Knanaya Deepam

loading

നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കർശന നിർദ്ദേശം എന്ന നിലയിൽ ഒരു വാർത്ത കണ്ടു. “കുട്ടികളെക്കൊണ്ട് സ്കൂളിലെ പരിപാടികളിൽ ചോറ് വിളമ്പിക്കുകയൊന്നും ചെയ്യരുത്.”

ഒരു പക്ഷേ ഈ ലേഖനം എഴുതാൻ പ്രേരണയായതും ഇത് തന്നെ! വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ വേണം... മാറ്റങ്ങൾ കുട്ടികളെ വളർത്തുന്നതും ശക്തിപ്പെടുത്തുന്നതുമാകണം. എങ്കിൽ ഓരോ നിയമങ്ങളും തീരുമാനങ്ങളും വളരെ ഗൗരവത്തോടെ രൂപപ്പെടുത്തേണ്ടതുണ്ട്.

കുട്ടികൾ വല്ലപ്പോഴും ചോറും വിളമ്പട്ടെ.. രണ്ട് കസേര പെറുക്കി ഇടാനും വെള്ളം ഒഴിച്ച് കൊടുക്കാനും ഒക്കെ പഠിക്കട്ടെ! സ്കൂളും പരിസരവും വൃത്തിയാക്കാനും വർഷത്തിൽ ഒന്നോ രണ്ടോ ദിവസം അവസരം നൽകാം. ഇതും കൂടിയാണ് വിദ്യാഭ്യാസം. ഒന്നിനും കൊള്ളാത്ത 'ബ്രോയിലർ' ചിക്കനാക്കി കുട്ടികളെ മാറ്റരുത്. ഓരോ പ്രദേശത്തെയും അദ്ധ്യാപകർക്ക് ഉചിതമെന്ന് തോന്നുന്ന കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ അവർ കുട്ടികളെക്കൊണ്ട് വല്ലപ്പോഴും ഒക്കെ ചെയ്യിക്കട്ടെ. ഇവിടെയൊക്കെ നിലവാരം കുറഞ്ഞ ഉത്തരവുകൾ ഇറക്കി സർക്കാർ അപഹാസ്യരാകാതിരിക്കുന്നതാണ് ബുദ്ധി.

ജോലിയുടെ മഹത്വവും അദ്ധ്വാനത്തിൻ്റെ മഹിമയും ഒക്കെ കുട്ടികൾ സ്കൂൾ കാലത്തുതന്നെ തിരിച്ചറിയേണ്ടതുണ്ട്.

വൈറ്റ് കോളർ ജോബിൻ്റെ കാലം ഒക്കെ കഴിഞ്ഞു. ഇനി നേട്ടം കൊയ്യുന്നത് തൊഴിൽ പഠിച്ചവനും നൈപുണ്യങ്ങൾ വികസിപ്പിച്ചവനും ഉയർന്ന മനോഭാവമുള്ളവരുമായിരിക്കും.

കുട്ടികളെ പഴുതും പ്ലാസ്റ്റിക്കുമാക്കി മാറ്റുന്നതിൽ പുതിയ കാലത്തെ നിയമങ്ങൾക്കും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത സൈക്കോളജിക്കും വലിയ പങ്കുണ്ട്. ഒരു ജോലിയും ചെയ്യിക്കാതെ ഒരു പ്രശ്നവും നേരിടാൻ വിടാതെ തിരുത്താതെ ക്രമീകരിക്കാതെ വളർത്തപ്പെടുന്ന കുട്ടികൾ വെറും ബ്രോയിലർ ആയി പോകും. കുട്ടികളുടെ അവകാശങ്ങൾ മാത്രം project ചെയ്യുന്ന നിയമങ്ങൾ ബാലിശമാണ്. കുട്ടികളെ പ്രായത്തിനനുസരിച്ച് അവരുടെ കടമകളും ഉത്തരവാദിത്വവും കൂടി പഠിപ്പിക്കേണ്ടതുണ്ട്. അങ്ങനെയാണ് മികച്ച രാജ്യങ്ങളൊക്കെ കുട്ടികളെ രൂപപ്പെടുത്തുന്നത്.

എന്തുകൊണ്ട് കളിയും കലയും സാംസ്കാരിക പ്രവർത്തനവും സാമൂഹിക വളർച്ചയും ഒന്നും കുട്ടികളുടെ അവകാശമായി കാണുന്നില്ല... ഫാക്ടറിയിൽ രൂപപ്പെടുത്തുന്നത് മാത്രമാണോ വിദ്യാഭ്യാസം? വിദ്യാഭ്യാസത്തിൽ കുട്ടികളുടെ സമഗ്രവ്യക്തിത്വ വികസനം ഉറപ്പാക്കാത്ത നിയമങ്ങൾക്ക്/പരിഷ്കാരങ്ങൾക്ക് എന്ത് പ്രയോജനം?

"Education is not preparation for life; education is life itself".

മാതാപിതാക്കളിൽ കാലോചിതമായ മാറ്റം വരുത്താതെ കുട്ടികളെ നേരെയാക്കാം എന്ന് ചിന്തിക്കുന്ന തൊലിപ്പുറത്തെ സൈക്കോളജിയാണ് മറ്റൊരു ദുരന്തം. ഓരോ നാടിനും കാലത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് എന്തും പരുവപ്പെടുത്തേണ്ടതുണ്ട്.

Pampering അല്ല കുട്ടികൾക്ക് വേണ്ടത് മികച്ച പേരൻ്റിംഗ് ആണ്. ചെറിയ പ്രായം മുതലേ ഒരു ശക്തനായ വ്യക്തിയെ

"Education is not preparation for life; education is life itself."

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ