Knanaya Deepam

loading

വിശ്വാസികൾ സൂക്ഷിക്കണം ഭയാനകമായ പാപം നമ്മുടെ ഇടയിലുണ്ട് (കവിത)

അല്ലയോ, മക്കളേ, അറിഞ്ഞിടുക
ആത്മീയ ജീവിതത്തിൽ ഉയരണമെങ്കിൽ
വിശുദ്ധജീവിതം നയിച്ചിടേണം

വിശുദ്ധിയിലേ ‘തീ’ (റൂഹാ) ഇറങ്ങുകയുള്ളൂ

മക്കളേ, നിങ്ങൾ സൂക്ഷിച്ചീടു
ബലഹീന പാത്രത്തെ തേടിപ്പിടിച്ച്
ലോകയിമ്പങ്ങൾ കാണിച്ചുകൊണ്ട്
പിശാച് പാപത്തിൽ കെട്ടിയിടും

തിന്മയുള്ളിടത്ത് ‘തീ’ ഇറങ്ങില്ല
ദൂഷണം, മോഷണം, വ്യഭിചാരം
പിണക്കം, വൈരാഗ്യം, ചതികൊണ്ട്
സാത്താൻ മക്കളെ തോഴരാക്കും

ഉള്ളിൽ തീയേയും പുറമേ വിശുദ്ധിയും
കാണിച്ച് ആടുന്ന ആത്മീയ മക്കളേ
ശുശ്രൂഷവേലയിൽ റൂഹാ ഇറങ്ങില്ല
കേവലം അതൊരു ആദായമാർഗ്ഗം

ആത്മീയ വേഷം കെട്ടിക്കൊണ്ട്
ശുശ്രൂഷ വേല ചെയ്യുന്ന മക്കളേ
സൂക്ഷിക്കൂ നിങ്ങൾ സൂക്ഷിക്കൂ
സ്വർഗ്ഗം നിങ്ങൾക്ക് നഷ്ടമാകും

പാപത്തിൽ നിന്നെഴുന്നേറ്റു വന്ന്
ശുശ്രൂഷ വേല ചെയ്യുന്ന മക്കളുടെ
പ്രാർത്ഥന ദൈവം കേൾക്കില്ലല്ലോ
പരിശുദ്ധ റൂഹാ ഇറങ്ങില്ലപോലും

വിലങ്ങിട്ടു പ്രാർത്ഥിച്ചവന്റെ വിളിയിൽ
പരിത്രാതാവ് ഇറങ്ങിയല്ലോ
സമർപ്പണം കൊടുത്തവന്റെ വിളിയിൽ
പരിശുദ്ധ റൂഹാ ഇറങ്ങുമല്ലോ

വിശുദ്ധി കൂടാതെ ദൈവത്തെ
പ്രസാദിപ്പിക്കാൻ പറ്റില്ല മക്കളേ

സഭാമക്കളിൽ പിശാച് താവളം ഉറപ്പിച്ചുകൊണ്ട്
തമ്മിലടിപ്പിച്ചു രസിക്കുന്നുവല്ലോ

വിശുദ്ധി അജയമായ പരിചയാണ്
ദാവീദ് ഗോലിയാത്തിനെ തോല്പിച്ചുവല്ലോ

ജഡിക പാപത്തിനടിമയാകാതെ
സ്വകാര്യ ജീവിതം വിശുദ്ധമാക്കൂ

കാപട്യ ജീവിതം നയിച്ചുകൊണ്ട്
ആത്മീയ വേല ചെയ്യുന്ന മക്കളേ
ലോകം നിങ്ങളെ തള്ളിപ്പറയും
സ്വർഗ്ഗരാജ്യം നിങ്ങൾക്ക് നഷ്ടമാകും

പരിശുദ്ധാത്മാഭിഷേകം കിട്ടിടുവാൻ
ദൈവത്തിന്റെ ശ്വാസം ഏറ്റതാം വചനം
ദിവസവും വായിച്ചു നിറഞ്ഞീടുക
ദൈവം ജീവിതം ഏറ്റെടുക്കും

വിശുദ്ധി ജീവിതം നയിച്ചിടുവാൻ
ലോക ജീവിതം ജയിച്ചുമടങ്ങാൻ
ആശയുണ്ട്, ഈശനെ ആശയുണ്ട്

അക്കമില്ല ഈശനെ അക്കമില്ല
നിന്നുടെ രക്തത്താൽ എന്നെ കഴുകി
എന്നെ ചേർത്തു പിടിച്ചുകൊണ്ട്
ഞാൻ നിന്റെ മണവാട്ടിയായി തീർന്നീടുവാൻ
നിൻ കൃപ എന്നിൽ ഒഴുകിടുക