ക്നാനായ മെറിറ്റ് അവാർഡ്- 2026 പ്രഖ്യാപനവും തീയതി മാറ്റവും മലങ്കര സുറിയാനി ക്നാനായ സമുദായത്തിന്റെ 2026 ലെ 'ക്നാനായ മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിന്റെ പുതുക്കിയ തീയതിയും വിശദാംശങ്ങളും പ്രഖ്യാപിക്കുന്നു. നവംബർ 29 ഞായറാഴ്ച നടത്താനാണ് സമുദായ മെത്രാപ്പോലീത്ത കല്പന പുറപ്പെടുവിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം സൺഡേസ്കൂൾ കേന്ദ്രപരീക്ഷ നടക്കുന്നത് കൊണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാനുള്ള പ്രയാസം കണക്കിലെടുത്ത്, അവാർഡ്ദാനസമ്മേളനം 2026 ഡിസംബർ 06 ഞായറാഴ്ച വൈകുന്നേരം 2.00 മണിക്ക് ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ വെച്ച് നടത്തുവാൻ സമുദായ മെത്രാപ്പോലീത്തായുമായി ആലോചിച്ച് ക്നാനായ കമ്മിറ്റി തീരുമാനിച്ചു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച ബിഷപ്പ് അഭി. കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രൗഢഗംഭീരമായ യോഗം കേരള നിയമസഭാ സ്പീക്കർ ബഹു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തിരുവല്ല സബ് കളക്ടർ പാർവ്വതി ഗോപകുമാർ IAS (Parvathy Gopakumar IAS) മുഖ്യ പ്രഭാഷണം നടത്തുന്നതും, സമുദായത്തിലെയും പൊതു സമൂഹത്തിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതുമായിരിക്കും. വിദ്യാഭ്യാസ, കലാ കായിക രംഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച നമ്മുടെ സമുദായത്തിലെ യുവപ്രതിഭകളെ ആദരിക്കുന്നതിനായി താഴെ പറയുന്ന
യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിദേശത്തും സ്വദേശത്തുമുള്ള ക്നാനായ സമുദായത്തിലെ SSLC/ Plus Two പരീക്ഷകളിൽ ഡിസ്റ്റിംഗ്ഷനും അതിനുമുകളിലും വിജയം നേടിയവർ Degree/Post Graduation തലങ്ങളിൽ ഫസ്റ്റ് ക്ലാസ്സും അതിനു മുകളിലും നേടിയവർ, പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയ ഡിഗ്രി ഹോൾഡർമാർ, കലാ-കായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരും വിവിധ പുരസ്കാര ജേതാക്കളും അർഹരാണ്. കൺവീനർമാർ : ലിനു ചെറിയാൻ വരാത്ര, സജി. റ്റി. ചാക്കോ താന്നിക്കൽ. സമുദായത്തിലെ എല്ലാ അർഹരായ വിജയികളെയും സ്നേഹപൂർവ്വം ഈ അനുമോദന സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. ക്നാനായ സമുദായത്തിലെ സഹായ മെത്രാന്മാരുടെ ചുമതലകളും അധികാരങ്ങളും സംബന്ധിച്ച 10 വൈദികർ ഉണ്ടാക്കിയിരിക്കുന്ന നിർദ്ദേശം അസ്സോസിയേഷൻ മീറ്റിംഗിൽ അവതരിപ്പിക്കുന്നതിന് മുമ്പ് പാലിക്കേണ്ട ചില നടപടികൾ ഉണ്ട്. സമുദായത്തിൽ ഭിന്നതകൾ ഒഴിവാക്കി എല്ലാവർക്കും സ്വീകാര്യമായ ഒരു പ്രൊപ്പോസൽ രൂപീകരിക്കുകയാണ് വേണ്ടത്. സമുദായത്തിലെ സെറ്റിൽമെന്റിന് ക്നാനായ കമ്മിറ്റിയും സമുദായ സെക്രട്ടറിയും എതിരാണെന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്ന് വലിയ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ ഇത് തികച്ചും വ്യാജവും വാസ്തവ വിരുദ്ധവുമാണ്. സമുദായത്തിലെ സഹായ മെത്രാന്മാരുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും പ്രശ്നങ്ങളും എത്രയും വേഗം പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് സമുദായ സെക്രട്ടറിക്കും കമ്മിറ്റിക്കും ഉള്ളത്. ഇത് സമുദായത്തിന്റെ നിലവിലുള്ള ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കണം നടപ്പാക്കേണ്ടത് എന്ന കൃത്യമായ നിലപാട് മാത്രമാണ് ഭരണനേതൃത്വത്തിനുള്ളത്. ഭരണഘടനയെ മറികടന്നുള്ള തീരുമാനങ്ങൾ ഭാവിയിൽ കൂടുതൽ നിയമ പ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നതിനാലാണ് ഈ സുതാര്യമായ നിലപാട് സ്വീകരിക്കുന്നത്. സമുദായ മെത്രാപ്പോലീത്തായും സഹായ മെത്രാന്മാരും വൈദിക നേതൃത്വവും സമുദായ നേതൃത്വവും പരസ്പരം ചർച്ച ചെയ്ത്, സമുദായ ഭരണഘടനയ്ക്ക് വിധേയമായി പൂർണ്ണസമ്മതമുള്ള ഒരു പ്രൊപ്പോസൽ രൂപീകരിക്കുകയാണ് ഇതിന്റെ ആദ്യപടി. ഭരണനേതൃത്വവും മെത്രാന്മാരും തമ്മിൽ വ്യക്തമായ ധാരണയില്ലാത്ത ഒരു നിർദ്ദേശം നേരിട്ട് അസ്സോസിയേഷനിൽ അവതരിപ്പിക്കുന്നത് അനാവശ്യമായ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിവെക്കും. എല്ലാവരും ഒന്നിച്ച് അംഗീകരിക്കാത്ത ഒരു നിർദ്ദേശം അസ്സോസിയേഷനിൽ സമർപ്പിച്ചാൽ അത് അസ്സോസിയേഷനിൽ വലിയ പ്രതിസന്ധിക്കും ചേരിതിരിവുകൾക്കും ഇടയാക്കും. സഭയുടെ ഉന്നത സമിതികളിൽ തർക്കങ്ങൾ ഉയർന്നുവരുന്നത് സമുദായത്തിന്റെ പ്രതിച്ഛായയെ ബാധിക്കും. നേരെ മറിച്ച്, ബഹുമാനപ്പെട്ട മെത്രാപ്പോലീത്തായും സഹായമെത്രാന്മാരും വൈദിക നേതൃത്വവും സമുദായ നേതൃത്വവും ഒന്നിച്ച് ഭരണഘടനാപരമായി തയ്യാറാക്കിയ നിർദ്ദേശമാണ് അസ്സോസിയേഷനിൽ എത്തുന്നതെങ്കിൽ, അവിടെ തർക്കങ്ങളുടെ ആവശ്യമില്ലാതെ ഐക്യകണ്ഠേന അത് പാസ്സാക്കിയെടുക്കാൻ സാധിക്കും. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠർ ഒരു പ്രൊപ്പോസൽ ക്നാനായ കമ്മിറ്റിയ്ക്ക് തരുക ഉണ്ടായി. ഇപ്പോൾ തന്നിരിക്കുന്ന പ്രൊപ്പോസൽ ബന്ധപ്പെട്ട എല്ലാ സമുദായ ആത്മീയ മേലദ്ധ്യക്ഷന്മാരുമായും തുറന്ന മനസ്സോടെ ചർച്ച ചെയ്യണം. ഭരണഘടനാനുസൃതമായ കാര്യങ്ങളിൽ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ചുകൊണ്ട് സർവ്വ സ്വീകാര്യമായ ഒരു പൊതുസമ്മതം (Consensus) നേടിയെടുക്കണം. അത്തരം ഒരു പ്രൊപ്പോസൽ അസ്സോസിയേഷന്റെ പരിഗണനയ്ക്കായി സമർപ്പിക്കുക. അതിനുശേഷം ക്നാനായ അസ്സോസിയേഷൻ കൂടുന്നതല്ലേ നല്ലത് എന്ന് എല്ലാവരും ചിന്തിക്കുക. അസ്സോസിയേഷൻ വേദി എന്നത് വഴക്കുകൾ ഉണ്ടാക്കാനുള്ള സ്ഥലമല്ല; മറിച്ച് സമുദായത്തിന്റെ വികസനത്തിനും ഐക്യത്തിനുംവേണ്ടിയുള്ള തീരുമാനങ്ങൾ ഒന്നിച്ചുനിന്ന് അംഗീകരിക്കുന്ന വേദിയാണ്. വ്യാജ പ്രചരണങ്ങളിൽ വീഴാതെ, സമുദായ ഭരണഘടനയ്ക്ക് വിധേയമായി സഹായ മെത്രാന്മാരുടെ ചുമതലകൾ സംബന്ധിച്ച പ്രൊപ്പോസൽ എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെ അസോസിയേഷൻ അവതരിപ്പിക്കുന്നതാണ് സമുദായ നയയ്ക്കും ഭാവി സുസ്ഥിരതയ്ക്കും ഏറ്റവും ഉചിതമായ മാർഗ്ഗം.
സ്നേഹത്തിന്റെ ഭവനനങ്ങൾ: സേവേറിയോസ് ഹൗസിംഗ് ഏഴില്ലം പ്രോജക്ട് യാഥാർത്ഥ്യമാകുന്നു. ക്നാനായ സമുദായത്തിൽ ഭവനരഹിതരായി ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സമുദായ നേതൃത്വം മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘സേവേറിയോസ് ഏഴില്ലം ക്നാനായ ഹൗസിംഗ് പ്രോജക്ട്’. ഈ കാരുണ്യ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയായ അഞ്ച് പുതിയ ഭവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ മാസം തന്നെ നിർവ്വഹിക്കുകയാണ്. ഈ പ്രോജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത, സമുദായത്തിലെ നല്ലവരായ വ്യക്തികളുടെയും സ്പോൺസർമാരുടെയും ഉദാരമായ സഹകരണമാണ്. സ്വന്തം വീട് ഇല്ലാത്തവരുടെ കണ്ണീരോപ്പാൻ മുന്നോട്ടുവന്ന സ്പോൺസർമാരുടെ നിസ്വാർത്ഥമായ സ്നേഹമാണ് ഈ ഭവനങ്ങളുടെ നിർമ്മാണത്തിന് പിന്നിലുള്ളത്. അർഹരായവർക്ക് തല ചായ്ക്കാനോ ഒരുക്കുന്ന ഈ സമ്മാനങ്ങൾക്ക് സർവ്വേശ്വരൻ സമുദായമായ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു. ‘ഭവന ഫിഹിർ ഇല്ലാത്ത ഒരു സമുദായം’ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പാണ് ഈ പദ്ധതി. സമുദായ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ഏകോപനവുമാണ് ഇത്തരം ഒരു പ്രവൃത്തിയെ ഇത്രയും വേഗം യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്. സമുദായത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നതത്തിനായി സമുദായ നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകപരമാണ്. ഇതൊരു വലിയ കാരുണ്യത്തിന്റെ മീറ്റിംഗ് ആയതിനാൽ സമുദായത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുടെ പങ്കാളിത്തം ആവശ്യമാണ്. ക്നാനായ സമുദായ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിലാണ് ഈ അനുഗ്രഹഹിത സമ്മേളനം ചേരുന്നത്. ചടങ്ങിൽ കേരളത്തിലെ പ്രമുഖ മന്ത്രി വിവിധ സമുദായത്തിലെ എല്ലാ വൈദിക ശ്രേഷ്ഠരും, അസോസിയേഷൻ അംഗങ്ങളും, സമുദായ സ്ഥാപനങ്ങളുടെ ഭരണസമിതി (Governing Board) അംഗങ്ങളും, വനിതാ സമാജം അംഗങ്ങളും, അതുപോലെ എല്ലാ സമുദായ അംഗങ്ങളും ഈ കാരുണ്യ പ്രവർത്തനത്തിന്റെ ഉദ്ഘാടന സമയത്ത് സന്നിഹിതരായിരിക്കണമെന്ന് സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു. എല്ലാവരുടെയും സാന്നിധ്യവും അനുഗ്രഹവുമുകൊണ്ട് ഈ കാരുണ്യ സംരംഭത്തെ വിജയകരമായ ഒരു മഹാസംങ്ഗമായി മാറ്റാൻ ഏവരുടെയും സ്വാഗതം ചെയ്യുന്നു. “സേവേറിയോസ് ഹൗസിംഗ് പ്രോജക്ടിലെ ഭവനങ്ങൾ സ്വന്തമാക്കാൻ അപേക്ഷ നൽകിയ വരും ആവശ്യപ്പെട്ടവർ ഉടൻ തന്നെ സമുദായ ഓഫീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
സൺഡേസ്കൂൾകുട്ടികൾക്കായി ബൈബിൾ, പൗരാണന പാട്ടുപുസ്തക വിതരണം
ക്നാനായ കോൺഗ്രസ് ചിങ്ങവനം മേഖലയുടെ മാതൃകാപരമായ പ്രവർത്തന ശൈലിയാണ്. ക്നാനായ കോൺഗ്രസ് ചിങ്ങവനം മേഖലയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ വിവിധ ദൈവാലയ കേന്ദ്രങ്ങളിൽ സൺഡേ സ്കൂൾ കുട്ടികൾക്കായി ബൈബിൾ, പൗരാണന പാട്ടുപുസ്തകം, മെഡിക്കൽ എക്യുപ്മെന്റുകൾ, ലഘുലേഖണം എന്നിവയുടെ വിതരണം ഊർജ്ജസ്വലമായി നടന്നുവരുന്നു. ഇതിന്റെ ഭാഗമായി ചിങ്ങവനം മുളക്കാംതുരുത്തി സെന്റ് ജോർജ്ജ് ക്നാനായ പള്ളിയിലും, ചാനാനിക്കാട് സെന്റ് മേരീസ് ജെറുശലേം ക്നാനായ പള്ളിയിലും, പുല്ലേരി കുന്ന് സെന്റ് ജോർജ്ജ് ക്നാനായ കുരിശുപള്ളിയിലു നടന്ന ചടങ്ങുകളുടെ വിതരണ ഉദ്ഘാടനം ക്നാനായ സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം തോട്ടത്തിൽ നിർവ്വഹിച്ചു. സമുദായത്തിലെ പുതിയ തലമുറയ്ക്ക് ക്നാനായ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് കൂടുതൽ അറിവ് നൽകുന്നതിനും, നമ്മുടെ പുരാതനപാട്ടുകൾ അവരെ പഠിപ്പിക്കുന്നതിനും ഏറെ ഉപകരിക്കുന്ന ഒന്നാണ് ഈ സംരംഭം. ഓരോ ചടങ്ങുകളും വ്യക്തികൾ സ്പോൺസർ ചെയ്തുകൊണ്ടാണ് നടത്തപ്പെടുന്നത്. ഈ പദ്ധതിയുടെ മാതൃകാപരമായ മുന്നേറ്റം, ഇത് സമുദായത്തിലെ എല്ലാ ദൈവാലയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് വിവിധ പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പുല്ലേരിക്കുന്ന് സെന്റ് ജോർജ്ജ് ക്നാനായ കുരിശുപള്ളിയിൽ നടന്ന സമ്മേളനത്തിൽ വികാരി റവ.ഫാ. ലിബിൻ ഏബ്രഹാം കണാകുഴിയിൽ അധ്യക്ഷത വഹിച്ചു. സമുദായ ട്രസ്റ്റി ടി. സി. തോമസ് തോപ്പിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബൈബിൾ, പുരാതന പാട്ടുപുസ്തകം എന്നിവയുടെ ആദ്യ കോപ്പി സൺഡേസ്കൂൾ ഹെഡ്മിസ്ട്രസ് വസാമ്മ ഫിലിപ്പോസ് കല്ലുകള്ളുജം, ഇടവകയുള്ള ബി.പി. അപ്പാറസ് ഇടവക ട്രസ്റ്റി ജോയി തോമസ് കാറയ്ക്ക്ലാടും ഏറ്റുവാങ്ങി. ഷിബു പിടിയേക്കൽ എന്ന ഒരു സ്വയം പ്രഖ്യാപിച്ച പാസ്റ്റർ ക്നാനായ സമുദായ മെത്രാപ്പോലീത്തായെയും സമുദായ സെക്രട്ടറിയെയുമ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ സോഷ്യൽമീഡിയയിൽകൂടി അമാനവിച്ചുകൊണ്ടിരിക്കുന്നു. ആരുടെയോ വാലാട്ടിയായ അയാള്ക്ക് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനുവേണ്ടി ക്നാനായക്കാരുടെ എഡിറ്റോറിയയോട് ചോദ്യം ചെയ്യുന്നത്. കൂട്ടാലായി ഈ മനുഷ്യനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ ഒരു മനോരോഗിയാണെന്നും ബൈബിൾ കീറി കക്കൂസിൽ ഇട്ടു ഫ്ലഷ് അടിക്കണം എന്ന് പറഞ്ഞ ആളാണെന്നും ആ വീഡിയോ സോഷ്യൽ മീഡിയയിൽ ഉണ്ട് എന്നും അറിയാൻ കഴിഞ്ഞു. ഇങ്ങനെ മനോരോഗിയായ ഒരാൾക്ക് മറുപടി ആവശ്യം ഇല്ലാത്തതിനാലും അദ്ദേഹത്തിന്റെ ഭാഷയിൽ തരം താഴുന്ന ആളുകൾ അല്ല ക്നാനായക്കാർ എന്നതിനാലും മറുപടി കൊടുക്കുന്നില്ല.
02-01-2026 ൽ കൂടിയ ക്നാനായ സമുദായ മാനേജിംഗ് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യുകയും അയാള്ക്ക് എതിരെ നിയമനടപടിയിലേക്ക് പോകുവാൻ തീരുമാനിക്കുകയും ചെയ്തു. ക്നാനായക്കാർ ആരുടേയും അടിമകള് അല്ല, സ്വന്തമായി നിൽക്കാൻ കഴിവുള്ളവർ തന്നെയാണ്. ക്നാനായക്കാർ എന്താണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ബൈബിളിൽ ക്നാനായ ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അബ്രഹാമിന്റെ വംശാവലിയിലെ യാക്കോബിന്റെ മകളായ 12 ഗോത്രപിതാക്കന്മാരിൽ ലേവി ഗോത്രത്തിന്റെ പിന്മുറക്കാരനായ ഏലിയാസാറിന്റെ മകൻ ഫിൻഹാസിന്റെ തീക്ഷ്ണതയിൽ പ്രസന്നനായ ദൈവം മോശയോട് അരുളിച്ചെയ്തു.
നിത്യപൗരോഹിത്യവും അവന്റെ സന്തതി പരമ്പരയ്ക്ക് നൽകി. ആ ലേവിഗോത്രത്തിലെ യേശു ക്രിസ്തുവിന്റെ ശിഷ്യനായ തീക്ഷ്ണവാൻ എന്നു വിളിക്കുന്ന ശെമവൂൻ ക്നാനോയോയുടെ പിന്തുടർച്ചക്കാരായ യഹൂദ ക്നാനായക്കാർ. ബി.സി.332-ൽ മഹാനായ അലക്സാണ്ടർ യറുശലേം പിടിച്ചടക്കി. ബി.സി.164-ൽ മക്കബായർ യെറുശലേം തിരിച്ചുപിടിച്ചു. ബി.സി.47-ൽ മക്കബായരെ നീക്കി റോമൻ അധിനിവേശ പ്രവിശ്യയായി ഹേറോദാവ് യഹൂദരുടെ രാജാവായി തീർന്നതുടർന്ന് ഗലീലിയിലെ യഹൂദ ക്നാനായക്കാരെ വേട്ടയാടി ബി.സി.11 മുതൽ യഹൂദർ മ്ശിഹായുടെ വരവിനുവേണ്ടി പ്രാർത്ഥിച്ചു. മ്ശിഹായുടെ വരവിനുശേഷം യഹൂദ ക്നാനായക്കാരനായ ശിമയോനെ (തീക്ഷ്ണവാൻ)യേശു ശിഷ്യനാക്കി. പിന്നീട് നസറായനായ യേശുവിനെ റോമാക്കാർ യേശു യഹൂദരുടെ രാജാവ് എന്നു പറഞ്ഞു ക്രൂശിച്ചു. എ.ഡി.66 ൽ യഹൂദ നസ്രാണികളുടെ ആദ്യത്തെ മഹാപുരോഹിതനായ യാക്കോബിനെ (യേശുവിന്റെ സഹോദരൻ) യഹൂദന്മാർ വധിച്ചു. ഇതിന്റെ ദൈവകോപമായി യേശു പറഞ്ഞതുപോലെ കല്ലിന്മേൽ കല്ല് ശേഷിക്കാതെ എ.ഡി. 70 ൽ റോമൻ പട്ടാളം യെരുശലേം ദേവാലയം തീയിട്ടു നശിപ്പിച്ചു. എ.ഡി. 132-135 -ൽ യഹൂദന്മാർ യഹൂദ നസ്രാണികൾക്ക് മുടക്ക് കല്പിച്ചു. യെരുശലേമിന്റെ കിഴക്കുള്ള എഡേസ തുടങ്ങിയ പ്രദേശങ്ങളിലേക്ക് യഹൂദ നസ്രാണികൾ പലായനം ചെയ്തു. എഡേസ്സയിൽ യഹൂദ നസ്രാണികൾ അവരുടെ സ്വന്തമായി ദേവാലയങ്ങൾ സ്ഥാപിച്ചു. എ.ഡി. 325 ശേഷം ക്രിസ്തുമതം സ്വീകരിച്ച റോമാക്കാരുടേയും പേർഷ്യയിൽ ഉണ്ടായിരുന്ന ജൂതന്മാരുടേയും നസ്രാണി വ്യക്തിത്വത്തെ ചൊല്ലിയുള്ള തർക്കം ഉണ്ടായിരുന്നു. ക്നാനായ നസ്രാണികൾ എഡേസ്സായിൽ നിന്നും പേർഷ്യയിലേക്കും അവിടെനിന്നും മലങ്കരയിലേക്കും പ്രേഷിത കുടിയേറ്റം നടത്തി. മലങ്കരയിൽ വി.തോമാശ്ലീഹായാൽ നസ്രാണികളായവരെ പുനരുദ്ധരിക്കുന്നതിനുവേണ്ടി എ.ഡി. 345 ൽ വാണിജ്യശ്രേഷ്ഠനായ ക്നായിത്തോമ്മായുടെ നേതൃത്വത്തിൽ ബാഗി, ബെൽക്കൂത്ത് ,ഹദായ്, കുജാലഗ്, കോജാ, മുശ്മുത്ത്, തെഗ്മത്ത് എന്നീ ഏഴ് ഇല്ലങ്ങളിൽ നിന്നും 72 കുടുംബങ്ങളിൽ നിന്നുമായി 400 ൽ പരം യഹൂദ നസ്രാണികളും ഉറഹായിലെ യൗസേഫ് മെത്രാൻ, പുരോഹിതർ, ശെമ്മാശന്മാർ ഉൾപ്പെടെ അന്ത്യോക്യൻ പാത്രിയാർക്കീസ് മോർ ഒസ്താത്തിയോസിന്റെ അനുഗ്രഹത്താൽ കിഴക്കിന്റെ കാതോലിക്കോസ് ആയ ശിമയോനിൽനിന്നും കല്പനയും വേദപുസ്തകവും വാങ്ങി ആരാധനാക്രമങ്ങളും വംശശുദ്ധി നിലനിർത്തുന്നതിന്റെ പ്രാധാന്യവും മറ്റും പറഞ്ഞ് മനസ്സിലാക്കികൊടുത്ത് അനുഗ്രഹിച്ച് യാത്രയാക്കി. മലങ്കരയിലേക്ക് കുടിയേറിപ്പാർത്ത യഹൂദ നസ്രാണികളുടെ പിൻഗാമികളാണ് ക്നാനായക്കാർ.
കൊടുങ്ങല്ലൂരിൽ ക്നായിത്തോമ്മായേയും ജനങ്ങളേയും സ്വീകരിക്കുവാൻ ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ സഹോദരൻ രാമവർമ്മയേയും മന്ത്രി വെട്ടത്തുമന്നനേയും അയച്ചു. മുസിരിസ് പട്ടണത്തിലെ തുറമുഖത്തിൽ കച്ചവടം ചെയ്യുവാനുള്ള അധികാരവും കൊടുങ്ങല്ലൂരിൽ താമസിക്കുന്നതിനുള്ള അനുമതിയും നൽകി. ക്നായിത്തോമ്മാ ശ്രീലങ്കയിൽനിന്നും 17 പരിശയാരെ കൊണ്ടുവന്ന് പട്ടണത്തിൽ താമസിപ്പിച്ചു. ക്നാനായക്കാർ കേരളത്തിലേക്കു വരുമ്പോഴേക്കും പ്രൗഢഗംഭീരമായ സ്വീകരണമാണ് കിട്ടിയത്. റെഡ് കാർപ്പറ്റ് വിരിച്ച്, ആദരിച്ച് അംഗീകരിക്കപ്പെട്ട ഒരു ജനതയുടെ ഭാഗഭാക്കുകളാണ് നമ്മൾ. ഏഴ് ഇല്ലം എഴുപത്തിരണ്ട് കുടുംബങ്ങളിലായി ഇവിടെയെത്തിയ നമ്മുടെ പിതാക്കന്മാരെ രാജകീയ പ്രൗഢിയോടെ എതിരേറ്റ് 72 പദവികൾ നൽകി ആദരിച്ചു ബഹുമാനിച്ച പ്രൗഢഗംഭീരമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.
അബ്രാഹാം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ നയിച്ചു. അബ്രാഹാത്തിനുശേഷം അഹരോൻ, മോശ, എന്നിവരൊക്കെ നയിക്കുമ്പോഴത്തേക്കും എസ്രാ പ്രവാചകനെപ്പോലെയുള്ള പ്രവാചകന്മാർ അതിനുവേണ്ടി ശക്തമായിട്ട് വാദിച്ചു. എസ്രാപ്രവാചകൻ ശേഷം നമ്മുടെ ക്നായിത്തോമ്മായുടെ നേതൃത്വത്തിൽ എ.ഡി. 345ൽ കേരളത്തിലെത്തി. നമ്മൾ രാജരക്തം സിരകളിൽ ഓടുന്നവരായിരുന്നു. “സൺ ഓഫ് കിംഗ്സ്” എന്നാണ് ക്നാനായക്കാരെപ്പറ്റി പറഞ്ഞിരുന്നത്. ക്നാനായക്കാരെ രാജവംശമായിട്ടാണ് പരിഗണിച്ചിരുന്നത്. ക്നാനായക്കാർ കുടിയേറിപ്പാർത്ത സ്ഥലം മഹാദേവർ പട്ടണം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എ.ഡി. 345 മാർച്ച് (കുംഭം 29) ശനിയാഴ്ച കൊടുത്ത ക്നായിത്തൊമ്മൻ ചെപ്പേടിൽ ചേരമാൻ പെരുമാൾ 17 പരിശയുടെ മുകളിൽ ഉള്ള അധികാരം ഉൾപ്പെടെ 72 പദവികൾ ചെപ്പേടായി കൊടുത്തു ക്നാനായ സമൂഹത്തെ ആദരിച്ചു ബഹുമാനിച്ചു. കൊടുങ്ങല്ലൂരിൽ 72 വീടുകളും ഒരു പള്ളിയും ഉൾപ്പെടെ ക്നാനായക്കാർക്കായി മാത്രം മഹാദേവർപട്ടണം കൊടുത്തു. കൊടുങ്ങല്ലൂരിന്റെ തെക്കുഭാഗത്ത് താമസിച്ചിരുന്നതുകൊണ്ട് ക്നാനായക്കാർ തെക്കുംഭാഗർ എന്നും അറിയപ്പെട്ടു. യഹൂദപാരമ്പര്യം അനുസരിച്ച് സ്വവംശവിവാഹം മാത്രമേ നടത്തിപ്പോരുന്നുള്ളൂ. 4-ാം നൂറ്റാണ്ടിൽ ചേരമാൻ പെരുമാൾ ചേരരാജ്യം നാലായി വിഭജിച്ച് അനന്തരവർക്ക് വീതിച്ചുകൊടുത്തു. മഹാദേവർ പട്ടണം കൊച്ചി രാജാവിന്റെ അധീനതയിൽവന്നു. 9-ാം നൂറ്റാണ്ടിൽ സാമൂതിരി മഹാദേവർ പട്ടണത്തെ കീഴടക്കിയതോടുകൂടി ക്നാനായക്കാരുടെ കച്ചവടത്തെ ഇതുബാധിച്ചു. കൊച്ചി രാജാവ് ഉദയംപേരൂരിൽ ക്നാനായക്കാർക്ക് ആസ്ഥാനം കൊടുത്തു. അവിടെ പള്ളിയും സ്ഥാപിച്ചു. കൊച്ചി രാജാവ് ഉദയംപേരൂരിൽ ക്നാനായക്കാർക്ക് ആസ്ഥാനം കൊടുത്തു. അവിടെ പള്ളിയും സ്ഥാപിച്ചു. 16-ാം നൂറ്റാണ്ടു മധ്യേ സാമൂതിരിയുടെ ആക്രമണത്തിൽ കൊടുങ്ങല്ലൂർ കത്തിയപ്പോൾ ക്നാനായക്കാർ കൊച്ചി രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളായ കോട്ടയം, കല്ലിശ്ശേരി,കടുത്തുരുത്തി, തൊടുപുഴ പള്ളികളിലെ വികാരിയായ ക്നാനായ പുരോഹിതൻ ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ നേതൃത്വത്തിൽ അന്ത്യോഖ്യായിലെ അഹത്തുള്ള ബാവായുടെ അധികാരപത്രത്തോടുകൂടി മതപരിവർത്തനത്തിന് എതിരായി 1653-ൽ 25000 ത്തിലധികം സുറിയാനി നസ്രാണികൾ മട്ടാഞ്ചേരിയിൽ കുരിശിൽ ആലത്ത് കെട്ടി പോർച്ചുഗീസുകാരുടെ സുറിയാനി സഭാ സത്യവിശ്വാസത്തിനും പാരമ്പര്യത്തിനും എതിരായിട്ടുള്ള നടപടികൾക്കെതിരെ കൂനൻ കുരിശു സത്യം നടത്തി. കൂനൻ കുരിശു സത്യത്തെതുടർന്ന് ക്നാനായക്കാർ രണ്ടു വിഭാഗമായി. ക്നാനായ കത്തോലിക്കാ എന്നും ക്നാനായ സുറിയാനിക്കാർ എന്നും തിരിഞ്ഞു. എങ്കിലും രണ്ടു വിഭാഗക്കാരും പരസ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെടുകയും വംശശുദ്ധി ഒരു പോലെ നിലനിർത്തിപ്പോരുകയും ചെയ്യുന്നു. പിന്നീട് ക്നാനായ സുറിയാനിക്കാർ റാന്നി, നീലംപേരൂർ, രാമമംഗലം, തുരുത്തിക്കാട്, വാകത്താനം, ചിങ്ങവനം, തുടങ്ങിയ സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിച്ചു. 1882 ജനുവരി 31 ന് (മകരം8 )വെളിയനാട് മാർ സ്തേഫാനോസ് പള്ളിയിൽ ആദ്യമായി മലങ്കര സിറിയൻ ക്നാനായ കമ്മിറ്റിക്ക് രൂപം കൊടുത്തു. ആദ്യത്തെ സമുദായ സെക്രട്ടറിയായി ഇടവഴിയിക്കൽ ശ്രീ.ഇ.എം.ഫിലിപ്പ് (നസ്രാണി സിംഹം) സ്ഥാനമേറ്റു. വംശമഹിമയുടെ അനശ്വര പ്രയാണം അബ്രഹാമിന് ദൈവം നൽകിയ വാഗ്ദത്തത്തിൽ നിന്ന് തുടങ്ങിയതാണ് ഈ വംശാവലിയുടെ ചരിത്രം.
നൂറ്റാണ്ടുകൾ നീണ്ട പലായനങ്ങളും, നേരിട്ട ബുദ്ധിമുട്ടുകളും, അതിജീവിച്ച പ്രതിസന്ധികളും ഈ ജനതയെ തകർക്കുന്നതിന് പകരം കൂടുതൽ കരുത്തരാക്കുകയാണ് ചെയ്തത്. ലേവി ഗോത്രത്തിന്റെ ആത്മീയതയും വംശീയ തീക്ഷ്ണതയും കൈവിടാതെ തലമുറകളിലേക്ക് പകർന്നു നൽകിയ പൂർവ്വികരുടെ നിശ്ചയ ദാർഢ്യമാണ് ക്നാനായ സമുദായത്തിന്റെ അടിത്തറ. ഈ ചരിത്രപഠനത്തിലൂടെ നാം കണ്ടെത്തിയ പ്രധാന സത്യങ്ങൾ ഇവയാണ്. യാക്കോബിന്റെ പുത്രനായ ലേവിയിൽ നിന്ന് തുടങ്ങിയ ആ വിശുദ്ധ രക്തബന്ധം, അന്യവംശങ്ങളുമായി കലരാതെ ഇന്നും കാത്തു സൂക്ഷിക്കുന്നത് കേവലം ഒരു ആചാരമല്ല. മറിച്ച് ദൈവികമായ ഒരു നിയോഗമാണ്. ജറുശലേം ദേവാലയത്തിന്റെ തണലിൽ വളർന്ന യഹൂദ- നസ്രാണി പാരമ്പര്യം ക്നാനായക്കാരുടെ സ്വത്വത്തിന്റെ ഭാഗമാണ്. കന്യകമറിയത്തിനും യേശുക്രിസ്തുവിനുമുണ്ടായിരുന്ന അതേ ലേവ്യ രക്തബന്ധം ഈ സമുദായത്തിന് ബൈബിൾ പരമായ ഒരു ആത്മീയ മഹിമ നൽകുന്നു. അന്ത്യോഖ്യായിലും എഡേസ്സയിലൂം സ്വന്തം വംശത്തിൽപ്പെട്ട നേതൃത്വത്തിന്റെ അഭാവം നേരിട്ടപ്പോഴും, അധികാരത്തേക്കാൾ ഉപരിയായി വംശീയമായ തനിമയ്ക്ക് പ്രാധാന്യം നൽകിയതിനാലാണ് ക്നായി തോമായുടെ നേതൃത്വത്തിലുള്ള കുടിയേറ്റം സാധ്യമായത്. പുരാതന പാട്ടുകളിലൂടെയും പാരമ്പര്യങ്ങളിലൂടെയും കൈമാറപ്പെട്ട ആചാരങ്ങൾ, ലിഖിതമായ ചരിത്രത്തേക്കാൾ ആഴത്തിൽ ഈ ജനതയുടെ ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്നു. ക്നാനായ ചരിത്രം എന്നത് കേവലം ഒരു കുടിയേറ്റത്തിന്റെ കഥയല്ല; അത് ദൈവത്താൽ വേർതിരിക്കപ്പെട്ട ഒരു ജനത തങ്ങളുടെ തനിമ നിലനിർത്താൻ നടത്തിയ ഇതിഹാസതുല്യമായ പോരാട്ടമാണ്. "നീ എന്റെ അസ്ഥിയും മാംസവുമാകുന്നു" എന്ന പഴയനിയമവചനംപോലെ, ഒരേ രക്തത്തിൽ ജനിച്ചവർ ഒരേ വംശമായി ഒന്നിച്ചു നിൽക്കുന്നു. ഭാവി തലമുറകളിലേക്ക് ഈ പാരമ്പര്യം കൈമാറേണ്ടത് ഓരോ ക്നാനായക്കാരന്റെയും കടമയാണ്. ലോകമെമ്പാടും ചിതറിപ്പാർക്കുമ്പോഴും, ജെറുശലേമിലെ ആ വിശുദ്ധ മണ്ണിൽ നിന്ന് തുടങ്ങിയ ആ ലേവ്യ തീക്ഷ്ണത അണയാതെ സൂക്ഷിക്കാം. "നാം ഒരു ജനത, ഒരു രക്തം, ഒരു വംശം." “ഇതൊന്നും ലോകത്തിലെ ഒരു ശക്തിക്കും തടയുവാൻ കഴിയില്ല. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവുവരെയും ഈ വംശം നിലനിൽക്കും; അത് ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഞാൻ ഒരു ശേഷിപ്പിനെ അവശേഷിപ്പിക്കും' എന്ന്. യെശയ്യാവ് (Isaiah) 10:20-22. “അന്നാളിൽ ഇസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിൽ തപ്പിയവരും ഇനി തങ്ങളെ അടിച്ചവനെ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ സത്യത്തോടെ ആശ്രയിക്കും. ഒരു ശേഷിപ്പ്, യാക്കോബിന്റെ ഒരു ശേഷിപ്പ് തന്നെ, വീരനായ ദൈവത്തിങ്കലേക്ക് മടങ്ങിവരും."റോമർ (Romans)11:5, അതുപോലെ ഇക്കാലത്തിലും കൃപാതിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പ് ഉണ്ട്. ഇത് ക്നാനായക്കാരെ മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇത് ബൈബിൾ പ്രകാരമുള്ള ചരിത്ര സത്യങ്ങളാണ്.
റ്റി.ഒ ഏബ്രഹാം തോട്ടത്തിൽ
സമുദായ സെക്രട്ടറി
ക്നാനായ
മെറിറ്റ് അവാർഡ് - 2026
മലങ്കര സുറിയാനി ക്നാനായ സമുദായത്തിന്റെ 2026 - ലെ ക്നാനായ മെറിറ്റ് അവാർഡ്ദാനച്ചടങ്ങ് 2026 ഡിസംബർ 6 ഞായറാഴ്ച വൈകുന്നേരം 2.00 മണിക്ക് ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ വെച്ച് നടക്കുകയാണ്.
വിദേശത്തും സ്വദേശത്തുമുള്ള ക്നാനായ സമുദായത്തിലെ മികച്ച പ്രതിഭകളെ ആദരിക്കുന്നതിനായി താഴെ പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
*(Eligibility Criteria)*
SSLC/Plus Two: Distinction and above
Degree / Post Graduation: 1st Class and above
Professional Courses: Degree Holders
കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവർ & വിവിധ പുരസ്കാര ജേതാക്കൾ.
കൺവീനേഴ്സ്
ലിനു ചെറിയാൻ വരാത്ര - +91 9446510257
സജി ടി. ചാക്കോ താന്നിക്കൽ- +91 9447400723
അറിയിപ്പ്
സമുദായ മെത്രാപ്പോലീത്താ അഭി. കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനിയെ എന്തെങ്കിലും ആവശ്യത്തിന് ഫോണിൽ വിളിക്കുന്നവർ ദയവായി ഈ നമ്പറിൽ വിളിക്കുക
Ph : 9496071311
ക്വട്ടേഷൻ നോട്ടീസ്
ക്നാനായ സമുദായം വക നെല്ലിക്കൽ തോട്ടത്തിലെ റബ്ബർ മരങ്ങൾ ഒരു വർഷത്തേക്ക് ടാപ്പ് ചെയ്ത് റബ്ബർ കറ ശേഖരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു.
sd/
ട്രസ്റ്റി
ക്നാനായ സമുദായം