Knanaya Deepam

loading

രണ്ടാം വരവ്

യേശു രണ്ടാമത് വരുകയില്ലെന്നും അത് വെറും ഒരു വിശ്വാസം മാത്രമാണെന്നും സമീപകാലത്ത് ഒരു പാസ്റ്ററുടെ പ്രസംഗം കേൾക്കാനിടയായി. അതിന് അദ്ദേഹം ഉദ്ധരിച്ച വാക്യം മത്താ. 10:23ൽ മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങൾ സഞ്ചരിച്ചു തീരുകയില്ലെന്ന് ഞാൻ സത്യമായി നിങ്ങളോട് പറയുന്നു. ഈ വചനപ്രകാരം 2000 വർഷങ്ങൾ ഇന്നു കഴിഞ്ഞിട്ടും തന്റെ ശിഷ്യന്മാർ മരണം പ്രാപിക്കാതെ ഇപ്പോഴും ജീവിച്ചിരിക്കണം. ശിഷ്യന്മാരെല്ലാ വരും മരണം പ്രാപിച്ചശേഷം ഇപ്പോഴും അവർ സഞ്ചരി ക്കുന്നു എന്നത് തികച്ചും അസംഭവ്യമാണെന്നും അതിനാൽ ഈ വചനാടിസ്ഥാന പ്രകാരം രണ്ടാം വരവ് ഉണ്ടാകയില്ലെ ന്നുമാണ് തന്റെ പ്രസംഗവിഷയം.

എന്നാൽ ഇപ്രകാരം സന്ദർഭത്തിന് അനുസരിക്കാത്തവ രെപ്പറ്റി ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ “ഫണ്ടമെന്റലിസ്റ്റ് എന്നാണ് വിളിക്കുന്നത്. സന്ദർഭത്തി ന്നനുസരിച്ച് വാക്യങ്ങളുടെ അർത്ഥം മനസ്സിലാക്കേണ്ടതാ ണ്. യേശുവിന്റെ വരവിന്റെ പ്രധാന ഉദ്ദേശം ഭൂമിയിൽ ദൈവ രാജ്യ സ്ഥാപനമായിരുന്നു. ദൈവരാജ്യം വരുവോളം മരണം ആസ്വദിക്കാത്ത ചിലർ ഈ നിൽക്കുന്നവരിൽ ഉണ്ട്. (മർക്കോ. 9:1). ജറുസലേം ദൈവാലയം എ.ഡി. 70 ൽ നശി ക്കപ്പെട്ടു. അന്നാണ് ദൈവരാജ്യസ്ഥാപനത്തിന്റെ പരിപൂർണ്ണ ത. മിസ്രേം ദേശത്ത് ഫറവോന്റെ ഹൃദയം കഠിനമാക്കിയ ദൈവം റോമൻ സൈന്യാധിപനായ തീത്തൂസിന്റെ ഹൃദ യവും കഠിനമാക്കി ജറുസലേം ദൈവാലയവും നിശേഷം നശിപ്പിച്ചു. അതോടെ പഴയനിയമ ബലിയും പൗരോഹി ത്യവും നിന്നുപോയി. അത് നടക്കുന്നത് കാണുന്നതുവരെ തന്റെ ശിഷ്യന്മാരിൽ ചിലർ മരണമനുഭവിക്കുകയില്ലെന്നുള്ള താണ് ഈ വചനത്തിന്റെ പൊരുൾ. ഇതുവരെ തന്റെ ശിഷ്യ ന്മാരും യിസ്രായേൽ പട്ടണങ്ങൾ സഞ്ചരിച്ചു തീരുകയില്ല ന്നാണ് മത്താ. 10:23. മനുഷ്യപുത്രൻ എന്ന പദപ്രയോഗം, ജറുസലേമിന്റെ നാശത്തിൽ ദൈവാലയവും നശിപ്പിക്കപ്പെടു മെന്നതിന് മനുഷ്യപുത്രനെന്ന തെറ്റായ പരിവർത്തനത്താൽ ദൈവരാജ്യസ്ഥാപനമെന്ന് തിരുത്തി വായിക്കുമ്പോൾ വച നത്തിന്റെ പൊരുൾ മനസ്സിലാക്കാം.

യേശു എന്തിനാണ് ദൈവരാജ്യം സ്ഥാപിച്ചതെന്ന് ചിന്തി ക്കാം. യിസ്രായേൽ ജനത്തിന്റെ കർമ്മപാപങ്ങൾക്കായി മോശ മുഖാന്തിരം ദൈവം മൃഗബലി ഏർപ്പാടാക്കി. രക്തം ചൊരിഞ്ഞിട്ടില്ലാതെ പാപമോചനമില്ലെന്നുള്ള ദൈവപ്രമാണ ത്താൽ ബലി വസ്തുക്കൾ കോലാടും, കുറുപ്രാവും, കാള കിടാവുമായ ഊമ മൃഗങ്ങളുടെ രക്തമായിരുന്നു. പാപ മോചനത്തിനുള്ള മദ്ധ്യസ്ഥർ ഇവയായിരുന്നു ഒന്നാം ഉടമ്പടി. എന്നാൽ ക്രമേണ യഹൂദ പ്രമാണിമാരായ സദൂക്യരും, പരീശന്മാരും, പുരോഹിതന്മാരും തങ്ങളുടെ ദ്രവ്യാഗ്രഹ വലിയ വസ്തുക്കൾക്കു ഭീമമായ തുക ഈടാക്കു കയും പാവപ്പെട്ട ജനങ്ങളെ ചൂഷണംചെയ്ത് കൊള്ള അടി ക്കുകയും ചെയ്യുന്നത് മാറ്റി ശുദ്ധീകരണത്തിനായി ദൈവം തന്റെ പുത്രനായ കുഞ്ഞാടിനെ സ്വർഗ്ഗത്തിൽ നിന്നും അയച്ച പുതിയ നിയമത്തിന്റെ പാപമോചനത്തിനായി മൽക്കീസദേക്കിന്റെ ക്രമപ്രകാരം അപ്പവീഞ്ഞുകൾ കൊണ്ടുള്ള രണ്ടാം ഉടമ്പടി യേശുവും ശിഷ്യന്മാരും ചേർന്ന് സെഹിയോൻ മാളികയിൽവെച്ച് സ്ഥാപിച്ചു. ഇതാണ് എബ്രാ. 8:7 ൽ പറഞ്ഞിരിക്കുന്ന രണ്ടാം ഉടമ്പടി. ഒന്നാം ഉടമ്പടിയുടെ പാപമോചന മദ്ധ്യസ്ഥ ഊമമൃഗങ്ങൾ പലതായിരുന്ന സ്ഥാനത്ത് സ്വർഗ്ഗത്തിൽനിന്നു വന്ന ജീവനുള്ള കുഞ്ഞാട് എന്ന ഏക മദ്ധ്യസ്ഥൻ നമുക്ക് ഉണ്ടെന്ന് 1 തിമൊ. 2:5 ൽ പറഞ്ഞിരിക്കുന്നു. ഈ ഏക മദ്ധ്യസ്ഥൻ എന്ന പദപ്രയോഗം വളച്ചൊടിച്ച് മദ്ധ്യസ്ഥ പ്രാർത്ഥന വിഗ്രഹാരാധനയ്ക്കു സമ മാണെന്ന് എതിർ ക്രിസ്തുവിന്റെ ഏജന്റുമാർ ദുരുപദേശം പ്രചരിപ്പിക്കുന്നുണ്ടെന്നും അവരെപ്പറ്റിയാണ്, 2 പത്രോ. 3:16 ൽ തിരുവെഴുത്തുകളെ വളച്ചൊടിക്കുന്നു"എന്നു പറഞ്ഞി രിക്കുന്നത്. ഇവർ സഭയുടെ വിശ്വാസത്തെ തെറ്റായി പരി പ്പിക്കുന്നു.

യേശുവിന്റെ രണ്ടാം വരവിനെപ്പറ്റിയുള്ള വചനങ്ങളും സഭ യുടെ പഠിപ്പിക്കലിനെപ്പറ്റിയും നമുക്കു പരിശോധിക്കാം. യേശുവിന്റെ ശിഷ്യന്മാർ അവനോട് നിന്റെ വരവിനും, ലോകാ വസാനത്തിനും അടയാളം ആവശ്യപ്പെട്ടതിന് യേശു അവ രോട് മിന്നൽ കിഴക്കുനിന്നും പടിഞ്ഞാറുവരെ വിളങ്ങുന്ന പോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവ്. സൂര്യൻ ഇരു ണ്ടുപോകും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും, നക്ഷ ത്രങ്ങൾ ആകാശത്തുനിന്നും പൊഴിഞ്ഞുവീഴും, അപ്പോൾ മനുഷ്യപുത്രന്റെ അടയാളം (കുരിശ്) ആകാശത്ത് വിളങ്ങും, മനുഷ്യപുത്രൻ ആകാശമേഘങ്ങളിൽ മഹാശക്തിയോടും, തേജസ്സോടും കൂടെ വരുന്നത് കാണും. തന്റെ ദൂതന്മാരെ മഹാകാഹളദ്ധ്വനിയോട് കൂടെ അയക്കും, അവർ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ലോകത്തിന്റെ നാലു ദിക്കുക ളിൽനിന്നും കൂട്ടിച്ചേർക്കും (മത്താ.24:31). ഇതിന്റെ തിരഞ്ഞെടുപ്പിന്റെ ഉപമയായിട്ടാണ് യേശു പത്ത് കന്യകമാ രുടെ ഉപമയിൽ നമ്മെ പഠിപ്പിക്കുന്നത്. അഞ്ചു പേർ ബുദ്ധി യുള്ളവർ എന്നു കരുതിയിരുന്നവരായി സൽഗുണ സമ്പൂർണ്ണ ജീവിതം നയിച്ചപോലെ പരിശുദ്ധാത്മാവിന്റെ പ്രകാശമുള്ള സ്നേഹം, കരുണ, ദയ എന്നീ എണ്ണ സംഭരിച്ചുള്ള ക്രിസ്തു യേശുവിന്റെ ഭാവമുള്ളവരായി ജീവിക്കുമ്പോൾ നാം അവ നോടൊപ്പം എടുക്കപ്പെടാനുള്ള ജീവിത വിശുദ്ധിയുള്ളവ രായി ജീവിക്കണം.

ശിഷ്യന്മാരുടെ അന്ത്യകാലത്തെ സംബന്ധിച്ച് അവർ യേശുവിനോടു ചോദിച്ചതിന് പത്രോസിനോടു താൻ ഏതു വിധം ദൈവത്തെ മഹത്വപ്പെടുത്തി മരിക്കുമെന്നു സൂചിപ്പി ച്ചതിനുശേഷം, തന്നെ ഒറ്റിക്കൊടുക്കുന്നതാരെന്ന് സർവ്വജ്ഞ നായ ദൈവം യൂദായോടെന്ന് വെളിപ്പെടുത്തിയപ്പോൾ പത്രോസ് അവൻ എന്തു സംഭവിക്കുമെന്ന് യേശുവിനോടു ചോദിച്ചു. അപ്പോൾ യേശു ഞാൻ വരുവോളം അവൻ ഇരി ക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു നിനക്ക് എന്ത്. യോഹ. 21:22 ഇവിടെ ഞാൻ വരുവോളം എന്ന് യേശുവിന്റെ രണ്ടാം വരവിനെപ്പറ്റിയാണ് സൂചിപ്പിക്കു ന്നത്.

എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥല ങ്ങൾ ഉണ്ട്, അങ്ങനെ ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിങ്ങ ളോട് പറയുമായിരുന്നു. ഞാൻ നിങ്ങൾക്ക് സ്ഥലം ഒരു ക്കുവാൻ പോകുന്നു. യോഹോ. 14:2 ഇത് ഭൂമിയിലല്ലെന്നു നമുക്ക് അറിയാം. ഈ സ്ഥലത്ത് നമുക്ക് തന്റെ രണ്ടാം വര വിൽ അവന്റെ തിരഞ്ഞെടുക്കപ്പെട്ടവരായിരിപ്പാൻ ദൈവത്തെ പ്രാർത്ഥനയാലും, നോമ്പാലും പ്രസാദിപ്പിച്ച് ജീവിക്കാം.

ഗലീല പുരുഷന്മാരെ, നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വർഗ്ഗാരോ ഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകു ന്നവനായി നിങ്ങൾ കണ്ടപോലെതന്നെ വീണ്ടും അവൻ വരും എന്നു പറഞ്ഞു. (അപ്പോ. 1:11).

നമ്മുടെ കർത്താവിന്റെ പ്രത്യക്ഷതയ്ക്കായി കാത്തിരി ക്കുന്നു. 1. കൊരി 1:7 നമ്മുടെ സഭയുടെ വിശ്വാസപ്രമാണ ത്തിലും നിന്റെ രണ്ടാം വരവിനായി ഞങ്ങൾ നോക്കി പാർക്കു ന്നുവെന്ന് നാം എപ്പോഴും ഏറ്റുപറയുന്നുണ്ട്. നമ്മുടെ വലി യ നോമ്പിലെ പ്രഭാത പ്രാർത്ഥനയുടെ രണ്ടാം അപേക്ഷ യിൽ നിന്റെ മാലാഖമാരുടെ വലിയ സ്തുതിയോടെ നീ എഴു ന്നള്ളി വരുമ്പോൾ എന്നും രണ്ടാംവരവിനെ അനുസ്മരിക്കു ന്നു. ഇത്രയും ഭാഗങ്ങൾ യേശുവിന്റെ രണ്ടാം വരവിന് വെളിച്ചം തരുന്നതായാൽ അത് സംഭവിക്കുമെന്ന് ഉറപ്പായി വിശ്വസിക്കാം.

പരാവർത്തനങ്ങളിൽ ചില പിശകുകൾ വരുന്നതിനൊരു ഉദാഹരണമാണ്. ആദാം വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോൾ അവർ ഇപ്പോൾ നമ്മിൽ ഒരുവനെപ്പോലെ ആയി തീർന്നിരി ക്കുന്നു. ഉല്പ. (3:22). ഇവിടെ ശരിയായ പരാവർത്തനം. അവർ ഇപ്പോൾ നമ്മിൽ ഒരുവനെപ്പോലെ അല്ലാതായി തീർന്നിരിക്കുന്നു എന്നാണ് ശരിയായ വിവര്ത്തനം. അതു പോലെ മത്താ. 10:23 ൽ മനുഷ്യപുത്രനെന്നതിന് യേശു എന്ന അർത്ഥത്തിലല്ല, ദൈവരാജ്യത്തിന്റെ സ്ഥാപനത്തിന്റെ പൂർണ്ണതവരെ ശിഷ്യന്മാർ യിസ്രായേൽ പട്ടണം ചുറ്റിസഞ്ച രിച്ചു തീരുകയില്ലെന്നാണ് ശരിയായ സത്യ പരാവർത്തനം. പിശക് പലതും ദുരുപദേശ പ്രചരണത്തിനു കാരണമായി ട്ടുണ്ട്. എങ്കിലും സഭയുടെ പാരമ്പര്യത്തിൽ നാം ഉറച്ചു വിശ്വ സിക്കണം.

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ