Knanaya Deepam

loading

ദൈവത്തിന്റെ കരുണയുടെ കരങ്ങൾനഴ്സിംഗ് ശുശ്രൂഷ എന്ന ദിവ്യദൗത്യം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനീർ ഒപ്പുന്നവരാണ് നഴ്സുമാരും ആരോഗ്യപ്രവർത്തകരും . രോഗവും വേദനയും നിറഞ്ഞ നിമിഷങ്ങളിൽ ഒരു ആശ്വാസ കിരണമായി അവർ കടന്നുവരുമ്പോൾ അവിടെ പ്രകടമാക്കുന്നത് ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയുമാണ് . ശാസ്ത്രവും വൈദ്യശാസ്ത്രവും മനുഷ്യനെ ചികിത്സിക്കുമ്പോൾ പൂർണ്ണമായ രോഗശാന്തി നൽകുന്നത് സർവ്വക്തനായ ദൈവമാണ് . ഡോക്ടർമാരുടെയും നഴ്സുമാരുടെയും കഠിനാധ്വാനത്തിന്റെയും സ്നേഹസൂന്യമായ പരിചരണത്തിലൂടെയും പ്രവർത്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം കരങ്ങളാണ് .

സൗഖ്യദായകനായ ദൈവത്തിന്റെ പ്രതിപുരുഷന്മാർ വിശുദ്ധ ഗ്രന്ഥത്തിൽ ദൈവം സ്വയം വെളിപ്പെടുത്തുന്നത് സൗഖ്യദായകനായാണ് .

“ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു .” (പുറപ്പാട് 15:26) . “ഞാൻ നിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുകയും നിന്റെ മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യും ” (യിരെമ്യാവ് 30:17) .

നഴ്സുമാർ ചെയ്യുന്നത് വെറുമൊരു തൊഴിലല്ല, മറിച്ച് ദൈവത്തിന്റെ ആ സൗഖ്യദായകമായ സ്പർശം രോഗികളിലേക്ക് എത്തിക്കുന്ന വിശുദ്ധമായൊരു ദൈവവിളിയാണ് (Divine Vocation) . തങ്ങളുടെ സ്വന്തം സ്വത്തുപകരണങ്ങളും കുടുംബത്തോടുമുള്ള സമയവും മാറ്റിവെച്ച് പ്രതികൂല സാഹചര്യങ്ങൾ പോലും വകവെയ്ക്കാതെ രോഗികളുടെ മധ്യത്തിലും നഴ്സുമാർ കാട്ടുന്ന സേവനമനോഭാവം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ജീവിക്കുന്ന തെളിവാണ് .

സുവിശേഷത്തിലെ രോഗീപരിചരണവും ക്രിസ്തുവിന്റെ ആഹ്വാനവും യേശുക്രിസ്തു തന്റെ പരസ്യ ജീവിതത്തിലൂടെ കാണിക്കുന്നത് ശുശ്രൂഷയുടെയും കരുണയുടെയും വലിയ മാതൃകയാണ് . രോഗികളെ സൗഖ്യപ്പെടുത്തുകയും മനഃക്ലേശമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്ത യേശു, നമ്മോടും അപ്രകാരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു .

വിശുദ്ധമത്തായിയുടെ സുവിശേഷത്തിൽ കർത്താവ് അരുളിച്ചെയ്യുന്നു . എന്റെ ഏറ്റവും ചെറിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തപ്പോഴെല്ലാം എനിക്കുതന്നെ ചെയ്തു (മത്തായി 25:30) .

ഒരു നഴ്സ് ഒരു രോഗിയുടെ മുറിവ് വെച്ചു കെട്ടുമ്പോഴും, വേദനയിൽ നെട‌ുവിടിപ്പുള്ളവർക്ക് മറുന്ന് നൽകി ആശ്വസിക്കുമ്പോൾ അവർ സാക്ഷാകരിക്കുന്നത് ക്രിസ്തുവിന്റെ വാക്കുകളാണ് . ഓരോ രോഗിയിലും യേശുവിനെ ദർശിക്കാനും ദൈവസ്നേഹത്തോടെ അവരെ പരിചരിക്കാനും കഴിയുന്നിടത്താണ് നഴ്സിംഗ് ശുശ്രൂഷയുടെ മഹത്വം നിലകൊള്ളുന്നത് .

നല്ല സമറിയാക്കാരൻ ഉപമയും നഴ്സിംഗും സുവിശേഷത്തിലെ നല്ല സമറിയാക്കാരന്റെ ഉപമ (ലൂക്കോസ് 10-30-37) നഴ്സിംഗ്, സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ് . വഴിയിൽ മുറിവേറ്റു കിടന്ന അപരിചിതനായ മനുഷ്യനെ കണ്ട് അലിവുതോന്നി അവന്റെ മുറിവുകളിൽ എണ്ണയും വീഞ്ഞു മൊഴിച്ച് വെച്ചകെട്ടി പരിചരിച്ച സമറിയാക്കാരനെപ്പോലെയാണ് ഓരോ നഴ്സും . ജാതിമതഭേദമന്യേ, ഏത് അടിയന്തിര സാഹചര്യങ്ങളിലും ഓരോ മനുഷ്യജീവനും വിലകല്പിച്ചു നൽകുന്ന ഈ പരിചരണം ദൈവീക സ്നേഹത്തിന്റെ പ്രതിഫലനമാണ് .

ദൈവകൃപയാൽ പ്രവർത്തിക്കുന്ന ശുശ്രൂഷാകരങ്ങൾ ചികിത്സിക്കുന്നത് മനുഷ്യനാണ് . എന്നാൽ സൗഖ്യമാക്കുന്നത് ദൈവമാണ് . ഡോക്ടറുടെയും നഴ്സിന്റെയും കൈകളുടെ നെയ്പുവും ദൈവത്തിന്റെ ദാനമാണ് . വിശുദ്ധ പത്രോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു .

“ഒരുവൻ ശുശ്രൂഷിക്കുന്നുവെങ്കിൽ ദൈവം നൽകുന്ന ശക്തിക്കനുസരിച്ച് ശുശ്രൂഷിക്കട്ടെ .” (1 പത്രോസ് 4:11) .

തങ്ങളുടെ കഴിവിനെയും അറിവിനെയും മാത്രം ആശ്രയിക്കാതെ ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് ശുശ്രൂഷ ചെയ്യുമ്പോൾ അസാധയമായ പല കാര്യങ്ങളും രോഗികളിൽ സംഭവിക്കുന്നത് നാം കാണാറുണ്ട് . പ്രാർത്ഥനയോടും പുണരിയോടും ചെയ്യുന്ന ചെറിയൊരു ശുശ്രൂഷ പോലും രോഗിക്ക് വലിയ പ്രത്യാശയും ജീവിക്കാനുള്ള പ്രചോദനവും നൽകുന്നു .