ശ്രീ. ഉതുപ്പാൻ ജോസഫ് ചരുവുപറമ്പിൽ (രാജു വള്ളപ്പുരക്കൽ)
പ്രിയപ്പെട്ടവരെ ,
ക്നാനായ സമുദായ മാനേജിങ് കമ്മിറ്റി അംഗമായിരുന്ന ശ്രീ. ഉതുപ്പാൻ ജോസഫ് ചരുവുപറമ്പിൽ (രാജു വള്ളപ്പുരക്കൽ) ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ വിവരം അറിഞ്ഞുവല്ലോ . സംസ്കാര ചടങ്ങുകളുടെ ക്രമീകരണം ഇപ്രകാരമാണ്:
26/06/2026 വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക് കല്ലിശ്ശേരി ചെറിയാൻ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും ഭൗതികശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകുന്നതാണ്. ഉച്ചയ്ക്ക് 2:00 മണി വരെ ഭവനത്തിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം, ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിക്കും.
തുടർന്ന് 2:45-ന് കല്ലിശ്ശേരി സെന്റ് മേരീസ് വലിയ പള്ളിയിൽ ഭൗതികശരീരം എത്തിക്കുന്നതും, വലിയ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ അനുശോചന യോഗം (Meeting) നടത്തുന്നതുമാണ്. അതിനുശേഷം പള്ളിയിലെ സംസ്കാര ശുശ്രൂഷകൾ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും; വികാരി ജനറാൾ, ഭദ്രാസന സെക്രട്ടറി, അഫ്രേം സെമിനാരി മാനേജർ, മീഡിയ മാനേജർ എന്നിവരുൾപ്പെടെയുള്ള മറ്റ് വൈദികശ്രേഷ്ഠരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടും.
ക്നാനായ സമുദായത്തിന്റെ ഔദ്യോഗിക ചാനലായ MSKS-ലൂടെ അന്നേദിവസം രാവിലെ മുതൽ ചടങ്ങുകൾ തത്സമയം (Live) പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.
ക്നാനായ മാനേജിങ് കമ്മിറ്റിക്ക് വേണ്ടി,
റ്റി. ഒ. ഏബ്രഹാം തോട്ടത്തിൽ
സമുദായ സെക്രട്ടറി