Knanaya Deepam

loading

ലോകചരിത്രത്തിലെക്കും ഏറ്റവും അത്ഭുതകരമായ മഹദ് സംഭവമാണ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം.

കർത്താവിൽ പ്രിയരെ,

ലോകചരിത്രത്തിലെക്കും ഏറ്റവും അത്ഭുതകരമായ മഹദ് സംഭവമാണ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം. യേശുവിനെ പരസ്യമായിട്ടാണ് ഗോൽഗോത്ഥാ മലയിൽ ക്രൂശിച്ച് കൊന്നതും, ശരീരം അടക്കം ചെയ്തതും. റോമാ ഗവൺമെന്റിന്റെ മുദ്ര കല്ലറയിൽ കുത്തിയതും. എന്നാൽ മൂന്നാം ദിവസം കല്ലറ ശൂന്യമായിക്കിടന്നു. യേശു ഉയർത്തെഴുന്നേറ്റു. കേട്ടവർ അത്ഭുതപ്പെട്ടു. താൻ ഉയർത്തെഴുന്നേൽക്കുമെന്നു യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞിരുന്നു എങ്കിലും അവർ അത് അത്ര കാര്യമാക്കിയില്ല. എന്നാൽ വാസ്തവമായി അത് സംഭവിച്ചു. പ്രത്യാശയുടെ പെരുന്നാളാണ് പുനരുത്ഥാനം. ഈ ലോകത്തിലെ ദോഷശക്തികളുടെമേൽ യേശു വിജയം വരിച്ചു. ചരിത്രപുരുഷനായ യേശുവിനെ സമകാലികനായ ക്രിസ്തുവാക്കി മാറ്റിയ നിസ്തുല സംഭവമായ പുനരുത്ഥാനാവഴി നിരാശയിൽ നിന്നും പ്രത്യാശരംഗത്തിൽ നിന്നും മോചിക്കപ്പെട്ട് ജ്വലിക്കുന്ന ഒരു പുതുശക്തിയാൽ രൂപാന്തരപ്പെട്ട ശിഷ്യന്മാരുടെ ജീവിതം ഒരു സാക്ഷ്യമായിത്തീർന്നു. നമ്മുടെ പിതാക്കന്മാർ ആരാധനയ്ക്കായി കൂടുമ്പോൾ യേശു ഉയർത്തെഴുന്നേറ്റു എന്ന് പട്ടക്കാരൻ പ്രഖ്യാപിക്കുമ്പോൾ അതേ അവൻ വാസ്തവമായി ഉയർത്തെഴുന്നേറ്റു എന്ന് ജനങ്ങൾ പ്രത്യുത്തരമായി പ്രസ്താവിക്കും. ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാനപ്രമാണമത്രേ പുനരുത്ഥാനം എന്ന തത്വം. ഈ പുനരുത്ഥാനത്തെപ്പറ്റിയുള്ള പ്രഘോഷണമെത്രേ ക്രിസ്ത്യത്വം എന്ന് പറയുന്നത്. വി. പൗലോസ് പറയുന്നു "ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിട്ടില്ല എന്നു പ്രസംഗിച്ചുവരുന്ന അവസരയ്ക്ക് മരിച്ചവരുടെ പുനരുത്ഥാനം ഇല്ലാ എന്ന് നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം (1 കോരി. 15:12-14). എല്ലാ വിശുദ്ധ കുർബ്ബാനയിലും വിശ്വാസികൾ ഇങ്ങനെ ഏറ്റു പറയുന്നു "കർത്താവേ നിന്റെ മരണത്തെ ഞങ്ങൾ ഓർക്കുകയും, നിന്റെ ഉയർപ്പിനെ ഏറ്റുപറയുകയും രണ്ടാമത്തെ വരവിനായി നോക്കിപ്പാർക്കുകയും ചെയ്യുന്നു" ഇതാണ് സത്യാവിശ്വാസം. ഈ വിശ്വാസമത്രെ ഏതു കാലത്തുമുള്ള തന്റെ ഭക്തന്മാരെ ഭരിച്ചിരുന്നത്. ഈ തത്വം പരാജയത്തിൽ നിന്ന് വിജയവും മരണത്തിൽ നിന്ന് ജീവനും, ശൂന്യതയിൽ നിന്ന് ഉണ്ടയും കൈവരുത്തുവാൻ കഴിവുള്ള ദൈവം ജീവിക്കുന്നു എന്നത്രെ ക്രിസ്തീയ അനുഭവം. ആത്മീയമായി അധഃപതിച്ച് പാപത്തിൽ മരിച്ചുകിടക്കുന്ന മനുഷ്യവർഗ്ഗത്തെ ജീവന്റെ പുതുക്കത്തിൽ നടത്തുവാൻ കഴിവുള്ള ക്രിസ്തുവിന്റെ ശക്തിയത്രെ അവനിലുള്ള വിശ്വാസം. തകർന്നു കിടക്കുന്ന ഏത് ആത്മാവിനും ചൈതന്യം നൽകി ശക്തിപ്പെടുത്തി ദൈവകൃപയിൽ നടത്തുവാൻ ഈ വിശ്വാസത്തിന് ശക്തിയുണ്ട്. അത്രേത്ര അവന്റെ പുനരുത്ഥാനശക്തി. ഭൗമികമായ സുഖങ്ങളെ പാപത്തിന്റെ താല്കാലിക ഭോഗങ്ങളെക്കാൾ ഉപരിയായി ദൈവ ഇഷ്ടത്തെ കരുതുന്നവർക്കു മാത്രമേ ഈ അപ്രമേയ ശക്തി പ്രാപിക്കുവാൻ കഴിയുകയുള്ളൂ. അവന്റെ പുനരുത്ഥാന ശക്തിയിൽ നാം വിശ്വസിക്കുന്നുവെങ്കിൽ നാം അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും നമുക്ക് സകലവും നന്മയ്ക്കായി ഉതകുകതന്നെ ചെയ്യും.

ഈസ്റ്റർ ദിനത്തിൽ കല്ലറയിങ്കലേക്ക് പോയ ആളുകൾക്ക് യേശു ഉയർത്തെഴുന്നേറ്റു എന്ന അസന്നിഗ്ദ്ധമായ പ്രഖ്യാപനവും വാർത്തയുമാണ് കേൾക്കാൻ സാധിച്ചത്. ഈ വാക്കുകളെ ആഘോഷിക്കാനും ജീവിക്കുന്ന ക്രിസ്തുവിനെ ആരാധിക്കുവാനുമായി നാം "യേശുക്രിസ്തു ഉയർത്തു ജീവിക്കുന്നു പരലോകത്തിൽ ജീവിക്കുന്നു. ഹാ, ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ യേശു കർത്താവ് ജീവിക്കുന്നു. എന്നേശു ജീവിക്കുന്നതിനാൽ ഞാനും എന്നേക്കും ജീവിക്കയും, ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ല" എന്ന വരികൾ ഹൃദയം തുറന്നു നമുക്ക് പാടാം. ഓരോ നാളും കർത്താവിന്റെ സാന്നിധ്യം നമ്മെ സന്തോഷിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. യേശുവിന്റെ അമിതമായ ശക്തി നമ്മുടെ അകത്തെ മനുഷ്യനിൽ വ്യാപരിച്ച് നമ്മെ തന്റെ സരൂപത്തിൽ ആകൃതിപ്പെടുത്തുകയും നാം അഭിമുഖീകരിക്കേണ്ടി വരുന്ന പോരാട്ടങ്ങളിലും പരീക്ഷകളിലും വിജയിക്കാനായി സഹായിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ രക്തത്താൽ കഴുകൽ പ്രാപിച്ച് തന്റെ പുനരുത്ഥാന ശക്തി അനുഭവിച്ച ലോകമെമ്പാടുമുള്ള ജനസമൂഹത്തെയാണ് സഭ എന്ന് പറയുന്നത്. ഈ സമൂഹത്തിൽ വ്യത്യസ്ത ചിന്താഗതിക്കാരും സംസ്കാരമുള്ളവരും ഉണ്ടായിരിക്കാം. ക്രൈസ്തവർ ദേശത്തിനും, ഭാഷയ്ക്കും അപ്പുറമായി എന്തൊക്കെ വ്യത്യാസങ്ങളുണ്ടെങ്കിലും അവയെല്ലാം മൺകൂട്ടായ്മയുടെ കൺ കൊടുക്കുവാൻ സന്നദ്ധരാകണം. പരസ്പരം വിശ്വസിക്കുവാനും സ്നേഹിക്കുവാനും സഭ തയ്യാറാകേണ്ടതാണ്. കാരണം സഭയ്ക്ക് ഒരു നാഥനും ഒരു സന്ദേശവും ഒരു ശുശ്രൂഷയുമാണുള്ളത്. മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവാണ് പരിശുദ്ധാത്മാവിനെ എല്ലാവർക്കും പ്രാപിക്കത്തക്കവണ്ണം നൽകിയത്. പരിശുദ്ധാത്മാവിനെ തിരിച്ചറിഞ്ഞ് ശക്തിപ്പെടുകയാണ് വിശ്വാസി ചെയ്യേണ്ടത്.

ഈ നൂറ്റാണ്ടിലെ മനുഷ്യൻ ഒന്നിനും വേണ്ടത്ര വില കൽപിക്കാതെയും ആരെയും കാര്യമായും അനുസരിക്കാതെയും ജീവിക്കുകയാണ്. ദൈവത്തിനും ആരാധനാലയങ്ങൾക്കും, മതഗ്രന്ഥങ്ങൾക്കും മാതാപിതാക്കൾക്കും കൽപിച്ചിരുന്ന ആദരവും ബഹുമാനവും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നന്ദിയും കടപ്പാടും കാണിക്കാനും അനേകരും തയ്യാറാകുന്നില്ല. മായവും കൃത്രിമങ്ങളും ചേർന്ന ആഹാര സാധനങ്ങളാണ് ഭക്ഷിക്കുവാൻ ഇഷ്ടപ്പെടുന്നത്.

മനുഷ്യസ്വഭാവവും ചിന്താഗതികളും മനോഭാവങ്ങളും നിരാശാജനകമായിത്തീർന്നിട്ടും മതപരമായ ആഘോഷ

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ