കാലത്തിന്റെ താളുകളിൽ മറ്റൊരു വർഷം കൂടി അവസാനത്തിലേക്ക് അടുക്കുകയാണ്. കടന്നുപോയ ദിനങ്ങൾ ദൈവത്തിന്റെ കരുതലിൽ സാക്ഷ്യം വഹിക്കുമ്പോൾ, വരാനിരിക്കുന്ന ദിനങ്ങൾ പുതിയ ഉത്തരവാദിങ്ങളിലേക്കും അനുഗ്രഹങ്ങളിലേക്കും നമ്മെ ക്ഷണിക്കുന്നു. വിശ്വാസത്തിൽ വേരൂന്നിയ സ്നേഹത്തിൽ വളർന്നു സേവനത്തിൽ ഫലം ചൂടിയുള്ള മുന്നേറാൻ നമുക്ക് ലഭിക്കുന്ന അവസരവും ഈ നവംബർ മാസം നമ്മുടെ ആത്മീയ ജീവിതത്തെയും കുടുംബബന്ധങ്ങളെയും സമുദായത്തിന്റെ കൂട്ടായ്മയെയും വിശ്വാസത്തിന്റെ വെളിച്ചത്തിൽ പുനർജീവിത്തനം ചെയ്യാനുള്ള അവസരമാകട്ടെ.
ക്രിസ്തുവിന്റെ മംഗളതീനങ്ങൾ ഹൃദയങ്ങളിൽ പ്രതിധ്വനിക്കാൻ ഇനി അധികനാളില്ല. ദൈവപുത്രനായ മനുഷ്യവതാറത്തെ വരവേൽക്കാൻ പരിശുദ്ധ സഭ യൽദോ നോമ്പി ലോകത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആരാധനകൾക്കപ്പുറം ഹൃദയങ്ങളെ ക്രിസ്തുവിനായി ഒരുക്കാനാണ് നാം വിളിക്കപ്പെട്ടത്. പ്രാർത്ഥനയിലും ദൈവവചനത്തുമുള്ള ഉപവാസത്തിലും, മാനസാന്തരത്തിലും, വളരുന്നതിനൊപ്പം, വിശക്കുന്നവൻ അപ്പം നൽകിയും ഏകാന്തത അനുഭവികുന്നവൻ സാന്ത്വനമായും രോഗിയെയും ദരിദ്രനെയും കരുതിയും നമുക്ക് ക്രിസ്തുവിന് ഇടമൊരുക്കാം. വീടുകളിൽ നക്ഷത്രങ്ങൾ തെളിയുന്നതിനു മുൻപ് ഹൃദയങ്ങളിൽ പ്രത്യാശയുടെ വെളിച്ചം തെളിയട്ടെ. ബെത്ലഹേമേലെ സത്ത്തിൽ ഇടമില്ലാതിരുന്ന ക്രിസ്തുവിന് നമ്മുടെ ജീവിതത്തിൽ ഇടമുണ്ടോ എന്ന ചോദ്യം ഈ നോമ്പുകാലം നമ്മെ നിരന്തരം ഓർമ്മിപ്പിക്കട്ടെ.
ആധുനിക സാങ്കേതികവിദ്യ ലോകത്തെ വിരൽത്തുമ്പിൽ എത്തിച്ചെങ്കിലും, നമ്മുടെ അരികിലുള്ളവരിൽനിന്ന് ഹൃദയങ്ങൾ അകന്നുപോകാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. ഒരേ വീട്ടിൽ താമസിച്ചിട്ടും വ്യത്യസ്ത സ്ക്രീനുകളിൽ മുഴുകുന്ന കുടുംബങ്ങൾക്കിടയിൽ സ്നേഹപൂർവ്വമായ സംഭാഷണവും ഒമിച്ചുള്ള പ്രാർത്ഥനയും അനിവാര്യമാണ്. സങ്കേതികവിദ്യയെ നിരാകരിക്കയല്ല, വിവേകത്തോടെ ഉപയോഗിക്കുകയാണ് വേണ്ടത്. ഭക്ഷണസമയത്തും കുടുംബ പ്രാർത്ഥനയിലും പരസ്പര സംഭാഷണങ്ങളിലും മൊബൈൽ ഫോണുകൾ മാറ്റിവച്ച് കുടുംബാംഗങ്ങൾക്ക് സമയം നൽകാം. മക്കളെ കേൾക്കാനും അവരുടെ ആശകൾ മനസ്സിലാക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്ക്രീനുകളുടെ പ്രകാശത്തിനപ്പുറം മുഖാമുഖം പങ്കിടുന്ന പുഞ്ചിരിയുടെയും സ്നേഹത്തിന്റെയും വെളിച്ചം നമ്മുടെ ഭവനങ്ങളിൽ നിലനിൽക്കട്ടെ. വിശ്വാസത്തിന്റെ അടിത്തറയും സ്നേഹവും ദൈവസാന്നിധ്യവും കരുത്തുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ യഥാർത്ഥ സമ്പത്ത്.
വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്ന ക്നാനായ മെറിറ്റ് അവാർഡ് 2026 ഈ മാസം 29 ഞായറാഴ്ച നടത്തുകയാണല്ലോ. അവാർഡിന് അർഹരായ എല്ലാവരെയും അവരുടെ വിജയത്തിനു പിന്നിൽ അധ്വാനിച്ച മാതാപിതാക്കളെയും അധ്യാപകരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. അറിവ് विवेकമായും കഴിഞ്ഞ് സേവനമായും നേട്ടങ്ങൾ സമൂഹത്തിന്റെ നയയ്ക്കായും മാറ്റുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ പൂർണ്ണതയിലെത്തുന്നത്. വിജയങ്ങൾ വിനയത്തിലേക്കും വലിയ ഉത്തരവാദിങ്ങളിലേക്കും നയിക്കട്ടെ. അവസരങ്ങൾ കുറവായതിനാൽ പിന്നിലായിപ്പോകുന്ന കുട്ടികളെയും ചേർന്നു നിർത്തി അവരുടെ കഴിവുകൾ വളർത്തുക എന്നത് നമ്മുടെ കൂട്ടായ കടമയാണ്. മികവിനെയും മൂല്യബോദ്ധ്യത്തെയും ഒരുപോലെ ആദരിക്കുന്ന ഈ സാരഭം സമുദായത്തിന്റെ ഭാവിക്ക് പ്രത്യാശയുടെ വെളിച്ചമാകട്ടെയെന്ന് ആശംസിക്കുന്നു.
സഭയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ സ്ത്രീകളുടെ പ്രാർത്ഥനയും സമർപ്പണവും സേവനവും വിലമതിക്കാനാവാത്തതാണ്. അടുത്ത മാസം റാന്നിയിൽ നടക്കാതിരിക്കുന്ന വനിതാമാസം കേന്ദ്ര സമ്മേളനത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള സഹോദരിമാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. ഇത് ഔദ്യോഗികമായ ഒരു കൂടിചേരൽ മാത്രമല്ല; വിശ്വാസാനുഭവങ്ങൾ പങ്കുവെയ്ക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും സഭയുടെ ഭാവിയെക്കുറിച്ച് ഒരോമിച്ച് ചിന്തിക്കാനുമുള്ള അനുഗൃഹീത അവസരമാണ്. ഏകാന്തത അനുഭവിക്കുന്നവരെയും രോഗികളെയും പ്രായമായവരെയും പ്രതിസന്ധിയിലായ കുടുംബങ്ങളെയും ചേർത്തു നിർത്തിരുന്ന ശുശ്രൂഷയിലേക്ക് വനിതാ സമിതിയുടെ പ്രവർത്തനം കൂടുതൽ വ്യാപിക്കട്ടെ. സ്ത്രീകൾടെ കഴിവുകളെ നേതൃത്വപാടവവും സഭയുടെ ദൗത്യത്തിനായി പ്രയോജനപ്പെടുത്തുമ്പോൾ നമ്മുടെ കൂട്ടായ കൂട്ടൽ ഫലപ്രദമാകും. നമുക്ക് ഒരുമിച്ചുകൂടാം; വിശ്വാസത്തിൽ ശക്തിപെടാം; സ്നേഹത്തിൽ വളരാം; സേവനത്തിലൂടെ ക്രിസ്തുവിന്റെ സാക്ഷികളാകാം.
ഈ മാസം നടക്കുന്ന സൺഡേസ്കൂൾ കേന്ദ്ര പരീക്ഷയ്ക്ക് എല്ലാ വിദ്യാർത്ഥികളും പ്രാർത്ഥനയോടും, അരമവിശ്വാസത്തോടും കൂടി ഒരുങ്ങണമെന്ന് ഓർമ്മിപ്പിക്കുന്നു. ക്രമമായ പഠനവും ആവർത്തനവും അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണവും പരീക്ഷയെ അരമവിശ്വാസത്തോടെ നേരിടാൻ സഹായിക്കും. എന്നാൽ പരീക്ഷയിലെ മാർക്കിനേക്കാൾ വിലപ്പെട്ടത് ദൈവത്തിലൂടെ ജീവിതത്തിൽ വളരുന്ന വിശ്വാസവും സ്നേഹവും സത്യസന്ധതയും അനുസരണവുമാണ്. മാതാപിതാക്കൾ കുട്ടികളുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യണം. അറിവിൽ വളരുന്നതിനോടൊപ്പം സ്വഭാവത്തിലും വിശ്വാസത്തിലും സേവനമനോഭാവത്തിലും വളരുന്ന തലമുറയായി നമ്മുടെ കുട്ടികൾ മാറട്ടെ. എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.
അടുത്തിടെ അബുദാബി സെന്റ് ഗ്രിഗോറിയോസ് പള്ളി, അലൈൻ സെന്റ് ജോസഫ് വർഷിപ്പ് സെന്റർ, ബഹ്റൈൻ സെന്റ് ഗ്രിഗോറിയോസ് പള്ളി, എന്നിവിടങ്ങളിലെ പെരുന്നാളുകളിൽ സംബന്ധിക്കാൻ ലഭിച്ച അവസരം വലിയ ആത്മീയ സന്തോഷം പകരുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും വിശ്വാസത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ഭക്തിയും കൂട്ടായ്മയും ഹൃദയസ്പർശിയായിരുന്നു. പ്രവാസ ഇടവകകൾ ആരാധനാലയങ്ങൾ മാത്രമല്ല; വിശ്വാസത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും പ്രതിസന്ധികളിൽ ആശ്വാസം പകർത്തുകയും അടുത്ത തലമുറയ്ക്ക് ആത്മീയ വേരുകൾ പകர்ந்து നൽകുകയും ചെയ്യുന്ന ഭവനങ്ങളാണ്. സ്നേഹപൂർവ്വമായ സ്വീകരണത്തിനു പ്രാർത്ഥനപൂർവ്വമായ കൂട്ടായ്മയ്ക്കും ഇടവക വികാരിമാർക്കും ഭാരവാഹികൾക്കും എല്ലാ വിശ്വാസികൾക്കും ഹൃദയ പൂർവ്വം നന്ദി അറിയിക്കുന്നു. പെരുന്നാളുകളുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നമ്മുടെ പ്രവാസ ഇടവകകൾ വിശ്വാസത്തിന്റെ പ്രകാശഗോപുരങ്ങളായി ഇനിയും വളരട്ടെ.
പ്രിയപ്പെട്ടവരെ, കാലം മാറുമ്പോഴും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനവില്ലി മാറുന്നില്ല; ദൈവത്തെ സ്നേഹിക്കുക, മനുഷ്യരെ കരുതുക, വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. യൽദോ നോമ്പ് നമ്മുടെ ഹൃദയങ്ങളെ നവീകരിക്കട്ടെ; കുടുംബങ്ങൾ സ്നേഹത്തിൽ ഒന്നിക്കട്ടെ; വിദ്യാർത്ഥികൾ അറിവിലും മൂല്യബോദ്ധ്യത്തിലും വളരട്ടെ; ഭക്ത സംഘടനകളുടെ ശുശ്രൂഷകൾ സഭയ്ക്ക് കരുത്താകട്ടെ; പ്രവാസമുഖങ്ങൾ വിശ്വാസത്തിന്റെ ഐക്യത്തിൽ നിലനിൽക്കട്ടെ. നമ്മുടെ വാക്കുകളിലും ക്രിസ്തുവിന്റെ പ്രകാശം പ്രതിഫലിക്കുമ്പോഴാണ് സഭയുടെ സാക്ഷ്യം ലോകത്തിൽ കൂടുതൽ തെളിയുന്നത്. ദൈവകൃപ നമ്മെ നയിക്കട്ടെ; സമാധാനവും നമ്മുടെ ഭവനങ്ങളിൽ വസിക്കട്ടെ; സ്നേഹം നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തട്ടെ. വരാനിരിക്കുന്ന ക്രിസ്തുമസിനെ പ്രത്യാശയോടെയും വിശുദ്ധിയോടെയും ഹൃദയപൂർവ്വമായ സ്നേഹത്തോടും കൂടി വരവേൽക്കാൻ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
കർത്താവു ശുശ്രൂഷയിൽ
മോർ സേവേറിയോസ് കുറിയാക്കോസ് ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്താ