Knanaya Deepam

loading

സമാഗമനകൂടാരം

പുറപ്പാട്: 33:7.

മോശ കൂടാരം എടുത്ത് പാളയത്തിന് പുറത്ത് ദൂരെ അടിച്ചു. അതിന് സമാഗമനകൂടാരം എന്ന് പേര് നൽകി. യഹോവയെ അന്വേഷിക്കുന്നവർ എല്ലാം പുറപ്പാട് പാളയത്തിനു പുറത്ത് ഉള്ള സമാഗമനകൂടാരത്തിലേക്ക് കടന്നു.

സർവ്വശക്തനായ ദൈവം താൻ തെരഞ്ഞെടുത്ത തന്റെ ജനത്തിന്റെ നടുവിൽ തനിക്ക് താമസിക്കുന്നതിനായി ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കണമെന്ന് കനാനിലേക്കുള്ള പ്രയാണമദ്ധ്യേ മോശയോട് കൽപ്പിക്കുകയും തിруനിവാസവും അതിലെ ഉപകരണങ്ങളും താൻ കാണിക്കുന്ന മാതൃക പ്രകാരം നിർമ്മിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. ഭൂമിയിൽ ആദ്യമായി ദൈവത്തിന്റെ കൽപ്പന പ്രകാരം മനുഷ്യൻ നിർമ്മിച്ച ഈ ദൈവാലയം അനായാസം പൊളിച്ചു മാറ്റുന്നതിനും വീണ്ടും പുനഃസ്ഥാപിക്കുന്നതിനും കഴിയുമായിരുന്നു. ഒരു കൂടാര രൂപത്തിൽ ആയിരുന്നു ഇത് നിർമ്മിക്കപ്പെട്ടത്. കാരണം യിസ്രായേൽ മക്കളുടെ കനാൻ യാത്രയിൽ ദൈവകൽപ്പന അനുസരിച്ച് വിവിധസ്ഥലങ്ങളിൽ പാളയം അടിക്കുമ്പോൾ തിруനിവാസം സ്ഥാപിക്കാനും यात्रा പുനരാരംഭിക്കുമ്പോൾ എടുത്തു കൊണ്ടുപോകുന്നതിനും അത് അത്യന്താപേക്ഷിതമായിരുന്നു. സമാഗമന കൂടാരം എന്ന് മോശ നാമകരണം ചെയ്ത ഈ തിരുനിവാസം അഥവാ ദൈവത്തിന്റെ വിശുദ്ധ മന്ദിരം ഇന്ന് ഭൂമിയിൽ ഉള്ള ദൈവാലയങ്ങളുടെ മുന്നോടിയായിരുന്നു. മോശ കൂടാരത്തിൽ കയറുമ്പോൾ മേഘസ്തംഭം ഇറങ്ങി വാതിൽക്കൽ നിൽക്കുകയും യഹോവ ഒരു സ്നേഹിതനോട് സംസാരിക്കുന്നതു പോലെ മോശയോട് സംസാരിക്കുകയും ചെയ്യുമായിരുന്നു. ദൈവം നൽകിയ മാതൃകയിൽ പണിതു തീർത്ത ഈ സമാഗമനകൂടാരത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന നിയമപെട്ടകത്തിൽ ഉണ്ടായിരുന്നത്, എങ്ങനെയെങ്കിലും പ്രതിമകളോ പ്രതിരൂപങ്ങളോ അല്ലായിരുന്നു. പിന്നെയോ പത്തു കൽപ്പനകൾ എഴുതിയ കൽപ്പലകകളും മന്നാ നിക്ഷേപിക്കപ്പെട്ടിരുന്ന ചെപ്പുകളും അഹരോന്റെ തളിർത്തവടിയും ആയിരുന്നു. ഇവയെല്ലാം അത്യുന്നതനായ ദൈവത്തിന് മനുഷ്യനോട് ഉള്ള സ്നേഹത്തിന്റേയും കരുതലുകളുടേയും പ്രതീകങ്ങൾ ആകുന്നു. ഏതാണ്ട് ഒരു ടൺ സ്വർണ്ണവും 4 ടൺ വെള്ളിയും 3 ടൺ താമ്രവും (പിച്ചള) തിരുനിവാസത്തിന്റെ വിവിധങ്ങളായ ഉപകരണങ്ങൾക്കുവേണ്ടി ഒരുക്കിയിരുന്നു. വിവിധ നിറങ്ങളിൽ ഉള്ള ഉപകരണങ്ങൾ തിരുനിവാസത്തിൽ ഒരുക്കിയിരുന്നു. തിരുനിവാസം അഥവാ സമാഗമനകൂടാരം പടുത്തുയർത്തിയത് അന്ന് യിസ്രായേൽ മക്കൾ നൽകിയ വഴിപാടുകളിലൂടെയും സന്മനസ്സോടെ നൽകുന്നതായ സംഭാവനകളിലൂടെയും ആയിരുന്നു. വഴിപാടുകൾ കൊണ്ടും അധ്വാനം കൊണ്ടും ജനങ്ങൾ പടുത്തുയർത്തിയത് ആയിരുന്നു സമാഗമന കൂടാരത്തിന്റെ പ്രത്യേകത.

നിയമപെട്ടകം

യഹോവയുടെ പെട്ടകം, സാക്ഷിപ്പെട്ടി സമാഗമനകൂടാരത്തിലെ അതിവിശുദ്ധവും പരിപാവനവുമായ നിയമപെട്ടകം പെട്ടിയുടെ ആകൃതിയിൽ ഖദിര മരം കൊണ്ട് നിർമ്മിച്ചതും കവും പുറവും സ്വർണ്ണംകൊണ്ട് പൊതിഞ്ഞതുമായിരുന്നു ഏതാദേശം 45 ഇഞ്ച് നീളവും 27 ഇഞ്ച് വീതിയും 27 ഇഞ്ച് ഉയരവും ഉള്ള ഈ പെട്ടകത്തിൽ 10 കൽപ്പനകൾ എഴുതിയ കൽപ്പലകകളും മന്നാ നിക്ഷേപിച്ചിരുന്ന സ്വർണ്ണച്ചെപ്പും അഹരോന്റെ തളിർത്ത വടിയും സൂക്ഷിച്ചിരുന്നു. പെട്ടകത്തിന്റെ തകിടിൽത്തീർത്ത പുറംഭാഗത്തിന്റെ മുകളിൽ ചിറക് വിടർത്തി അഭിമുഖം ആയി നിൽക്കുന്ന 2 കെരൂബുകളുടെ രൂപങ്ങൾ ഉണ്ടായിരുന്നു. മഹാപുരോഹിതൻ എല്ലാ വർഷവും പാപപരിഹാര ദിവസത്തിൽ കൃപാസനത്തിന് രക്തം തളിച്ചിരുന്നു. അപ്പോൾ സർവ്വശക്തനായ ദൈവം കൃപാസനത്തിന് മുകളിലായി കെരൂബുകളുടെ മധ്യേ വന്നുനിന്ന് മോശയോട് സംസാരിച്ചിരുന്നു. തന്റെ ജനത്തോടൊപ്പം വസിക്കുന്ന അത്യുന്നതനായ ദൈവത്തിന്റെ സാന്നിധ്യം വെളിപ്പെടുത്തുന്നത് ആയിരുന്നു സാക്ഷിപെട്ടകം. ഈ പെട്ടകത്തിന്റെ നാലുകുലകളിലും ഓരോ സ്വർണ്ണ വളയം ഉണ്ടായിരുന്നു. ഖദിരമരം കൊണ്ട് നിർമ്മിച്ച ഈ സ്വർണ്ണം പൊതിഞ്ഞിരിക്കുന്നതായ തണ്ടുകൾ ആ വളയങ്ങളിലൂടെ കടത്തി അവ തോളിൽ വഹിച്ചായിരുന്നു സാക്ഷിപെട്ടകം കൊണ്ടുപോയിരുന്നത്. നമുക്ക് പ്രാർത്ഥിക്കാം.

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ