Knanaya Deepam

loading

വിശ്വാസത്തിന്റെ ശക്തമായ ആയുധം ഉപവാസമാണ്

നടുവിലേപ്പറമ്പിൽ, കുഴിമറ്റം

മക്കളേ, നിങ്ങൾ അറിഞ്ഞിടുക

യേശുവിന്റെ രക്തം നമ്മുടെ

സകല പാപങ്ങളും പോക്കി

നമ്മെ, ശുദ്ധീകരിക്കുമല്ലോ

ക്രിസ്തുവിന്റെ പീഢകളിൽ പങ്കാളികളാകാൻ

നോമ്പും പ്രാർത്ഥനയും വന്നെത്തി

നോമ്പും ഉപവാസവും ദാനധർമ്മവും കൊണ്ട്

നോമ്പുകാലം ധന്യമാക്കൂ!

ഉപവാസവും പ്രാർത്ഥനയും തുടങ്ങുമ്പോൾതന്നെ

പ്രാർത്ഥനയ്ക്കു ശക്തിയുണ്ടാകുമല്ലോ

പ്രലോഭനങ്ങളെ അതിജീവിക്കാൻ

സ്വർഗ്ഗത്തിൻ ശക്തി ലഭ്യമാകും

ആഡംബരജീവിതം നയിച്ചിടാതെ

ദാനിയേൽ 21 ദിവസം നോമ്പു നോക്കി

ദൈവത്തിൻ മുഖം കണ്ടുകൊണ്ട്

രാജ്യത്തിൻ മന്ത്രിയായിപ്പോലും

ഈശന്റെ കൃപയിൽ മാത്രമേ

നോമ്പു നോൽക്കാൻ പറ്റുകയുള്ളൂ

അദൃശ്യശക്തി ഇറങ്ങി വരാൻ

ഉണർന്നിരുന്നു പ്രാർത്ഥിച്ചീടൂ

വിശ്വാസത്തിന് ശക്തമായ ആയുധം

ഉപവാസവും പ്രാർത്ഥനയും മാത്രമാണ്

കർത്തനെ, നിന്നിൽ ലയിച്ചു ചേരാൻ

നിന്നുടെ കരുണ എന്നിൽ ഒഴുകൂ!

പാപത്തിൻ ക്രമകേട് പോകുവാനായി

കൃത്യതയോടെ നോമ്പു നോക്കൂ!

വിശ്വാസത്തിൻ വഴി, ലഭിക്കുവാനായി

ഈശന്റെ കരുണയ്ക്കായി നിലവിളിക്കൂ

വിശ്വാസത്തിന് ‘വടി’ കിട്ടിയതാം മോശ

പ്രാർത്ഥനയും പരിത്യാഗവും ഏറ്റെടുത്ത്

നാൽപ്പതു ദിവസം നോമ്പു നോക്കി

കർത്തനിൽ നിന്നും കല്പന പത്തു നേടിയല്ലോ.

ദാനം, പ്രാർത്ഥന, ഉപവാസം എന്നിവ

കർത്തൻ, പഠിപ്പിച്ചു തന്നവയല്ലോ

കർത്തനോട് വസിക്കാൻ, കല്പന പാലിക്കൂ!

കർത്തനോടൊത്തു വസിക്കുന്നവർക്കു

ശിക്ഷയില്ലപോലും

ഹാമാന്റെ മുമ്പിൽ മുട്ടുമടക്കാതെ

ഈശന്റെ മുമ്പിൽ മുട്ടു മടക്കിയ

മൊർദ്ദെഖായി, കൊലയിൽ നിന്നും രക്ഷപ്പെട്ടു

രാജ്യത്തിൽ, മാന്യനായി തീർന്നുവല്ലോ

യഹൂദ ജനത്തെ നശിപ്പിക്കാനായി

ഹാമാനും കൂട്ടരും വട്ടം കൂട്ടി

എസ്തേരും കൂട്ടരും ഉപവാസം എടുത്ത്

സ്വന്ത ജനത്തെ രക്ഷിച്ചുവല്ലോ.

അല്ലയോ, മാതാപിതാക്കളേ, ഒന്നു കേൾക്കൂ!

“ചൊട്ടയിലെ ശീലം ചുടലവരെ”

ചെറുപ്പത്തിൽ തന്നെ മക്കളെ പഠിപ്പിക്കൂ!

ഉപവാസത്തിൻ മാഹാത്മ്യം പറഞ്ഞു കൊടുക്കൂ!

തൊടിയുടെ നേരത്തെ ഈ ലോകവാസം

വിട്ടുപിരിഞ്ഞു നാം പോയിടുമേ

കർത്തന്റെ, മണവാട്ടിയായി തീർന്നിടുവാൻ

ഉപവാസവും പ്രാർത്ഥനയും ഏറ്റെടുക്കാം

മറ്റ് മാസങ്ങളിലെ ലേഖനങ്ങൾ