Knanaya Deepam

loading

ഞാൻ, എന്റെ, എനിക്ക്

ചിലർ ഒറ്റ നോട്ടത്തിൽ വളരെ സൗമ്യവും മൃദുവായി സംസാരിക്കുന്നവരും ആയി നമുക്ക് തോന്നിടേക്കാം . എന്നാൽ ഇവരുടെ സംഭാഷണം ശ്രദ്ധിച്ചാൽ പലപ്പോഴും ഞാൻ, എന്റെ, എനിക്ക് എന്നീ വാക്കുകൾ അവരുടെ സഭാഷണത്തിന്റെ ഇടയിൽ നിരന്തരം കടന്നുവരുന്നതായി കാണാൻ കഴിയും . ഇത് അവരുടെ ഹൃദയത്തിന്റെ അന്തർഭാഗം ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതയുടെ, অহങ്കാരത്തിന്റെയും പ്രതിഫലനമാകുന്നു . ഇക്കൂട്ടർക്ക് തങ്ങൾ പറയുന്നതിനു ഒരു ശരിയോ, തങ്ങൾ വിധിക്കുന്നതിനു ഒരു തെറ്റോ കാണാൻ കഴിയുകയില്ല . തങ്ങളെക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ കാണാനോ, അംഗീകരിക്കാനോ, തങ്ങൾക്ക് ലഭിച്ചിട്ടുള്ള തങ്ങൾ ദൈവത്തിൽ നിന്നും ലഭിച്ചതാണെന്ന് ഓർത്തു ദൈവത്തിന് മഹത്വം കൊടുക്കാനോ ഇവർ വിമുഖത ഉള്ളവർ ആയിരിക്കും .

ജ്ഞാനിയായ ശലോമോൻ അതിനുള്ള ഒരു ഉത്തമ ഉദാഹരണമാകുന്നു . സദപ്രസംഗിയുടെ പുസ്തകം രണ്ടാം അദ്ധ്യായത്തിൽ ഞാൻ, എന്റെ, എനിക്ക് എന്നീ പദങ്ങൾ അൻപതിൽ അധികം പ്രാവശ്യം കാണുവാൻ കഴിയും . സദ. 9-10 വാക്യത്തിൽ തനിക്ക് മുമ്പ് ഉണ്ടായിരുന്നവരേക്കാൾ അധികം മഹാനായിരിക്കുകയും, അഭിവൃദ്ധി പ്രാപിക്കുകയും, ഞാനാനം സമ്പാദിക്കുകയും ചെയ്തു എന്നു സ്വയം പ്രഖ്യാപിക്കുന്ന ശലോമോൻ, സർവ്വക്തനായ ദൈവത്തിൽനിന്നും പ്രാപിച്ച ഈ കഴിവുകൾകൊണ്ട് ദൈവമഹത്വത്തിനായി എന്തെങ്കിലും പ്രവർത്തിക്കുവാൻ പിൽക്കാലത്തു കഴിഞ്ഞി എന്ന് നാം അറിയാം . നമ്മുടെ ചുറ്റുപാടുകളും കണ്ണോടിച്ചാൽ നമുക്കും ശലോമോനേപോലുള്ളവരെ കാണുവാൻ കഴിയും . തങ്ങൾക്ക് ലഭിച്ചിട്ടുള്ളതായ കൃപവരങ്ങളോ, ആത്മീക ഭൗതിക മേകളോ അവരുടെ സ്വാന്തഃകുടുംബത്തിന്റെ ഉയർച്ചയ്ക്കോ, താല്പര്യത്തിനോ വേണ്ടിയല്ലാതെ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയോ, തന്റെ സമൃഷ്ടങ്ങൾക്കുവേണ്ടിയോ അവർ ഉപയോഗിക്കുകയില്ല . ഇവിടെ ശലോമോൻ തന്റെ എല്ലാ ജഡിക ആഗ്രഹങ്ങളെയും നിറവേറ്റുകയും, തന്റെ ഹൃദയത്തിന്റെ എല്ലാ സന്തോഷങ്ങളെയും, തന്റെ കണ്ണ് ആഗ്രഹിച്ചതിനെയെല്ലാം തന്റെ ജഡത്തിന്റെ തൃപ്തിക്കും, സന്തോഷത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്നതായി നാം കാണുന്നു . ദൈവം കൊടുത്ത ജ്ഞാനവും, ധനവും, സമ്പത്തും എല്ലാം തന്റെ സ്വന്തം സുഖോപയോഗങ്ങൾക്ക് ഉപയോഗിക്കുവാൻ മനസ്സ് വച്ചപ്പോൾ, ഏൽപ്പിച്ചിരുന്ന രാജ്യാത്മ തലകൾ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു . കണ്ണീര് നിയന്ത്രണം ഇല്ലാത്ത ആഗ്രഹങ്ങളും, ഹൃദയത്തിന്റെ സന്തോഷങ്ങളും പൂർത്തീകരിച്ചപ്പോൾ അവ വൃഥാപ്രയത്നം (സദ. 2:10-11) എന്ന് കണ്ടു. തനിക്ക് നിവർത്തിപ്പാൻ കഴിഞ്ഞി യാതൊന്നും ശലോമോൻ ആഗ്രഹിച്ചവരിൽ ഉണ്ടായിരുന്നില്ല എന്നിട്ടും ഇതൊന്നും അവനെ തൃപ്തിയാക്കിയില്ല . അവയെല്ലാം അവനെ ശൂന്യവും എല്ലാം മായയെന്നെന്നു തോന്നലുള്ളവനുമായി അവശേഷിപ്പിച്ചു . ദൈവത്തെ അറിയുന്നില്ല, സ്വന്തം ആഗ്രഹങ്ങളിൽ പൂർണ്ണമായി തൃപ്തനായതിനു ശേഷവും, അകന്നു പോകുന്ന മനുഷ്യന്റെ അനുഭവം എല്ലായ്പോഴും (2 പത്രോ. 22:2022) ഇങ്ങനെയായിരിക്കും .

ഇപ്രകാരം ഞാൻ എന്റെ, എനിക്ക് എന്നുള്ള വാക്കുകൾ നിരന്തരം ഉപയോഗിക്കുകയും, സ്വന്തം സന്തോഷത്തിനും തൃപ്തിക്കും മറ്റുള്ളവരെയും മന്ത്പകയും കൊടുക്കുകയും ചെയ്യുമ്പോൾ അവർ ചെന്നെടപ്പൊതുവടകുന്ന അദ്ധ്യപതനത്തിന്റെ ഉദാഹരണമായി ശലോമോന്റെ അനുഭവം കാണണം . ശലോമോൻ തന്റെ ജീവിതത്തെ പ്രയത്നത്തെയ്യം വെറുക്കുകയും, അതെല്ലാം മായയാകുന്നു എന്നു പരിതപിക്കുവാനും ചെയ്യുന്നു . തന്റെ എല്ലാ പ്രയത്നവും തനിക്കു ശേഷം വരുന്ന മനുഷ്യന് വെച്ചേക്കേണ്ടി വരുന്നതിനാലും, അവൻ ജ്ഞാനികൾ ആയിരിക്കുമോ, ദോഷോഭാരമായിരിക്കുമോ എന്ന് അറിയാത്തതിനാൽമാകുന്നു തന്റെ പ്രയത്നത്തെ വെറുക്കുന്നതായി കാണുന്നത് (സദ.18:19) . ഇവിടെ ശലോമോനെ സംബന്ധിച്ച് താൻ മാത്രം ജ്ഞാനിയും, ഇതെല്ലാം അനുഭവിക്കുവാൻ യോഗ്യനും, എന്നാൽ തന്നി ശേഷം വരുന്നവർ ആരും അതിനു യോഗ്യരുമെന്നുo ഉള്ള ചിന്തയാകുന്നു ഭരിക്കുന്നത് . തനിക്കു ജ്ഞാനവും, മാനവും, ധനവും തന്ന ദൈവത്തെ ഉയർത്താതെ താൻ തന്നോട് തന്നെ പറയുകയാണ് "വരുക ഞാൻ എന്നെ സന്തോഷം കൊണ്ട് പരീക്ഷിച്ച്, സുഖം അനുഭവിച്ചൊളൂക" എന്ന് . അങ്ങനെ ദൈവത്തിന് തന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുക്കുവാൻ കഴിയാതെ പോയതുകൊണ്ടും, തന്റെ മാത്രം സന്തോഷവും, സുഖവും ആഗ്രഹിച്ച് ജീവിച്ചതുകൊണ്ടും, തന്റെ ഭാര്യമാരുടെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടു അവൻ വിഗ്രഹാരാധനയായി അദ്ധ്യപതിച്ചു .

നമ്മുടെ ജീവിത യാത്രയിൽ ദൈവം തരുന്ന അനുഗ്രഹങ്ങളുടെയും മഹത്വങ്ങളുടെയും ഒന്നുണ്ണത്തിൽ 'ഞാൻ, എന്റെ, എനിക്ക്' എന്നീ വാക്കുകൾക്കു പകരം 'ദൈവം' എന്ന സംജ്ഞ ഉപയോഗിക്കുവാൻ നാം ശ്രദ്ധിക്കണം . ദൈവീക കൃപകളും ദാനങ്ങളും, സ്വയസന്തോഷപൂർത്തീകരണത്തിനായി മാത്രമല്ലാതെ തന്റെ സഹോദരന്റെ സന്തോഷത്തിനും കൂടി ആകണം . അപ്പോൾ നമ്മുടെ വാക്കുകൾ നമ്മുടെ സംസാരങ്ങൾ ദൈവത്തിന് മഹത്വം കരേറ്റുന്നതിനായി മാറും . നാം അറിയാതെ തന്നെ മറ്റുള്ളവരിൽ നമ്മുടെ മഹത്വം വർദ്ധിപ്പിക്കുകയും ചെയ്യും .