൻ ആണെങ്കിൽ, ഭൗതികതയോടുള്ള ബന്ധത്തിൽ ആയാലും, യേശുവിനെപ്രതി കഷ്ടം സഹിച്ചതിനോടുള്ള ബന്ധത്തിൽ ആയാലും പൗലോസിനോടൊപ്പം മറ്റാരും വരുകയില്ല. അപ്പോഴും അപ്പോസ്തോലൻ പറയുന്നത് 'ഞാൻ ആയിരിക്കുന്നത് ദൈവകൃപയാൽ ആകുന്നു' എന്നത്രെ! ഇവിടെ ഒരു ഭക്തൻ പാടുന്നത് കേൾക്കൂ"
എന്നിലും ഭക്തൻ എന്നിലും ശക്തൻ, വീണു തകർന്നു പോർക്കളത്തിൽ- കാണുന്നു അസദൃശ്യങ്ങൾ ഭീകരം- വീരപുമാന്മാർ വീഴുന്നവരിൽ. (യോഹ.)
ആയതിനാൽ നാമും വീണുപോകാതിരിക്കാൻ ഓരോരുത്തരും തങ്ങൾ ആയിരിക്കുന്നത് 'ദൈവകൃപയാലാകുന്നു' എന്ന ഉത്തമ ബോധ്യത്തോടും, വിനയത്തോടും, ഭയത്തോടും, ദൈവത്തോട് നന്ദിയുള്ളവരും ആയി ജീവിപ്പാൻ കർത്താവ് നമ്മെ സഹായിക്കട്ടെ.