Knanaya Deepam

loading

നിന്റെ കണ്ണുനീരിന് ഒരു കാവൽക്കാരനുണ്ട്

ജീവിതം ഒരു ചെറിയ പുഴപോലെ ശാന്തമായി മുന്നോട്ടോടുകു നീങ്ങിക്കൊണ്ടിരിക്കുന്നെനില്ല . മറിച്ച്, ചിലപ്പോൾ അത് ഒരു കടൽപോലെ പ്രക്ഷുബ്ധമാകുന്നു . തിരമാലകൾ ആഞ്ഞടിക്കുന്നതുപോലെയുള്ള പ്രശ്നങ്ങൾ ചിലപ്പോൾ നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റുകളയുന്നു . എന്നാൽ ദൈവകൃപയാൽ ഇന്ന് നാം കൊടുകാറ്റുകളെല്ലാം അതിജീവിച്ച് ജീവിതവുമായി മുന്നോട്ടുപോകുമ്പോൾ, ആരും കേൾക്കാതെ നാം അടക്കിയിടിച്ച തേങ്ങലുകളും, നിശബ്ദമായി പൊഴിച്ച കണ്ണുനീർത്തുള്ളികളും മാത്രം നമ്മുടെ ഉള്ളിൽ ബാക്കിയേക്കാം . പക്ഷേ, ബൈബിൾ നമുക്ക് വളരെ ആശ്വാസകരമായ ഒരു സന്ദേശം നൽകുന്നുണ്ട് . എന്റെ അലച്ചിൽ നീ എണ്ണിയിരിക്കുന്നു . എന്റെ കണ്ണനീർ നീ നിന്റെ തുരുത്തിയിൽ വെച്ചിരിക്കുന്നു . അവ നിന്റെ പുസ്തകത്തിൽ ഇല്ലയോ?.. (സങ്കീ. 56:8) . അതിന്റെ അർത്ഥമെന്താണ്? നാം ആരോടും പറയാതെ കഴിഞ്ഞ ഓരോ നിമിഷവും ദൈവം കണ്ടിട്ടുണ്ട് . ആരും കേൾക്കാതെ നമ്മുടെ ഹൃദയം തകർന്നപ്പോൾ ദൈവം കേട്ടിട്ടുണ്ട് . ആരും ശ്രദ്ധിക്കാതെ കണ്ണിൽ നിന്ന് വീണ ഓരോ കണ്ണുനീർത്തുള്ളിയും ദൈവത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട് . നമ്മുടെ കണ്ണുനീർ ഒരിക്കലും പാഴാകുന്നില്ല . നമ്മൾ മറന്നുപോയ വേദനകൾ പോലും മറക്കുന്നില്ല . നാം ഒടുക്കിയേരുന്ന രാത്രികളും, ആരോടും പറയാൻ കഴിയാതെ ഹൃദയത്തിൽ സൂക്ഷിച്ച വേദനകളും, ചിരിച്ചുകൊണ്ട് മറച്ചു വെച്ച മുറിവുകളും എല്ലാ ദൈവത്തിനറിയാം . അതുകൊണ്ട് സങ്കീർത്തനക്കാരൻ പറയുന്നു . “എന്റെ കണ്ണുനീർ നീ നിന്റെ തുരുത്തിയിൽ വെച്ചിരിക്കുന്നു.” എത്ര മനോഹരമായ ആശ്വാസമാണത്! .

നമ്മുടെ കണ്ണുനീർ ദൈവത്തിന് വിലപ്പെട്ടതാണ് . നമുക്ക് മറുപടി ലഭിക്കാത്തതുപോലെ തോന്നിയ പ്രാർത്ഥനകൾക്കും ദൈവത്തിന്റെ മുമ്പിൽ ഒരു ഓർമ്മയുണ്ട് . ഒരുപക്ഷേ, “ഞാൻ ഇത്രയും കരഞ്ഞിട്ടും എന്നോട് മാറിയില്ലേ?” എന്ന് നാം ചിന്തിച്ചിട്ടുണ്ടാകാം . എന്നാൽ ദൈവം പറയുന്നു: “നിന്റെ കണ്ണുനീർ ഞാൻ കണ്ടിട്ടുണ്ട് . നിന്റെ വേദന ഞാൻ അറിഞ്ഞിട്ടുണ്ട് . നീ ആരോടും പറയാതെ സഹിച്ചതെല്ലാം എനിക്ക് അറിയാം . ഇന്ന് നാം അതിജീവിച്ച ഓരോ കൊടുകാറ്റും പിന്നിൽ ദൈവകൃപയുണ്ട് . ഒരിക്കൽ നമ്മെ തകർക്കുകളുമെന്നു തോന്നിയ പ്രശ്നങ്ങൾ ഇന്ന് നമ്മുടെ പിന്നിലാണ് . ഒരിക്കൽ അവസാനമെന്ന് തോന്നിയ രാത്രികൾ ഇന്ന് ഒരു ഓർമ്മ മാത്രമാണ് . അതുകൊണ്ട്, നീ പൊഴിച്ച കണ്ണുനീർ വെറുതെയായിരുന്നില്ല . ദൈവം അതിനെ മന്നിച്ചിട്ടില്ല . നിന്റെ കണ്ണുനീറിന് പകരം അവൻ സന്തോഷം നൽകും . നിന്റെ അപമാനത്തിന് പകരം ബഹുമാനം നൽകും . നിന്റെ നഷ്ടത്തിന് പകരം പുനസ്ഥാപനം നൽകും . നിന്റെ ദുഃഖത്തിന് പകരം ആനന്ദം നൽകും . കാരണം, നമ്മൾ എണ്ണാത്ത കണ്ണുനീർത്തുള്ളികൾ പോലും ദൈവം എണ്ണിയിരിക്കുന്നു . ഇന്ന് നിന്റെ കണ്ണുകൾ വറഞ്ഞിരിക്കാം . പക്ഷേ നിന്റെ ഭൂതകാലത്തിലെ കണ്ണുനീർ ദൈവത്തിന്റെ മുമ്പിൽ മാറിയിട്ടില്ല .

നിന്റെ വേദനയ്ക്ക് ഒരു സാക്ഷിയുണ്ട് . നിന്റെ കണ്ണുനീരിന് ഒരു കാവൽക്കാരനുണ്ട് . നിന്റെ പ്രാർത്ഥനയ്ക്ക് ഒരു ദൈവമുണ്ട് . അതുകൊണ്ട് പ്രത്യാശ കൈവിടൂ .

നിന്റെ ഇന്നത്തെ കണ്ണുനീർ നിന്റെ ജീവിതത്തിന്റെ അവസാന അദ്ധ്യായമല്ല . ദൈവം എഴുതാതിരിക്കുന്ന അടുത്ത അദ്ധ്യായത്തിൽ അതിന് ഒരു അർത്ഥമുണ്ടകും .

“നീ എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ വെച്ചിരിക്കുന്നു.” (സങ്കീ 56:8) .

യോഹ. 11:35 “യേശു നിൽക്കുന്നുവെന്ന് നമ്മെ കാണിച്ചുതരുന്നു .

ലാസർ, മറിയയുടെയും മാർത്തയുടെയും സഹോദരനായിരുന്ന . അവർ യേശുവിനെ വളരെ സ്നേഹിച്ചിരുന്നു . എന്നാൽ ഒരു ദിവസം ലാസർ ഗുരുതരമായി രോഗബാധിതനായി . മറിയയും മാർത്തയും യേശുവിനെ അറിയിച്ചെങ്കിലും, യേശു എത്തിയപ്പോഴോ ലാസർ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു . ലാസർ മരിച്ചപ്പോൾ അവന്റെ കുടുംബവും സുഹൃത്തുക്കളും വലിയ ദുഃഖത്തിലായിരുന്നു . വീട്ടിൽ ആശ്വാസവാക്കുകേൾക്കാൻ കണ്ണീരായിരുന്ന . യേശു എത്തിയതായി മറിയ അറിഞ്ഞപ്പോൾ അവൾ ഉടൻ അവന്റെ അടുക്കൽ ചെന്നു . അവൾ യേശുവിന്റെ കാൽക്കൽ വീണ് കൊണ്ട് പറഞ്ഞു .

“കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കില്ലായിരുന്നു.” അവളുടെ വാക്കുകളിൽ വിശ്വാസവും അതോടൊപ്പം വലിയ വേദനയും ഉണ്ടായിരുന്നു . മറിയ കരയുന്നത് യേശു കണ്ടു . അവളോടൊപ്പം വന്നുരുന്ന യെഹൂദന്മാരും കരയുന്നത് യേശു കണ്ടു . അപ്പോൾ യേശുവിന്റെ ഹൃദയവും വേദനിച്ചു . ബൈബിൾ പറയുന്നു “യേശു കണ്ണുനീർ വാർത്തു.” എന്നാൽ അതിനുള്ളിൽ എത്ര വലിയ സ്നേഹമാണ് .

ലാസറിനെ ഉയിർപ്പിക്കാൻ കഴിയുമെന്ന് യേശുവിന് അറിയാമായിരുന്നു . കുറച്ച് സമയത്തിനകം ആ കല്ലറയ്ക്കുള്ളിൽ നിന്ന് ലാസർ പുറത്തു വരുമെന്ന് അവൻ അറിയാമായിരുന്നു . എങ്കിലും, മറ്റുള്ളവർ കരയുന്നത് കണ്ടപ്പോൾ യേശു അവരുടെ വേദനയെ അവഗണിച്ചില്ല .

അവൻ അവരോടൊപ്പം കരഞ്ഞു . അവരുടെ വേദന മനസ്സിലായി . അവരുടെ കണ്ണുനീർ അവൻ വിലപ്പെട്ടതായിരുന്നു .

പിന്നീട് യേശു ലാസറിന്റെ കല്ലറയ്ക്കരികിലെത്തി . കല്ല് മാറ്റാൻ ആവശ്യപ്പെട്ടു . തുടർന്ന് അവൻ പിതാവിനോട് പ്രാർത്ഥിച്ചു . ശേഷം യേശു ഉച്ചത്തിൽ വിളിച്ചു: “ലാസരേ, പുറത്തു വരിക!” മരിച്ചിരുന്ന ലാസർ പുറത്തുവന്നു . അങ്ങനെ കണ്ണുനീർ നിറഞ്ഞ ആ സ്ഥലം ആനന്ദത്തിന്റെ സ്ഥലമായി മാറി .

നീ ആരും കാണാതെ കരഞ്ഞ കണ്ണുനീർ പോലും ദൈവം കണ്ടിട്ടുണ്ട് . നീ വാക്കുകളാകാതെ സൂക്ഷിച്ച വേദന ദൈവം അറിഞ്ഞിട്ടുണ്ട് . ലാസറിന്റെ കല്ലറയ്ക്കരികിൽ യേശു കണ്ണു നീർ വാർത്തതുപോലെ, നിന്റെ കണ്ണുനീരിനരികിലും അവൻ നിൽക്കുന്നു . അതുകൊണ്ട് നിന്റെ കണ്ണുനീർ നിന്റെ കഥയുടെ അവസാനമല്ല . ഒരുപക്ഷേ, അതേ കണ്ണുനീർ നിറഞ്ഞ സ്ഥലത്താണ് ദൈവം നിന്റെ അടുത്ത സാക്ഷ്യം ഒരുക്കുന്നത് .

സങ്കീ. 126 കണ്ണുനീരോടെ വിതയ്ക്കുന്നവർ സന്തോഷത്തോടെ കൊയ്യും . വിതയ്ക്കേണ്ട വിത്തുമായി കരഞ്ഞുകൊണ്ടു പുറപ്പെടുന്നവൻ കറ്റുകളുമായി സന്തോഷത്തോടെ മടങ്ങി വരും . ജീവിതത്തിൽ ചില കാലങ്ങൾ കണ്ണുനീരിന്റെയും വേദനയുടെയും നിരാശയുടെയും ആയിരിക്കാം . നമ്മുടെ ഹൃദയത്തിലെ വേദനകൾ ആരും മനസ്സിലാക്കാതെ എത്ര പ്രാർത്ഥിച്ചിട്ടും മറുപടി ലഭിക്കാത്തതുപോലെ തോന്നാം . നാം ചെയ്യുന്ന നന്മകൾക്ക് ഫലം ലഭിക്കുന്നില്ലെന്നും നമ്മുടെ കഷ്ടപ്പാടുകൾ വെറുതെയാകുന്നുവെന്നും തോന്നിയിരിക്കാം . എന്നാൽ ഈ വചനം നമ്മെ പഠിപ്പിക്കുന്നത് ഒരു വലിയ സത്യമാണ് . ഇന്ന് കണ്ണുനീരോടെ വിതയ്ക്കുന്ന വിത്തുകൾ സന്തോഷത്തിന്റെ കൊയ്ത്തായി മാറിടേക്കാം .

ഈ വചനത്തിൽ നമുക്ക് പഠിക്കാവുന്ന മൂന്ന് കാര്യങ്ങൾ

  1. കണ്ണുനീർ നമ്മുടെ അവസാനമല്ല . ഇന്ന് നാം കരയുന്നു എന്നതുകൊണ്ട് നാളെയും കരയേണ്ടി വരുമെന്ന് അർത്ഥമില്ല . ഇന്നത്തെ വേദന നമ്മുടെ ജീവിതത്തിന്റെ അവസാന അദ്ധ്യായമല്ല . കണ്ണുനീരിന്റെ രാത്രിക്ക് ശേഷം, സന്തോഷത്തിന്റെ പ്രഭാതം വരാം .

  2. വേദനയിലും വിതയ്ക്കുന്നത് നിർത്തരുത് . പ്രതികൂല സാഹചര്യങ്ങളിലും നന്മ ചെയ്യുക, പ്രാർത്ഥിക്കുക, വിശ്വസ്തരായി നിലകൊള്ളുക, പ്രത്യാശ കൈവിട തിരിക്കുക . വിതയ്ക്കുന്ന സമയത്ത് ഫലം കാണാന കാത്തുകൊണ്ട് വിത്ത് വെറുതെയാകുന്നില്ല .

  3. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക . നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് എല്ലാ കാര്യങ്ങളും നടക്കണമെന്നില്ല എന്നാൽ കാത്തിരിപ്പിന്റെ കാലം അർത്ഥപൂർണ്ണമാണെന്ന് കരുതുക . ഈ വചനം ദുഃഖത്തിനിടയിലും പ്രത്യാശയോടെ മുന്നോട്ടു പോകാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു . ദൈവം നമ്മോടുകൂടെയുണ്ട് . നമുക്ക് പ്രത്യാശയോടെ മുന്നോട്ടു പോകാം .