Knanaya Deepam

loading

നിലപാടുകൾ ഉള്ളത് നഷ്ടമാണ്, ഇല്ലാത്തതു ദുരന്തവും

“If you don’t stand for something you will fall for anything”

ആഗ്രഹം നല്ലതാണ്..... അർഹത ഉണ്ടോ എന്ന് ചിന്തിക്കാൻ കഴിയുന്നത് ഉയർന്ന നേതൃപാടവം തന്നെയാണ്..... spirituality യും! അർഹിക്കാത്ത ഒരു അവാർഡോ സ്ഥാനമോ ഞാൻ വളഞ്ഞവഴിയിലൂടെ നേടുമ്പോൾ അതൊരു സാമൂഹിക അവഹേളനമാണ് എന്ന് എത്ര പേർ ഇന്ന് തിരിച്ചറിയുന്നുണ്ട്?

നേതാവാകാൻ എല്ലാവർക്കും വലിയ താല്പര്യമുള്ള കാലമാണ്. എല്ലാ രംഗത്തും നേതൃത്വത്തിന് സ്ഥാനമുണ്ട്. privilege കളും ആണ് നേതൃത്വമെന്ന് ഏറെക്കുറെ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. അതുതന്നെയാണ് അപകടവും!

നേതൃത്വം ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവിലേക്ക് സമൂഹത്തെ നയിച്ചേപറ്റൂ! ഇല്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം!

ഒരു പുതിയ സ്ഥാനം ലഭിക്കുമ്പോൾ അത് നമ്മളെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷകൾ നിറവേറ്റാൻ, പുതുമ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ കിട്ടിയ അവസരമാണ് എന്ന് ഒരു യഥാർത്ഥ നേതാവ് തിരിച്ചറിയുന്നു.

രാഷ്ട്രീയം, മതം, സാമൂഹികം എന്നീ മേഖലകളിൽ പ്രത്യേകിച്ചും ഒരു eligibility യും ഇല്ലാത്തവർക്കും നേതാവാൻ സാധിക്കും. ഇന്ന് അത്തരം ആൾക്കാരുടെ ഒരു പ്രവാഹം തന്നെ ആ മേഖലയിൽ ഒക്കെ കാണാൻ കഴിയുന്നുണ്ട്.

ഇങ്ങനെയുള്ളവർ നേതൃസ്ഥാനത്തു വന്നാൽ അവരെ മുതലെടുത്ത് ഒരു ‘സ്തുതിപാടക’ കൂട്ടം കൂടെകൂട്ടുകയും അവരെ വച്ച് മുതലെടുക്കുകയും ചെയ്യും! വേറൊന്നി കഴിവും എന്നാൽ മൂല്യബോധമില്ല എന്നുമുള്ള അവസ്ഥയുള്ളവരാണ്. ഇത്തരക്കാർ സ്വാർത്ഥരും ആർത്തിയുള്ളവരും അഴിമതിക്കാരും ആയിരിക്കും! നല്ല നേതൃത്വം ലഭിക്കുക എന്നത് ഈ കാലഘട്ടത്തിൽ ഒരു ഭാഗ്യമാണ്!

ഇന്ന് നമ്മുടെ സമൂഹം എല്ലാ മേഖലയിലും അധഃപതിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം മെരിറ്റ് ഉള്ളവർക്ക് നേതൃത്വത്തിലേക്ക് വരാൻ കഴിയാത്തതാണ്!

മികവുള്ളവരെ സംഘടിതമായി തമസ്കരിച്ചും അപകീർത്തിപ്പെടുത്തിയും ഒതുപ്പെടുത്തിയും ഒക്കെ നേതൃരംഗത്ത് നിന്ന് അകറ്റിനിർത്താൻ വലിയശ്രമം തന്നെ നടക്കുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്തവർ വിദ്യാഭ്യാസ മന്ത്രിയാകുന്നതും യാതൊരു സദാചാരമോ വ്യക്തിത്വമോ ഇല്ലാത്തവർ സംഘടനകളുടെയൊക്കെ നേതൃത്വത്തിൽ വരുന്നതും ഒക്കെ ഇന്ന് സർവ്വസാധാരണയായി കഴിഞ്ഞു. നേതൃത്വത്തിൽ ഇന്ന് വളരാൻ കഴിയുന്നത് വെള്ളംപോലെയുള്ള അടിമകൾക്കാണ്. പാത്രത്തിന് അനുസരിച്ച് അവരുടെ രൂപം മാറിക്കൊണ്ടിരിക്കും. അല്ലെങ്കിൽ ഏത് കുപ്പിയിൽ ഒഴിക്കുന്നു അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യും. വ്യക്തിത്വവും മൂല്യങ്ങളും നിലപാടുകളും ബാധ്യതയായി മാറിയിരിക്കുന്നു.

ചെറിയ പ്രായം മുതലേ കുട്ടികൾക്കും ലഭിക്കുന്നത് ഈ വികലമായ നേതൃത്വമാതൃകയാണ്. ഇത് ഭാവിയിലും നേതൃരംഗങ്ങളെ വികലമാക്കും സംശയമില്ല.

ഒരിക്കൽ Charlie Chaplin പറഞ്ഞ വാക്കുകൾ വളരെ പ്രസക്തമാണ്. “നന്മ ചെയ്യാൻ അധികാരം വേണമെന്നില്ല. എന്നാൽ തിന്മ ചെയ്യാൻ അത് കൂടിയേ തീരൂ”. അധികാരം ഇന്ന് നന്മ ചെയ്യാനുള്ള ഒരു platform ആയി ആരും പൊതുവെ കാണുന്നില്ല. അധികാരം ഇന്ന് കൂടുതൽ പണമുണ്ടാക്കാനും അഹങ്കരിക്കാനും ഒക്കെയുള്ള വേദിയായി മാറിക്കഴിഞ്ഞു. എങ്ങനെ കൂടുതൽ കട്ടുമുടിക്കാം. പോപ്പുലർ ആകാം സ്വന്തക്കാരെ ‘നല്ലതിലും നല്ലതിലും’ ഒക്കെ തള്ളിക്കയറ്റാം.... ഇങ്ങനെ പോകുന്നു രാഷ്ട്രീയം.

പ്രായമായാൽ പോലും തൃപ്തിയില്ല. മതി എന്നൊരു വികാരമേയില്ല. തൊണ്ണൂറുവയസ്സായാലും മാറിക്കൊടുക്കാതെ കസേരയും കെട്ടിപ്പിടിച്ചിരിക്കുന്നവരെ ഇന്ന് എല്ലാ രംഗത്തും കാണാം! പ്രത്യേകിച്ചും ഒരു മൂല്യവുമില്ല. ഏതു തെറ്റിനെയും കാര്യസാധ്യത്തിനുവേണ്ടി ന്യായീകരിക്കും! ഏതു കൊള്ളക്കാരുടെ കൂടെയും പങ്കുചേരും.... ആരെ വേണമെങ്കിലും പുകഴ്ത്തും. എനിക്കും കിട്ടണം അവാർഡ്, അത്ഭുതമാത്രം! “നീ എന്റെ പുറംചൊറി ഞാൻ നിന്റെ പുറംചൊരിയാം”.

ഇതാണോ നേതൃത്വം? ചിന്തിക്കാം. നീ അളക്കുന്ന നാഴിയിൽ തന്നെ നിനക്കും അളന്നു കിട്ടും. നീ കുഴിച്ച കുഴിയിൽ നീ തന്നെ വീഴും! നീ വിതച്ചത് നീ കൊയ്യും! നമ്മൾ ഓരോരുത്തരെയും പറ്റിക്കുമ്പോൾ നമ്മളും പറ്റിക്കപ്പെടുകയാണ് ഓർക്കുക. കാരണം ഈ അധികാരവും ഭൂരിപക്ഷവും പണവും ഒന്നും എന്നും നമ്മുടെ ഭാഗത്തുതന്നെ ഉണ്ടാവണമെന്നില്ല. ലോകത്തിലെ ഏറ്റവും ശക്തർ എന്ന് സ്വയം പുകഴ്ത്തിയവർ ഒക്കെ നരകിച്ചു ചാകുന്നതോ അല്ലെങ്കിൽ നിരാശയോടെ ജീവിതം തള്ളിനീക്കുന്നതോ ആത്മഹത്യ ചെയ്യുന്നതോ ഒക്കെ ലോകം കണ്ടു. വാരിക്കൂട്ടിയവന്റെയൊക്കെ തലമുറ നശിക്കുന്നത് കണ്ടു! ഒരു രോഗാണുവിനുപോലും നമ്മൾ വാരിക്കൂട്ടിയ സകലതും ഞൊടിയിടയിൽ ഇല്ലാതാക്കാൻ കഴിയും എന്ന് RCC ൽ നമ്മൾ കണ്ടു! വെള്ളപ്പൊക്കവും കോവിഡും ഒക്കെ ഒരുപാട് പാഠങ്ങൾ നൽകി. എങ്കിലും അതിൽ നിന്നും പഠിക്കാനുള്ള ജ്ഞാനം എല്ലാവരിലും പ്രതീക്ഷിക്കുന്നത് ആർഭാടമാണ് എന്ന് അറിയാം!

സ്നേഹിച്ചും സഹായിച്ചും വിട്ടുകൊടുത്തും ക്ഷമിച്ചുമൊക്കെയായിരുന്നു യഥാർത്ഥ നേതൃഭാവം എന്ന് ഒരു നേതാവിന്റെ വിലാപയാത്ര നമുക്ക് കാട്ടിത്തന്നിട്ടും അധികകാലം ആയില്ല! ഓർക്കാം! ആ കബറിങ്കലേക്ക് ജനം ഇന്നും പരാതിപറയാനും പ്രാർത്ഥിക്കാനും എത്തുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ എന്താണ് ഒരു നേതാവിന് ലഭിക്കാനുള്ളത്? വെട്ടിപ്പിടിച്ചവനല്ല വിട്ടുകൊടുത്തവനാണ് യഥാർത്ഥ നേതാവ്! കൂലിക്കാരെ നിർത്തിയവരെൊക്കെ വീഴുവരെ മാത്രമേ കൂടെ കാണൂ! PR Agency കൂലികൊടുക്കും വരെയേ കൂടെ

MARCH 2026 - 19

[Page 20]

ഉണ്ടാകൂ!

അധ്യാപകർ പോലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിമകളായി കഴിയുന്ന ഒരു സമൂഹത്തിൽ നല്ല നേതൃത്വം ആര് കാണിച്ചു കൊടുക്കാനാണ്. സമൂഹത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ കഴിയാത്തവർ ഒക്കെ ‘Professor’ ആണ് എന്ന് പറയുമ്പോൾ എത്ര ദരിദ്രമാണ് ഈ സമൂഹം. എന്റെ പിതാവ് ജോലിയിൽ നിന്ന് റിട്ടയർ ചെയ്തപ്പോൾ പറഞ്ഞതോർക്കുന്നു “ഇനിയുള്ള കാലം സമൂഹത്തിലെ സാംസ്കാരിക ഉന്നമനമാണ് ലക്ഷ്യം. കൂടുതൽ സന്തോഷവും positivity യും സമൂഹത്തിൽ ഉണ്ടാക്കാൻ ശ്രമിക്കണം!”

പ്രായമായി കഴിഞ്ഞെങ്കിലും പേടിയൊക്കെ വെടിയാം. സത്യം വിളിച്ചുപറയാം! ശരിയുടെ വശത്തുനിൽക്കാം. തെറ്റ് ചൂണ്ടിക്കാട്ടാം. ചിലപ്പോൾ ഷെവലിയർ സ്ഥാനവും പട്ടവും പൊന്നാടയും കിട്ടിയില്ലെന്നു വരാം. പക്ഷെ നമുക്ക് അഭിമാനത്തോടെ തലയുയർത്തി നിൽക്കാം. സമാധാനത്തോടെ ഉറങ്ങാം. ശാന്തമായി മരിക്കാൻ കഴിയും. തലമുറ നമ്മളില്ലെ! ഒന്നുരണ്ടാം നേതാക്കന്മാരുണ്ട്. GIVERS & TAKERS. ഈ Takers ഒരുപാടു ഉണ്ട്. എന്നാൽ Givers നന്നായി ഉറങ്ങും! ഇന്ന് കോടിക്കണക്കിന് രൂപയാണ് ഉറക്കഗുളികയ്ക്ക് മാത്രം നമ്മുടെ സമൂഹം ചെലവിടുന്നത്. അടുത്ത തലമുറയുടെ നിലവാരത്തിന് അനുസരിച്ചു മാത്രമായിരിക്കും നമ്മുടെ സമൂഹത്തിന്റെ സമാധാനവും അഭിവൃദ്ധിയും! അവരെ നല്ല മാതൃകകൾകൊണ്ടു നയിക്കാം!; ചട്ടപ്പടി പരിപാടികൾ അവസാനിപ്പിക്കാം. മികച്ച യുവജനത്തിനായി നിക്ഷേപിക്കാം! അവർക്കു നല്ല കാഴ്ചകളും നല്ല അനുഭവങ്ങളും അതിലുപരി നല്ല ദർശനവും നൽകാം. മരാമത്ത് പണിയിലേക്കല്ല കുട്ടികളിലേക്കാണ് ഇനി നിക്ഷേപിക്കേണ്ടത്. നല്ല നേതാക്കന്മാർ കൂടുതൽ നേതാക്കന്മാരെ സൃഷ്ടിക്കും.

എല്ലാ രംഗത്തുമുള്ള അധാർമ്മികതയും നിയമരാഹിത്യവും സ്വജനപക്ഷപാതവും അഴിമതിയും ഒക്കെ കണ്ണും പൂട്ടി സഹിക്കുമ്പോൾ അല്ലെങ്കിൽ സ്വന്തം കാര്യം മാത്രം നോക്കി നിശ്ശബ്ദരാകുമ്പോൾ ഓർക്കുക ഇതിന്റെ മുഴുവൻ വിലയും കൊടുക്കേണ്ടിവരുന്നത് അടുത്ത തലമുറയാണ്. അവർക്കു ഈ പിച്ചിച്ചീന്തിയ ഒരു ലോകം മാത്രമായിരിക്കും ബാക്കി. അതിൽ എന്റെയും നിങ്ങളുടെയും ഒക്കെ കൊച്ചുമക്കളും ഉണ്ടാകും! മക്കളെ വിദേശത്തേക്ക് export ചെയ്തു എന്ന് ആശ്വസിക്കുന്നവർക്കും വലിയ आश्വാസത്തിന് വഴിയില്ല. നാളെ വിദേശത്തുനിന്ന് ഒരു പുറപ്പാട് തിരികെ സംഭവിക്കില്ല എന്ന് ആരു കണ്ടു. അവനവന്റെ സമൂഹത്തിന്റെ രക്ഷ അവനവന്റെ കടമയും ഉത്തരവാദിത്വവും ആയാൽ നാളെ ദുഃഖിക്കേണ്ടിവരില്ല! “നിലപാടുകൾ ഉള്ളത് നഷ്ടമാണ്, ഇല്ലാത്തതു ദുരന്തവും” ഇൻസൈറ്റ് മിഷൻ.

"You have enemies? Good. That means you've stood up for something, sometime in your life.” Winston Churchill.

ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

(Sunil D. Kuruvilla is the founder of Insight Mission, a centre committed to youth and Human Resources Development. He is a consultant career counsellor and a life guidance expert. He can be contacted @ +91 9847400712.

Email: sunil_kuruvilla@rediffmail.com

web: www.insightmission.org.in

YouTube: Sunil Kuruvilla )