Knanaya Deepam

loading

താബോർ മല (മറുരൂപ മല)

വി: മർക്കോസ് 9:28

നമ്മുടെ കർത്താവ് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും ഒരു ഉയർന്ന മലയിലേക്ക് കൂട്ടിക്കൊണ്ടു പോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയാത്തവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി. അപ്പോൾ ഏലിയാവും അവർക്കു പ്രത്യക്ഷമായി. യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു. പത്രോസ് യേശുവിനോടു സംസാരിച്ചുകൊണ്ട് ഇരുന്നു. മൂന്ന് കൂടാരം ഉണ്ടാകട്ടെ ഒന്ന് നിനക്കും ഒന്ന് മോശയ്ക്കും ഒന്ന് ഏലിയാവിനും എന്ന് പറഞ്ഞു. മർക്കോസ് 9:8 ൽ ഈ സംഭവം വിവരിക്കുന്നു. ഈ സംഭവത്തിനാണ് കൂടാരപ്പെരുന്നാൾ എന്നു പറയുന്നത്. ഓഗസ്റ്റ് മാസം ആറാം തീയതി കൂടാരപ്പെരുന്നാളായി നാം ആഘോഷിക്കുന്നു.

മോശ ഇസ്രായേൽ ജനത്തെ കൂട്ടിക്കൊണ്ടുപോരുമ്പോൾ കനാൻ ദേശത്തെക്കുറിച്ചുള്ള പ്രതീക്ഷ മോശ ഇസ്രായേൽ ജനത്തിനു കൊടുത്തു. മോശയ്ക്ക് ഈ പ്രദേശത്തേക്കു പ്രവേശിക്കാൻ സാധിക്കാതിരുന്നതിന്റെ കാരണം യഹോവയുടെ സന്നിധിയിൽ കൽപ്പനാലംഘനമായി (പാപമായി പിശാച് വാദിക്കുന്നു. മോശയുടെ ജീവിതത്തിൽ എടുത്തു പറയുന്നത് മോശചെയ്ത ഏഴുപാപങ്ങൾ ) തിരുവചനം പഠിക്കുമ്പോൾ ഏഴ് പാപങ്ങളെക്കുറിച്ച് സംഖ്യാപുസ്തകം 20:8,10,11,12 വാക്യങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. മോശയ്ക്ക് വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കാൻ കഴിയാതെ മോശ നിത്യതയിൽ മറയുമ്പോൾ അനേകം തലമുറകൾക്കുശേഷം കർത്താവായ യേശുക്രിസ്തു മോശയെയും ഏലിയാവിനെയും വാഗ്ദത്തനാട്ടിലെ താബോർ മലയിലേക്ക് വിളിച്ചുവരുത്തി. മരണശേഷം മോശ വാഗ്ദത്തനാട്ടിൽ പ്രവേശിച്ചു. മനുഷ്യന് കഴിയാത്തത് ദൈവത്തിന് സാധ്യമാണ്. (വി: ലൂക്കോസ് 18:27) കർത്താവിന്റെ കരുണകൂടാതെ ദൈവരാജ്യത്തിലേക്കും സ്വന്തം യോഗ്യതകൊണ്ട് മാത്രം ആരും പ്രവേശിക്കപ്പെടുന്നില്ല. ഇന്ന് ഈ സ്ഥലം ഇസ്രായേൽ രാജ്യത്താണ്. ഈ മലയ്ക്ക് സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരം വരും. ഭൂമിശാസ്ത്രപരമായി ഇസ്രായേലിന്റെ വടക് ഭാഗത്ത് നസ്രത്തിൽനിന്ന് ഒൻപത് കിലോമീറ്റർ കിഴക്കായിട്ടാണ് താബോർ മല സ്ഥിതിചെയ്യുന്നത്. പ്രശസ്ത ആർക്കിടെക്ട് ജോസിഫസ് പണിതുറപ്പിച്ച പട്ടണമാണിത്. യഹൂദന്മാരുടെ പതനത്തോടെ പിന്നീട് റോമിന്റെ അധീനതയിലായി. കുരിശുയുദ്ധകാലത്ത് ക്രിസ്ത്യാനികളുടെ കൈവശത്തിലായെങ്കിലും പിന്നീട് നടന്ന യുദ്ധത്തിൽ മുസ്ലീം ആധിപത്യത്തിലായി ഈ പ്രദേശം. ഇവിടെ ഇന്ന് അതിമനോഹരമായ ബസിലിക്ക പള്ളി സ്ഥിതിചെയ്യുന്നു. നമ്മുടെ കർത്താവും മോശയും ഏലിയാവും ഇരുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു.

മോശയും ഏലിയായും താബോർ മലയിൽ പ്രത്യക്ഷപ്പെടുമ്പോൾ അതൊരു സ്വർഗ്ഗീയ സുsynchronization/സുന്നഹദോസായിരുന്നു (ചർച്ചാവിഷയം നമ്മുടെ കർത്താവിന്റെ കുരിശുമരണത്തെക്കുറിച്ചായിരുന്നു. (യറുശലേമിൽ പ്രാപിക്കാനുള്ള നിര്യണത്തെക്കുറിച്ചായിരുന്നു.) സമവീക്ഷണ സുവിശേഷങ്ങൾ അത് പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു. മോശ മരിച്ചവർക്കുവേണ്ടി വാദിച്ചു. ഏലിയ ജീവിച്ചിരിക്കുന്നവർക്കുവേണ്ടി വാദിച്ചു.

മോശ മരിച്ചവരുടെ പ്രതിനിധിയായിരുന്നു. ഏലിയ ജീവിച്ചിരിക്കുന്നവരുടെയും. ഇവിടെ ന്യായപ്രമാണത്തെ പൂർത്തീകരിച്ച് പുതിയനിയമത്തിന്റെ മധ്യസ്ഥനായ യേശുവിന് പഴയനിയമക്കാരുമായി ഒരു കൂടിക്കാഴ്ച ആവശ്യമായിരുന്നു.

പുതിയതിൽ പഴയത് അടങ്ങിയിരിക്കുന്നു. പുതിയതിനാൽ പഴയതിനെ വിശേഷിപ്പിക്കുന്നു.

വേദപുസ്തകത്തിൽ പുതിയനിയമത്തിന്റെയും പഴയനിയമത്തിന്റെയും ഉദാഹരണങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നു.

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ