Knanaya Deepam

loading

നീഖ്യാ വിശ്വാസപ്രമാണം: സഭാവളർച്ചയിലെയും ദൈവശാസ്ത്രത്തിലെയും നിർണ്ണായക നാഴികക്കല്ല്

ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ സത്യങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക വിശ്വാസപ്രമാണമാണ് "നീഖ്യാ വിശ്വാസപ്രമാണം (Nicene Creed)" . നാലാം നൂറ്റാണ്ടിൽ ക്രൈസ്തവ സഭ നേരിട്ട വലിയ ദൈവശാസ്ത്ര തർക്കങ്ങൾക്കും അബദ്ധ ബോധങ്ങൾക്കും പരിഹാരമായാണ് ഇത് രൂപീകരിക്കപ്പെട്ടത് . ലോകമെമ്പാടുമുള്ള പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക, ഓർത്തഡോക്സ് സഭകൾ ഒരുപോലെ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാർവത്രിക വിശ്വാസപ്രമാണമാണിത് .

1. ചരിത്ര പശ്ചാത്തലം

എ.ഡി. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈജിപ്തിലെ അലക്സാൻഡ്രിയയിലുള്ള 'അറിയൂസ്' (Arius) എന്ന വൈദികൻ ഒരു പുതിയ പ്രബോധനം ഉയർത്തിക്കൊണ്ടുവന്നു: "പിതാവായ ദൈവം മാത്രമാണ് अनाദിയായ ദൈവം; പുത്രനായ യേശുക്രിസ്തു ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനാണ്, അതിനാൽ പുത്രന് ആറംഭമുണ്ട്." എന്നായിരുന്നു അറിയൂസിന്റെ വാദം (അറിയൂനിസം) .

ഈ പ്രബോധനം സഭയിൽ വലിയ വിജയവും തർക്കങ്ങളും ഉണ്ടായി. തുടർന്ന്, റോമാ സാമ്രാജ്യത്തിലെ സമാധാനവും സഭയെ ഐക്യവും നിലനിർത്തുന്നതിനായി "കോൺസ്റ്റന്റൈൻ ചക്രവർത്തി (Emperer Constantine)" എ.ഡി. 325-ൽ ഇന്നത്തെ തുർക്കിയിലുള്ള "നീഖ്യാ (Nicaea)" എന്ന സ്ഥലത്ത് സ്ഥാപിച്ചേക്കാവുന്ന ഒരു സാർവത്രിക സൂന്നഹദോസ് (Council) വിളിച്ചു ചേർത്തു .

2. നീഖ്യാ സൂന്നഹദോസും വിശ്വാസ പ്രമാണത്തിന്റെ രൂപീകരണം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 318 ബിഷപ്പുമാർ ഈ സൂന്നഹദോസിൽ പങ്കെടുത്തു . അലക്സാൻഡ്രിയയിലെ അത്താനാസിയോസ് (Athanasius) തുടങ്ങിയ ദൈവശാസ്ത്രജ്ഞർ അറിയൂസിന്റെ വാദങ്ങളെ വേദപുസ്തകാടിസ്ഥാനത്തിൽ ചെറുത്തു തോൽപ്പിച്ചു .

“ഹോമോൌസിയോസ് (Homooosios).” പുത്രനായ യേശുക്രിസ്തു പിതാവായ ദൈവത്തോട് “ഏക സ്വഭാവമുള്ളവൻ/ഏകസത്തയുള്ളവൻ” (Consubstantial/ of the same substance) സൂന്നഹദോസ് പ്രഖ്യാപിച്ചു . ‘ഈ സത്യം വ്യക്തമാക്കിക്കൊണ്ട് എ.ഡി. 325 ൽ ആദ്യ നീഖ്യാ വിശ്വാസ പ്രമാണം തയ്യാറാക്കപ്പെട്ടു .

പിന്നീട് എ.ഡി. 381-ൽ നടന്ന “കോൺസ്റ്റന്റീനോപ്പിൾ സൂന്നഹദോസിൽ” വച്ച് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സത്യങ്ങൾ കൂടി ചേർത്ത് ഈ വിശ്വാസപ്രമാണം പൂർണ്ണ രൂപത്തിലാക്കി . അതിനാൽ ഇതിനെ “നീഖ്യോ-കോൺസ്റ്റന്റീനോപ്പിള്ടൻ വിശ്വാസപ്രമാണം” എന്നും വിളിക്കാറുണ്ട് .

3. നീഖ്യാ വിശ്വാസപ്രമാണത്തിലെ പ്രധാനപാനങ്ങൾ

നീഖ്യാ വിശ്വാസപ്രമാണം ത്രിയേദൈവത്തെക്കുറിച്ചുള്ള (Holy Trinity) കേന്ദ്രീകൃതമായ സത്യങ്ങളാണ് വ്യക്തമാക്കുന്നത് .

  • (a) പിതാവായ ദൈവം “സർവ്വ ശക്തനും ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സൃഷ്ടാവുമായ ഏക ദൈവത്തിൽ വിശ്വസിക്കുന്നു .

  • (b) പുത്രനായ യേശുക്രിസ്തു യേശുക്രിസ്തു ദൈവത്തിന്റെ ഏകജാതനായ പുത്രനാണ് . അവൻ സൃഷ്ടിക്കപ്പെട്ടവനല്ല . പിതാവിൽനിന്ന് ജനിച്ചവനാണ്; ദൈവത്തിൽ നിന്നുള്ള ദൈവവും, പ്രകാശത്തിൽ നിന്നുള്ള പ്രകാശവുമാണ് . മനുഷ്യരുടെ രക്ഷയ്ക്കായി അവൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി, പരിശുദ്ധാത്മാവിനാലും കന്യകമറിയത്തിലും നിന്ന് ശരീർമെടുത്ത് മനുഷ്യനായി അവതരിച്ചു . പൊന്തിയോസ് പിലാത്തോസിന്റെ നാളുകളിൽ ക്രൂശിക്കപ്പെട്ടു, മരിച്ചു, അടക്കപ്പെട്ടു; തിരുവെഴുത്തുകളിലുള്ളതുപോലെ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു . ‘അവൻ ജീവനുള്ളവരെയും മരിച്ചവരെയും വിധിക്കാൻ തേജസ്സോടെ വീണ്ടും വരും .

  • (c) പരിശുദ്ധാത്മാവ് ജീവനെ നൽകുന്നവനും പിതാവിൽനിന്ന് പുറപ്പെടുന്നവനുമായ പരിശുദ്ധാത്മാവിൽ വിശ്വസിക്കുന്നു . പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും ഒപ്പം ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുന്നു .

  • (d) സഭയും സ്നാനവും ഏകവും വിശുദ്ധവും സാർവ്വത്രികവുമായ അപ്പോസ്തോലികവുമായ സഭയിൽ വിശ്വസിക്കുന്നു . പാപമോചനത്തിനായുള്ള ഏക സ്നാനത്തെയും മരിച്ചവരുടെ ഉയിർപ്പിനെയും വരാനിരിക്കുന്ന ലോകത്തിലെ നിത്യജീവനെയും പ്രത്യാശിക്കുന്നു .

4. നീഖ്യാവിശ്വാസപ്രമാണത്തിന്റെ പ്രസക്തിയും പ്രാധാന്യവും

  1. “ദുരുപദേശങ്ങൾക്കെതിരെയുള്ള കോട്ട.” യേശുക്രിസ്തുവിന്റെ ദൈവത്വത്തെയും ത്രിത്വസത്യത്തെയും നിഷേധിക്കുന്ന തത്ത്വചിന്തകൾക്കെതിരായ സത്യവിശ്വാസത്തെ സംരക്ഷിക്കാൻ ഇത് സഹായിച്ചു .

  2. “സഭ ഐക്യം.” നൂറ്റാണ്ടുകളായി വിവിധ ഭാഷകളിലും സംസ്കാരങ്ങളിലുമുള്ള ക്രൈസ്തവരെ ഒരേ വിശ്വാസത്തിൽ കോർത്തിണക്കുന്ന കണ്ണിയായി ഇത് നിലകൊള്ളുന്നു .

  3. “ആരാധനയിലെ സ്ഥാനം.” വി. കുർബാന/വിശ്വാസ ആരാധനകളിൽ സഭാംഗങ്ങൾ ഒന്നിച്ചി് വിശ്വാസം പ്രഖ്യാപിക്കുന്നതിനായി ഇത് ലോകമെമ്പാടും ഇന്ന് ചൊല്ലിവരുന്നു .

ഉപസംഹാരം നീഖ്യാ വിശ്വാസപ്രമാണം കേവലം ഒരു ചരിത്രരേഖയോ വാക്‍കളുടെ കൂട്ടമോ അല്ല . അത് ക്രിസ്തീയ സഭയുടെ ജീവത്തുറ്റ വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് . യേശുക്രിസ്തു ആരാണെന്നും അവിടത്തെ രക്ഷാകര പ്രവർത്തനം എന്താണെന്നും തെറ്റുകൂടാതെ പഠിക്കാനും തലമുറകളിലേക്ക് പകർന്നു നൽകാനും നീഖ്യാവിശ്വാസ പ്രമാണം നമ്മെ സഹായിക്കുന്നു .