Knanaya Deepam

loading

സകല ബുദ്ധിയേയും കവിയുന്ന ദൈവിക സമാധാനം

നാം ഇന്ന് ജീവിക്കുന്ന അസമാധാനത്തിന്റെ ലോകത്തിൽ സമാധാനത്തിനുവേണ്ടി ആളുകൾ പരക്കം പായുകയാണ്. ചിലർ മദ്യപാനത്തിലും, മയക്കുമരുന്നിലും അഭയം പ്രാപിച്ചു മനസ്സിന് സമാധാനം കൊടുക്കുവാൻ ആഗ്രഹിക്കുന്നു. മറ്റു ചിലരാകട്ടെ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചും ആൾ ദൈവങ്ങളെ ദർശിച്ചും, മന്ത്രങ്ങൾ ചെയ്തും സമാധാനം അനുഭവിക്കാമോ എന്നു നോക്കുന്നു. അങ്ങനെ വിവിധ മേഖലയിലുള്ള ആളുകൾ വിവിധങ്ങളായ രീതിയിൽകൂടി അസമാധാനത്തോടെ സമാധാനം അന്വേഷിക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. ഇവിടെ അപ്പൊസ്തോലനായ പൗലോസ് (ഫിലി. 4:6) ൽ സമാധാനം നേടുവാൻ എന്തു ചെയ്യണമെന്ന് ഫിലിപ്പിയയിലെ വിശ്വാസികളെ പ്രബോധിപ്പിക്കുന്നത് എപ്രകാരമാകുന്നു എന്ന് നോക്കാം. “ഒന്നിനെക്കുറിച്ചും ഉൽക്കണ്‌ഠപ്പെടരുത്, എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുകയാണ് വേണ്ടത്.” അപ്രകാരം തന്നെ കർത്താവായ യേശുക്രിസ്തു “ഉൽക്കണ്‌ഠപ്പെടുന്നതിനാൽ നിങ്ങളിൽ ആർക്കെങ്കിലും തന്റെ ദെർഘ്യത്തോട് ഒരു മുഴം കൂട്ടുവാൻ കഴിയുമോ” (ലൂക്കാ. 12:25) എന്നും ചോദിക്കുന്നതായി കാണുന്നു.

ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ അവരുടെ എല്ലാ ആവശ്യങ്ങളും പ്രാർത്ഥനയാലും, അപേക്ഷയാലും സ്തോത്രത്തോടെ ദൈവത്തെ അറിയിക്കുകയാണ് വേണ്ടതെന്നു അപ്പോസ്തോലൻ അവരെ ഉത്ബോധിപ്പിക്കുന്നു. പ്രയാസങ്ങളുടെ മുമ്പിൽ അടി പതറാതെ, ആവശ്യങ്ങൾ എന്തു തന്നെ ആയാലും അവ ദൈവസന്നിധിയിൽ സമർപ്പിച്ച് സ്തോത്രത്തോടെ പ്രാർത്ഥിക്കുകയായിരുന്നു വേണ്ടിയിരുന്നത്. വിചാരങ്ങളും ആകുലചിന്തകളും ഉൽക്കണ്ഠകളും നമ്മുടെ ആത്മാവിനെ മുറിപ്പെടുത്തുകയും തദ്വാരാ നമ്മുടെ മുമ്പോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഭയവും നിഷ്ക്രിയത്വവും നമ്മിൽ ഉടലെടുക്കുന്നതിനു കാരണമാവുകയും ചെയ്യും. നമ്മുടെ നിയന്ത്രണങ്ങൾക്കും അപ്പുറത്തുള്ള പ്രശ്നങ്ങൾ കടന്നുവരുമ്പോൾ നാം പ്രാർത്ഥിക്കുമെങ്കിലും, സ്തോത്രത്തോടെ പ്രാർത്ഥിപ്പാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സ്തോത്രത്തോടെ പ്രാർത്ഥിക്കുക എന്നതിനർത്ഥമാക്കുന്നത് സ്തോത്രം എന്ന പദം പല ആവർത്തി പറയുക എന്നല്ല, പിന്നെയോ, നമ്മുടെ ജീവിതത്തിന്റെ കഴിഞ്ഞുപോയ നാളുകളിൽ എടുത്തു കാണിക്കുവാൻ ഒരു നന്മയും നമ്മളിൽ ഇല്ലാതെ ഇരുന്നിട്ടും ദൈവം നമ്മോടു കാണിച്ച സ്നേഹത്തെയും, കരുണയെയും ഓർത്തു ഹൃദയത്തിന്റെ അഗാധതയിൽനിന്നും ദൈവത്തിന് സ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ട് നമ്മുടെ ആവശ്യങ്ങൾ എന്തു തന്നെ ആയാലും അവ ദൈവ സന്നിധിയിൽ സമർപ്പിച്ച് സ്തോത്രത്തോടെ പ്രാർത്ഥിക്കുകയായിരുന്നു വേണ്ടിയിരുന്നത്. വിചാരങ്ങളും ആകുല ചിന്തകളും ഉൽക്കണ്ഠകളും നമ്മുടെ ആത്മാവിനെ മുറിപ്പെടുത്തുകയും തദ്വാരാ നമ്മുടെ മുമ്പോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഭയവും നിഷ്ക്രിയത്വവും നമ്മിൽ ഉടലെടുക്കുന്നതിനു കാരണമാവുകയും ചെയ്യും.

നമ്മുടെ നിയന്ത്രണങ്ങൾക്കും അപ്പുറത്തുള്ള പ്രശ്നങ്ങൾ കടന്നുവരുമ്പോൾ നാം പ്രാർത്ഥിക്കുമെങ്കിലും, സ്തോത്രത്തോടെ പ്രാർത്ഥിപ്പാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

സ്തോത്രത്തോടെ പ്രാർത്ഥിക്കുക എന്നതിനർത്ഥമാക്കുന്നത് സ്തോത്രം എന്ന പദം പല ആവർത്തി പറയുക എന്നല്ല, പിന്നെയോ, നമ്മുടെ ജീവിതത്തിന്റെ കഴിഞ്ഞുപോയ നാളുകളിൽ എടുത്തു കാണിക്കുവാൻ ഒരു നന്മയും നമ്മളിൽ ഇല്ലാതെ ഇരുന്നിട്ടും ദൈവം നമ്മോടു കാണിച്ച സ്നേഹത്തെയും, കരുണയെയും ഓർത്തു ഹൃദയത്തിന്റെ അഗാധതയിൽനിന്നും ദൈവത്തിന് സ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ട് നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് അറിയിക്കുകയാണ് വേണ്ടത്. നമ്മുടെ പ്രാർത്ഥനകളും, യാചനകളും സ്തോത്രത്തോടെ ദൈവസന്നിധിയിൽ സമർപ്പിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും നാം ആ വിഷയത്തെ ചുമലിലേറ്റി നടക്കുവാൻ പാടില്ല. അപ്പോൾ “സകല ബുദ്ധിയേയും കവിയുന്ന ദൈവത്തിന്റെ സമാധാനത്താൽ ദൈവം നമ്മെ സംരക്ഷിക്കും” (ഫിലി. 4:7). അത് ലോക മനുഷ്യൻ തരുന്ന സമാധാനം പോലെയല്ല, പിന്നെയോ, അത് ഒരു പെറ്റമ്മയുടെ തലയിലിരിക്കുന്ന ഭാരമേറിയ ചുമടു കാണുന്ന പിതാവ് ഓടിച്ചെന്നു അതെടുത്തു തന്റെ ശിരസ്സിൽ വെക്കുകയും ഒപ്പം ആ കുഞ്ഞിനെ എടുത്ത് തന്റെ മാറിൽ അണച്ചുകൊണ്ട് നടക്കുമ്പോൾ ആ കുഞ്ഞനുഭവിക്കുന്ന ആശ്വാസം പറഞ്ഞറിയിക്കുവാൻ കഴിയാത്തതുപോലെ, ലോകത്തിന് ആ സമാധാനം തരുവാനോ മനസ്സിലാക്കുവാനോ കഴിയുകയില്ല. എന്തെന്നാൽ “എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം തരുന്നതുപോലെയല്ല” എന്നരുളിച്ചെയ്ത യേശുവിന്റെ സമാധാനം ആകുന്നു അത്.